Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുൻനിരയെ എറിഞ്ഞിട്ട് ബുമ്ര; രക്ഷകരായി റോവ്മാൻ പവലും ഋഷഭ് പന്തും; നിർണായക മത്സരത്തിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ ഡൽഹി; മുംബൈക്ക് 160 റൺസ് വിജയലക്ഷ്യം

മുൻനിരയെ എറിഞ്ഞിട്ട് ബുമ്ര; രക്ഷകരായി റോവ്മാൻ പവലും ഋഷഭ് പന്തും; നിർണായക മത്സരത്തിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ ഡൽഹി; മുംബൈക്ക് 160 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ നിർണയിക്കുന്ന ലീഗ് റൗണ്ടിലെ ആവേശപ്പോരിൽ ഡൽഹി കാപിറ്റൽസിനെ എറിഞ്ഞൊതുക്കി മുംബൈ ഇന്ത്യൻസ്. ടോസിലെ നിർഭാഗ്യം ബാറ്റിംഗിലും ഡൽഹിയെ പിന്തുടർന്നതോടെ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡൽഹി റൊവ്മാൻ പവലിന്റെയും ക്യാപ്റ്റൻ റിഷഭ് പന്തിന്റെയും ബാറ്റിങ് മികവിലാണ് തുടക്കത്തിലെ തകർച്ചയിൽ നിന്നും കരകയറിയത്. 34 പന്തിൽ 43 റൺസെടുത്ത പവലാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. റിഷബ് പന്ത് 33 പന്തിൽ 39 റൺസെടുത്തു. മുംബൈക്കായി ജസ്പ്രീത് ബുമ്ര 23 റൺസിന് മൂന്ന് വിക്കറ്റെടുത്തു.

മത്സരം വിജയിച്ചാൽ ഡൽഹി ക്യാപിറ്റൽസിന് പ്ലേഓഫിൽ പ്രവേശിക്കാം. തോൽക്കുന്ന പക്ഷം റോയൽ ചാലഞ്ചേഴ്സ് പ്ലേ ഓഫിൽ സ്ഥാനമുറപ്പിക്കും. മുംബൈ നേരത്തെ പ്ലേ ഓഫിലെത്താതെ പുറത്തായിരുന്നു.

മൂന്നാം ഓവറിൽ തന്നെ ഫോമിലുള്ള ഡേവിഡ് വാർണറെ(6) മടക്കി ഡാനിയേൽ സാംസാണ് ഡൽഹിയുടെ തകർച്ചക്ക് തുടക്കമിട്ടത്. പ്രതീക്ഷയായിരുന്ന മിച്ചൽ മാർഷിനെ(0) നേരിട്ട ആദ്യ പന്തിൽ മടക്കി ബുമ്ര ഡൽഹിയുടെ കുതിപ്പ് തടഞ്ഞു. പിടിച്ചു നിന്ന പൃഥ്വി ഷായെ(24) കൂടി ബുമ്ര വീഴ്‌ത്തിയതോടെ ഡൽഹി 31-3ലേക്ക് കൂപ്പുകുത്തി.

സർഫ്രാസ് ഖാനും ക്രീസിൽ അധികം ആയുസുണ്ടായില്ല. 10 റൺസെടുത്ത സർഫ്രാസിനെ മായങ്ക് മാർക്കണ്ഡെ മടക്കി. പിടിച്ചു നിന്ന റിഷബ് പന്തിനൊപ്പം റൊവ്മാൻ പവൽ തകർത്തടിച്ചതോടെ ഡൽഹി പതുക്കെ കരകയറി. ഇരുവരും ചേർന്ന് 50-4ൽ നിന്ന് ഡൽഹിയെ 125ൽ എത്തിച്ചു. എന്നാൽ റിഷഭ് പന്ത് താളം കണ്ടെത്താൻ പാടുപെട്ടത് ഡൽഹിയുടെ സ്‌കോറിങ് വേഗത്തെ ബാധിച്ചു.

പതിനാറാം ഓവറിൽ പന്തിനെ( 33 പന്തിൽ 39) രമൺദീപ് സിങ് ഇഷാൻ കിഷന്റെ കൈകളിലെത്തിച്ചത് വമ്പൻ സ്‌കോറെന്ന ഡൽഹിയുടെ പ്രതീക്ഷ തകർത്തു. അവസാന ഓവറുകളിൽ പ്രതീക്ഷയായിരുന്ന പവലിനെ(34 പന്തിൽ 43) പത്തൊമ്പതാം ഓവറിൽ ബുമ്ര യോർക്കറിൽ മടക്കി. അവസാന ഓവറുകളിൽ പവലും അക്സർ പട്ടേലും സ്‌കോർബോർഡ് ചലിപ്പിച്ചതോടെ ഡൽഹി 160 റൺസിനടുത്തെത്തി ബാറ്റിങ്ങ് പൂർത്തിയാക്കി. മുംബൈക്കായി ബുമ്ര നാലോവറിൽ 23 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ രമൺദീപ് സിങ് രണ്ട് വിക്കറ്റെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP