Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വാർണറിന്റെ പ്രതികാരത്തിൽ എരിഞ്ഞടങ്ങി ഹൈദരാബാദ്; റൺമലയ്ക്ക് മുന്നിൽ പതറി വീണ് വില്യംസണും സംഘവും; പൊരുതിയത് നിക്കോളാസ് പുരനും മാർക്രവും മാത്രം; ഡൽഹിക്ക് 21 റൺസ് ജയം; പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി അഞ്ചാം സ്ഥാനത്ത്

വാർണറിന്റെ പ്രതികാരത്തിൽ എരിഞ്ഞടങ്ങി ഹൈദരാബാദ്; റൺമലയ്ക്ക് മുന്നിൽ പതറി വീണ് വില്യംസണും സംഘവും; പൊരുതിയത് നിക്കോളാസ് പുരനും മാർക്രവും മാത്രം; ഡൽഹിക്ക് 21 റൺസ് ജയം; പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി അഞ്ചാം സ്ഥാനത്ത്

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 21 റൺസിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ഡൽഹി ക്യാപിറ്റൽസ്. ഡൽഹി ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനേ സാധിച്ചുള്ളൂ. 34 പന്തിൽ നിന്ന് ആറ് സിക്സും രണ്ട് ഫോറുമടക്കം 62 റൺസെടുത്ത നിക്കോളാസ് പുരനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ.

ഡേവിഡ് വാർണറുടെയും റൊവ്മാൻ പവലിന്റെ വെടിക്കെട്ട് അർധസെഞ്ചുറികളുടെ മികവിലാണ് ഡൽഹി കൂറ്റൻ വിജയലക്ഷ്യം ഒരുക്കിയത്. നാലാം വിക്കറ്റിൽ ഒന്നിച്ച ഈ സഖ്യം 122 റൺസ് അടിച്ചുകൂട്ടിയപ്പോൾ ഡൽഹി 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 207 റൺസിലെത്തി.

34 പന്തിൽ 62 റൺസെടുത്ത നിക്കോളാസ് പുരാനും 25 പന്തിൽ 42 റൺസെടുത്ത ഏയ്ഡൻ മാർക്രവും മാത്രമാണ് ഹൈദരാബാദിനായി പൊരുതിയത്. ഡൽഹിക്കായി ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു. സ്‌കോർ ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 207-3, സൺറൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറിൽ 186-8.

ജയത്തോടെ 10 കളികളിൽ പോയന്റുമായി പോയന്റ് പട്ടികയിൽ ഹൈദരാബാദിനെ മറികടന്ന് ഡൽഹി ഏഴാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. 10 മത്സരങ്ങളിൽ 10 പോയന്റുള്ള സൺറൈസേഴ്‌സ് ഹൈദരാബാദ് ആറാം സ്ഥാനത്താണ്.

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദിന് തുടക്കത്തിലെ അടിതെറ്റി. ഏഴ് റൺസെടുത്ത അഭിഷേക് ശർമയെഖലീൽ അഹമ്മദും നാലു റൺസെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസണെ ആന്റിച്ച് നോർക്യയും മടക്കുമ്പോൾ ഹൈദരാബാദ് സ്‌കോർ ബോർഡിൽ 24 റൺസ് മാത്രം. പ്രതീക്ഷ നൽകി രാഹുൽ ത്രിപാഠി (18 പന്തിൽ 22) മിച്ചൽ മാർഷ് മടക്കിയതോടെ ഹൈദരാബാദിന്റെ വിജയപ്രതീക്ഷകൾ തുടക്കത്തിലെ അസ്തമിച്ചു.

മധ്യനിരയിൽ ഏയ്ഡൻ മാർക്രവും നിക്കോളാസ് പുരാനും ചേർന്ന് പോരാട്ടം നയിച്ചെങ്കിലും മാർക്രത്തെ(25 പന്തിൽ 42) ഖലീൽ വീഴ്‌ത്തിയതോടെ ഉത്തരവാദിത്തം പുരാന്റെ ചുമലിലായി. 34 പന്തിൽ 62 റൺസടിച്ച പുരാൻ പൊരുതി നോക്കിയെങ്കിലും ഡൽഹിയുടെ റൺമല അകലെയായിരുന്നു.

ഡൽഹിക്കായി ഖലീൽ അഹമ്മദ് നാലോവറിൽ 30 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ശാർദ്ദുൽ ഠാക്കൂർ നാലോവറിൽ 44 റൺസിന് രണ്ട് വിക്കറ്റെടുത്തു. നീണ്ട നാളത്തെ ഇടവേളക്കുശേഷം ഐപിഎല്ലിൽ വീണ്ടും പന്തെറിഞ്ഞ ആന്റിച്ച് നോർക്യ നാലോവറിൽ 35 റൺസിന് ഒരു വിക്കറ്റെടുത്തു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 207 റൺസെടുത്തത്. നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുയർത്തിയ വാർണറും പവലും ചേർന്നാണ് ഡൽഹിക്ക് കൂറ്റൻ സ്‌കോർ ഉറപ്പാക്കിയത്.

തന്റെ മുൻ ടീമിനെതിരേ വാർണർ 58 പന്തിൽ നിന്ന് മൂന്ന് സിക്സും 12 ഫോറുമടക്കം 92 റൺസോടെ പുറത്താകാതെ നിന്നപ്പോൾ പവൽ 35 പന്തിൽ നിന്ന് ആറു സിക്സും മൂന്ന് ഫോറുമടക്കം 67 റൺസെടുത്തു.

മൻദീപ് (0), മിച്ചൽ മാർഷ് (10), ക്യാപ്റ്റൻഋഷഭ് പന്ത് (26) എന്നിവരാണ് ഡൽഹി നിരയിൽ പുറത്തായ താരങ്ങൾ. ഹൈദരാബാദ് ബൗളർമാരിൽ ഭുവനേശ്വർ കുമാർ ഒഴികെയുള്ളവരെല്ലാം നന്നായി തല്ലുവാങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP