Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രേയസ് അയ്യരുടെ ബാറ്റിങ് മികവിൽ ഡൽഹിക്ക് ജയം; ഡെയർഡെവിൾസിനെ വിജയത്തിലെത്തിച്ച് ശ്രേയസ് 57 പന്തിൽ അടിച്ചെടുത്തത് 96 റൺസ്; വിജയശിൽപികളായി കരുൺനായരും കുമ്മിൻസും

ശ്രേയസ് അയ്യരുടെ ബാറ്റിങ് മികവിൽ ഡൽഹിക്ക് ജയം; ഡെയർഡെവിൾസിനെ വിജയത്തിലെത്തിച്ച് ശ്രേയസ് 57 പന്തിൽ അടിച്ചെടുത്തത് 96 റൺസ്; വിജയശിൽപികളായി കരുൺനായരും കുമ്മിൻസും

കാൺപുർ: യുവതാരം ശ്രേയസ് അയ്യരുടെ ബാറ്റിങ് മികവിൽ ഗുജറാത്ത് ലയൺസ് ഉയർത്തിയ വലിയ ലക്ഷ്യം ഡൽഹി ഡെയർഡെവിൾസ് മറികടന്നു. 57 പന്തിൽ 96 റൺസ് അടിച്ചെടുത്താണ് ശ്രേയസ് ഡൽഹിയെ വിജയത്തിലേക്ക് നയിച്ചത്.

സ്‌കോർ: ഗുജറാത്ത്20 ഓവറിൽ അഞ്ചിന് 195. ഡൽഹി20 ഓവറിൽ എട്ടിന് 197. ഡൽഹിക്ക് രണ്ടു വിക്കറ്റ് ജയം. 15 ഫോറും രണ്ടും സിക്‌സും അടങ്ങുന്നതാണ് ശ്രേയസ്സിന്റെ ഇന്നിങ്‌സ്. കരുൺ നായർ(30), പാറ്റ് കുമ്മിൻസ് (24) എന്നിവർ ചെറിയ സംഭാവന നൽകി.

ഓസ്‌ട്രേലിയൻ താരം ആരോൺ ഫിഞ്ചിന്റെ വെടിക്കെട്ട് ബാറ്റിങിലാണ് ഗുജറാത്ത് മികച്ച സ്‌കോറിലെത്തിയത്. 39 പന്തിൽ 69 റൺസടിച്ച ഫിഞ്ചും 28 പന്തിൽ 40 റൺസെടുത്ത ദിനേഷ് കാർത്തികും ചേർന്ന് നാലാം വിക്കറ്റിൽ നേടിയ 92 റൺസാണ് ഗുജറാത്തിന് അടിത്തറയിട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഗുജറാത്തിന്റേത് ഭേദപ്പെട്ട തുടക്കം.

25 പന്തിൽ 34 റൺസുമായി ഇഷാൻ കിഷൻ അടിച്ചു കളിച്ചെങ്കിലും ഓപ്പണിങ് പങ്കാളി ഡ്വെയ്ൻ സ്മിത്തും (എട്ട്) ക്യാപ്റ്റൻ സുരേഷ് റെയ്‌നയും (ആറ്) പെട്ടെന്നു മടങ്ങി. ഏഴാം ഓവറിൽ ഇഷാനും പുറത്താകുമ്പോൾ 56 റൺസാണ് സ്‌കോർ ബോർഡിലുണ്ടായിരുന്നത്. എന്നാൽ ഫിഞ്ചും കാർത്തികും പിരിഞ്ഞത് പതിനേഴാം ഓവറിൽ. ഒൻപതാം ഓവറിൽ അമിത് മിശ്രയെ തുടരെ രണ്ടു സിക്‌സിനു പറത്തിയാണ് ഫിഞ്ച് തുടക്കമിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP