Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾക്ക് ദിവസവും കോവിഡ് പരിശോധന; കടുത്ത ക്വാറന്റീൻ നിയന്ത്രണങ്ങൾ; കോവിഡ് സ്ഥിരീകരിച്ച രണ്ടു താരങ്ങളും ഐസൊലേഷനിലെന്ന് ബിസിസിഐ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾക്ക് ദിവസവും കോവിഡ് പരിശോധന; കടുത്ത ക്വാറന്റീൻ നിയന്ത്രണങ്ങൾ; കോവിഡ് സ്ഥിരീകരിച്ച രണ്ടു താരങ്ങളും ഐസൊലേഷനിലെന്ന് ബിസിസിഐ

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ രണ്ട് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സഹതാരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും കടുത്ത ക്വാറന്റീൻ നിയന്ത്രണങ്ങൾ.

നിലവിൽ അഹമ്മദാബാദിലെ ഹോട്ടലിലാണ് കൊൽക്കത്ത ടീം ഉള്ളത്. തിങ്കളാഴ്ച രാവിലെയാണ് കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തിക്കും മലയാളി താരം സന്ദീപ് വാര്യർക്കും കോവിഡ് സ്ഥീരീകരിച്ചത്.

തിങ്കളാഴ്ച കൊൽക്കത്തയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ നടക്കേണ്ടിയിരുന്ന മത്സരവും മാറ്റിവെച്ചിരുന്നു. ഈ മത്സരം മെയ്‌ എട്ടിന് നടന്നേക്കും.

രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ രണ്ട് താരങ്ങളെയും ഐസൊലേഷനിലാക്കിയതായി ബി.സി.സിഐ അറിയിച്ചു. ഇരുവരുടെയും ആരോഗ്യ കാര്യത്തിൽ മെഡിക്കൽ ടീമിന്റെ നിരീക്ഷണമുണ്ടാകും.

ഇതോടെ ദിവസവും കൊൽക്കത്ത താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും കോവിഡ് പരിശോധനകൾ നടത്തും.

കൂടുതൽ താരങ്ങൾ പോസിറ്റീവായില്ലെങ്കിൽ അഞ്ചു ദിവസത്തെ ഹാർഡ് ക്വാറന്റീന് ശേഷം കൊൽക്കത്ത താരങ്ങൾക്ക് കളത്തിലിറങ്ങാം.

ഇതാദ്യമായാണ് ഐ.പി.എൽ നടക്കുന്നതിനിടെ കളിക്കാർ കോവിഡ് ബാധിതരാകുന്നത്. കഴിഞ്ഞ നാലു ദിവസത്തിനിടെ നടത്തിയ മൂന്നാം റൗണ്ട് പരിശോധനയിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP