Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പതിവ് തെറ്റിക്കാതെ തോറ്റ് തുടങ്ങി മുംബൈ; ഉദ്ഘാടനപ്പോരിൽ ബാംഗ്ലൂരിന്റെ വിജയം രണ്ട് വിക്കറ്റിന്; പട നയിച്ച് എബിഡിയും മാക്‌സ് വെല്ലും; ട്വന്റി ട്വന്റിയുടെ ആവേശം മുഴുവൻ നിറഞ്ഞ മത്സരത്തോടെ ഐപിഎല്ലിന് തുടക്കം

പതിവ് തെറ്റിക്കാതെ തോറ്റ് തുടങ്ങി മുംബൈ; ഉദ്ഘാടനപ്പോരിൽ ബാംഗ്ലൂരിന്റെ വിജയം രണ്ട് വിക്കറ്റിന്; പട നയിച്ച്  എബിഡിയും മാക്‌സ് വെല്ലും; ട്വന്റി ട്വന്റിയുടെ ആവേശം മുഴുവൻ നിറഞ്ഞ മത്സരത്തോടെ ഐപിഎല്ലിന് തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഐപിഎല്ലിന്റെ പുതിയ സീസൺ ഉദ്ഘാടന മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് വിജയത്തുടക്കം. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ 2 വിക്കറ്റിനാണ് ബാംഗ്ലൂർ തോപ്പിച്ചത്. അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിൽ മുംബൈ ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂർ മറികടന്നു.

27 പന്തിൽ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 48 റൺസെടുത്ത എ ബി ഡിവില്ലിയേഴ്‌സാണ് ആർ.സി.ബിയുടെ വിജയ ശിൽപി. അവസാന ഓവറിൽ ഡിവില്ലിയേഴ്‌സ് റണ്ണൗട്ടായെങ്കിലും ഹർഷൽ പട്ടേൽ (4*) ടീമിനെ വിജയത്തിലെത്തിച്ചു.

മുംബൈ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ആർ.സി.ബിക്കായി ക്യാപ്റ്റൻ വിരാട് കോലിയും വാഷിങ്ടൺ സുന്ദറുമാണ് ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. സ്‌കോർ 36-ൽ നിൽക്കെ 10 റൺസെടുത്ത സുന്ദറിനെ ക്രുനാൽ പാണ്ഡ്യ മടക്കി.

ആർ.സി.ബിക്കായി അരങ്ങേറ്റ മത്സരം കളിച്ച രജത് പട്ടിദാറിന് എട്ടു റൺസ് മാത്രമേ നേടാനായുള്ളൂ.

മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കോലി - ഗ്ലെൻ മാക്‌സ്വെൽ സഖ്യം 52 റൺസ് ആർ.സി.ബി സ്‌കോറിലേക്ക് ചേർത്തു. 29 പന്തിൽ നിന്ന് നാല് ഫോറടക്കം 33 റൺസെടുത്ത കോലിയെ പുറത്താക്കി ജസ്പ്രീത് ബുംറയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ 28 പന്തിൽ നിന്ന് രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 39 റൺസെടുത്ത മാക്‌സ്വെല്ലിനെ മാർക്കോ ജെൻസൻ പുറത്താക്കി. തുടർന്നായിരുന്നു ഡിവില്ലിയേഴ്‌സ് ഷോ.ഷഹബാസ് അഹമ്മദ് (1), ഡാനിയൽ ക്രിസ്റ്റിയൻ (1), കൈൽ ജാമിസൺ (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

മുംബൈക്കായി ബുംറ, മാർക്കോ ജെൻസൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസെടുത്തത്.

നാല് ഓവറിൽ വെറും 27 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ ഹർഷൽ പട്ടേലാണ് മുംബൈയെ തകർത്തത്.

35 പന്തിൽ മൂന്നു സിക്‌സും നാലു ഫോറുമടക്കം 49 റൺസെടുത്ത ക്രിസ് ലിനാണ് മുംബൈയുടെ ടോപ് സ്‌കോറർ.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് സ്‌കോർ 24-ൽ എത്തിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമയെ (19) നഷ്ടമായി. ക്രിസ് ലിനുമായുള്ള ധാരണപ്പിശകിൽ രോഹിത് റണ്ണൗട്ടാകുകയായിരുന്നു.

രണ്ടാം വിക്കറ്റിൽ ഒന്നിച്ച ക്രിസ് ലിൻ - സൂര്യകുമാർ യാദവ് സഖ്യം 70 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 23 പന്തിൽ ഒരു സിക്‌സും നാലു ഫോറുമടക്കം 31 റൺസെടുത്ത സൂര്യകുമാറിനെ പുറത്താക്കി കൈൽ ജാമിസൺ ഈ കൂട്ടുകെട്ട് പൊളിച്ചു.

ഇഷാൻ കിഷൻ 19 പന്തുകൾ നേരിട്ട് 28 റൺസെടുത്തു. ഹാർദിക് പാണ്ഡ്യയ്ക്ക് 13 റൺസെടുക്കാനേ സാധിച്ചുള്ളൂ.

കിറോൺ പൊള്ളാർഡ് (7), ക്രുനാൽ പാണ്ഡ്യ (7) എന്നിവർ നിരാശപ്പെടുത്തി. അവസാന ഓവറിൽ ഹർഷൽ പട്ടേൽ മൂന്നു വിക്കറ്റ് വീഴ്‌ത്തി.

ബാംഗ്ലൂർ ടീമിൽ ഗ്ലെൻ മാക്‌സ്വെൽ, കൈൽ ജാമിസൺ, ഡാനിയൽ ക്രിസ്റ്റിയൻ എന്നിവർ ഇടംനേടി. മുംബൈ ടീമിൽ ക്വിന്റൺ ഡിക്കോക്ക് ക്വാറന്റീനിലായതിനാൽ ക്രിസ് ലിൻ അരങ്ങേറ്റം കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP