Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തല മാറില്ല, അടുത്ത ഐ പി എല്ലിലും ചെന്നൈയെ ധോണി നയിക്കും; രാഹുൽ ലഖ്നൗ ടീമിലേക്ക് ചേക്കേറാൻ സാധ്യത; രോഹിതിനെയും ബുംറയെയും നിലനിൽത്താൻ മുംബൈ; എബിഡിക്ക് പകരക്കാരനെ കണ്ടെത്താൻ ബാംഗ്ലുരും; ഐപിഎൽ മെഗാ ലേലത്തിന് കൂട്ടിയും കിഴിച്ചും ടീമുകൾ

തല മാറില്ല, അടുത്ത ഐ പി എല്ലിലും ചെന്നൈയെ ധോണി നയിക്കും; രാഹുൽ ലഖ്നൗ ടീമിലേക്ക് ചേക്കേറാൻ സാധ്യത; രോഹിതിനെയും ബുംറയെയും നിലനിൽത്താൻ മുംബൈ; എബിഡിക്ക് പകരക്കാരനെ കണ്ടെത്താൻ ബാംഗ്ലുരും; ഐപിഎൽ മെഗാ ലേലത്തിന് കൂട്ടിയും കിഴിച്ചും ടീമുകൾ

സ്പോർട്സ് ഡെസ്ക്

ഡൽഹി: ഒട്ടേറെ പുതുമകളുമായെത്തുന്ന ഐപിഎൽ പുതിയ സീസണിന്റെ മെഗാലേലത്തിന് കൂട്ടിയും കിഴിച്ചും ടീം ഉടമകൾ.നിലവിൽ കളിക്കുന്ന ഐ.പി.എൽ ടീമുകൾക്ക് പരമാവധി നാല് താരങ്ങളെയാണ് നിലനിർത്താനാകുക.പുതുതായി രണ്ട് ടീമുകൾ വരുന്നതോടെയാണ് ഈ മാറ്റം.പത്ത് ടീമുകളാണ് ഇത്തവണ ഐപിഎല്ലിനുണ്ടാവുക.ഇതോടെ താരങ്ങളെ നിലനിർത്താനും പുറത്താക്കാനുമുള്ള കണക്ക് കൂട്ടലിലാണ് ടീമുകൾ.

പുതിയ റിപ്പോർട്ട് പ്രകാരം ചെന്നൈ സൂപ്പർ കിങ്സ്, നായകൻ മഹേന്ദ്ര സിങ് ധോനിയെ നിലനിർത്തും. മൂന്നുവർഷത്തേക്കാണ് താരത്തെ നിലനിർത്തുക. ഒപ്പം രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്ക്വാദ് എന്നിവരെയും നിലനിർത്തിയേക്കും. മോയിൻ അലിയോ സാം കറനോ ആയിരിക്കും വിദേശ താരമായി തുടരുക.

കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിനെ നയിച്ച കെ.എൽ.രാഹുൽ പുതിയ സീസണിൽ ടീം വിടുമെന്ന് നേരത്തേ അറിയിച്ചിരുന്നു. അഹമ്മദാബാദ്, ലഖ്നൗ എന്നീ പുതിയ ടീമുകളിലൊന്നിന്റെ നായകനായി രാഹുൽ മാറും. ലഖ്നൗ ടീമിനെയായിരിക്കും രാഹുൽ നയിക്കുകയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സഞ്ജീവ് ഗോയങ്കയാണ് ലഖ്നൗ ടീമിന്റെ ഉടമ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഇന്ത്യൻ താരങ്ങൾക്കൊന്നും സ്ഥാനമുണ്ടായേക്കില്ല. വിദേശതാരങ്ങളായ സുനിൽ നരെയ്നെയും ആന്ദ്രെ റസ്സലിനെയുമായിരിക്കും കൊൽക്കത്ത നിലനിർത്തുക. രണ്ട് ഇന്ത്യൻ താരങ്ങളെ കൂടി നിലനിർത്താൻ അവസരമുണ്ട്. അങ്ങനെയെങ്കിൽ ഓൾറൗണ്ടർ വെങ്കടേഷ് അയ്യർ സ്ഥാനം നിലനിർത്തും. നാലാമത്തെ താരം ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നവംബർ 30 നകം പൂർണ വിവരം പുറത്തുവരും.

അഞ്ചുതവണ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് രോഹിത് ശർമയെയും ജസ്പ്രീത് ബുംറയെയും നിലനിർത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇഷാൻ കിഷനെയും സൂര്യകുമാറിനെയും നിലനിർത്തുമെന്ന് സൂചനയുണ്ടെങ്കിലും ഉറപ്പില്ല. ഒരു വിദേശ താരത്തിനെ നിലനിർത്താനുള്ള അവസരമാണ് മുംബൈയ്ക്ക് ലഭിക്കുന്നതെങ്കിൽ പൊള്ളാർഡിനാകും നറുക്ക് വീഴുക. പൊള്ളാർഡുമായി മുംബൈ ചർച്ചയിലാണ്.

ഡൽഹി ക്യാപിറ്റൽസിനെ ഋഷഭ് പന്ത് തന്നെ നയിക്കാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ മുൻ നായകൻ ശ്രേയസ്സ് അയ്യർ പുതിയ സീസണിൽ ടീം വിടും. അഹമ്മദാബാദിന്റെ നായകസ്ഥാനത്തേക്ക് താരത്തെ പരിഗണിക്കുന്നുണ്ട്. ഋഷഭ് പന്തിനെക്കൂടാതെ പൃഥ്വി ഷാ, അക്ഷർ പട്ടേൽ, ദക്ഷിണാഫ്രിക്കൻ താരം ആന്റിച്ച് നോർക്യെ എന്നിവരെയും ഡൽഹി നിലനിർത്തിയേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP