Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൺകുട്ടികളുടെ നൃത്തവും മുടി പ്രദർശനവും പ്രശ്‌നം; ഐ.പി.എല്ലിന് അഫ്ഗാനിസ്ഥാനിൽ വിലക്ക്; സംപ്രേഷണം നിരോധിച്ച് താലിബാൻ ഭരണകൂടം

പെൺകുട്ടികളുടെ നൃത്തവും മുടി പ്രദർശനവും പ്രശ്‌നം; ഐ.പി.എല്ലിന് അഫ്ഗാനിസ്ഥാനിൽ വിലക്ക്;  സംപ്രേഷണം നിരോധിച്ച് താലിബാൻ ഭരണകൂടം

സ്പോർട്സ് ഡെസ്ക്

കാബൂൾ: വനിതാ ക്രിക്കറ്റിന് അഫ്ഗാനിസ്ഥാനിൽ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യൻ പ്രീമിയർലീഗ് ക്രിക്കറ്റ് മത്സരങ്ങൾ രാജ്യത്ത് സംപ്രേഷണം ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തി താലിബാൻ ഭരണകൂടം.

അഫ്ഗാനിസ്താനിലെ ഐ.പി.എൽ പ്രേമികൾക്ക് കടുത്ത നിരാശ നൽകുന്നതാണ് തീരുമാനം. യു.എ.ഇയിൽ നടക്കുന്ന മത്സരങ്ങൾക്കിടേ അനിസ്ലാമികമായ കാര്യങ്ങൾ കൂടി സംപ്രേഷണം ചെയ്യപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നിരോധനം.

പെൺകുട്ടികളുടെ നൃത്തവും ഗ്യാലറിയിൽ അവർ മുടി പ്രദർശിപ്പിക്കുന്നതുമെല്ലാമാണ് പ്രശ്നമെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് മുൻ മാനേജർ ഇബ്രാഹിം മുഹമ്മദ് ട്വീറ്റ് ചെയ്തു. 

അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബുർ റഹ്മാൻ തുടങ്ങിയവർ ഇത്തവണ ഐ.പി.എല്ലിൽ കളിക്കുന്നുണ്ട്. ഹൈദരാബാദ് സൺറൈസേഴ്സിന്റെ താരങ്ങളാണ് റാഷിദ് ഖാനും മുഹമ്മദ് നബിയും മുജീബുർ റഹ്മാനും.

നേരത്തെ അഫ്ഗാനിസ്താന്റെ വനിതാ ക്രിക്കറ്റ് ടീമിനെതിരേ താലിബാൻ രംഗത്തുവന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയൻ ടീം അവരുടെ കന്നി അഫ്ഗാൻ പര്യടനം റദ്ദാക്കുക വരെ ചെയ്തിരുന്നു. നവംബറിലായിരുന്നു പരമ്പര നടക്കേണ്ടിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP