Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐപിഎൽ ലേലത്തിൽ സഞ്ജു സാംസണ് മാറ്റു കൂടി! ഒരു കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ച മലയാളി താരത്തെ എട്ട് കോടിക്ക് സ്വന്തമാക്കിയത് പഴയ ടീമായ രാജസ്ഥാൻ റോയൽസ്; സഞ്ജുവിന് വേണ്ടി ശക്തമായി പൊരുതി മുംബൈ ഇന്ത്യൻസും; മറ്റൊരു മലയാളി താരം കരൺ നായരെ കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത് 5.6 കോടിക്ക്

ഐപിഎൽ ലേലത്തിൽ സഞ്ജു സാംസണ് മാറ്റു കൂടി! ഒരു കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ച മലയാളി താരത്തെ എട്ട് കോടിക്ക് സ്വന്തമാക്കിയത് പഴയ ടീമായ രാജസ്ഥാൻ റോയൽസ്; സഞ്ജുവിന് വേണ്ടി ശക്തമായി പൊരുതി മുംബൈ ഇന്ത്യൻസും; മറ്റൊരു മലയാളി താരം കരൺ നായരെ കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത് 5.6 കോടിക്ക്

ബാംഗ്ലൂർ: സഞ്ജു സാംസൺ വീണ്ടും രാജസ്ഥാൻ റോയൽസ് ടീമിൽ. ഒരു കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ച താരത്തെ എട്ട് കോടി രൂപ നൽകിയാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. കഴിഞ്ഞ തവണ 4.3 കോടി രൂപയ്ക്കാണ് സഞ്ജുവിനെ ഡൽഹി ഡെയർ ഡെവിൾസ് വാങ്ങിയത്. രാജസ്ഥാനെ ഐപിഎല്ലിൽ നിന്നും മാറ്റി നിർത്തിയതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. എന്നാൽ, വീണ്ടും രാജസ്ഥാൻ റോയൽസ് ടീമായതോടെ സഞ്ജുവിനെ തന്നെ സ്വന്തമാക്കാൻ രാജസ്ഥാൻ അരയും തലയും മുറുക്കി രംഗത്തെത്തി.

നേരത്തെ കരുൺ നായരെ 5.6 കോടി രൂപ നൽകി കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജുവിനും താരലേലത്തിൽ മോഹവില ലഭിച്ചിരിക്കുന്നത്. രാജസ്ഥാൻ റോയൽസിലൂടെയാണ് സഞ്ജു ഐപിഎല്ലിൽ അരങ്ങേറിയത്. 10 ലക്ഷം രൂപയായിരുന്നു ആദ്യ ലേലത്തിൽ സഞ്ജുവിന്റെ അടിസ്ഥാനവില.

രാഹുൽ ദ്രാവിഡിന് കീഴിൽ മികച്ച കളിക്കാരനായി വളർന്ന സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് എന്തുവിലകൊടുത്തും തിരിച്ചു പിടിക്കുമെന്ന നിലയിലായിരുന്നു. മുംബൈ ആയിരുന്നു സഞ്ജുവിന് വേണ്ടി ശക്തമായി ബിഡ് ചെയ്ത മറ്റൊരു ടീം. ടീമിലെ മറ്റൊരു പ്രധാന താരം അജിങ്ക്യ രഹാനയാണ്. ടീമിന്റെ പരിശീലകനായിരുന്ന ദ്രാവിഡിന്റെ നിർബന്ധമാണ് വലിയ തുക മുടക്കിയും സഞ്ജുവിനെ ലേലത്തിൽ പിടിക്കാൻ ഇടയാക്കിയത് എന്നാണ് അറിയുന്നത്.

ലോകേഷ് രാഹുലി 11 കോടിക്ക് പഞ്ചാബ്് സ്വന്തമാക്കി. മുരളി വിജയിയെ ആരു വിളിച്ചില്ല. കഴിഞ്ഞ സീസണിൽ 12കോടിക്ക് സൺറൈസേഴ്‌സ് സ്വന്തമാക്കിയ ഓൾറൗണ്ടർ യുവരാജ് സിങ്ങിന് ഇത്തവണ ലേലത്തിൽ ലഭിച്ചത് അടിസ്ഥാനവിലയായ രണ്ടു കോടി മാത്രമായിരുന്നു. താരത്തെ നിലനിർത്താനുള്ള അവസരം ഉണ്ടായിരുന്നിട്ടും സൺറൈസേഴ്‌സ് അത് ഉപയോഗിച്ചില്ല. കിങ്‌സ് ഇലവൻ പഞ്ചാബാണ് രണ്ടുകോടിക്ക് യുവരാജ് സിങ്ങിനെ ടീമിലെടുത്തത്. ഓസീസ് താരം ഗ്ലെൻ മാക്‌സ്്വെല്ലിനായി വാശിയേറിയ ലേലം വിളിയാണ് നടന്നത്.

സൺറൈസേഴ്‌സും രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്‌സും ഡൽഹി ഡെയർഡെവിൾസും വീറോടെ ലേലം വിളിച്ചപ്പോൾ മാക്‌സ്്വെൽ 9 കോടിക്ക് ഡൽഹിയുടെ കിറ്റിലായി. താരത്തെ നിലനിർത്താനുള്ള അവസരം ഉണ്ടായിരുന്നിട്ടും കിങ്‌സ് ഇലവൻ അത് ഉപയോഗിച്ചില്ല. ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻസ്റ്റോക്‌സ് താരലേലത്തിൽ കോടിത്തിളക്കത്തിൽ. കിങ്‌സ് ഇലവനും കൊൽക്കത്തയും രാജസ്ഥാനും സ്റ്റോക്‌സിനായി പോരാടിയപ്പോൾ ലേലത്തുക കുത്തനെ ഉയർന്നു. ഒടുവിൽ രാജസ്ഥാൻ റോയൽസ്12.5 കോടിക്ക് സ്വന്തമാക്കി.

അശ്വിനെ കൈവിട്ട ചെന്നൈ ഹർഭജൻ സിങ്ങിനെ അടിസ്ഥാന വിലയായ രണ്ടു കോടിക്ക് സ്വന്തമാക്കി. ഗൗതം ഗംഭീറിനെ 2.80കോടിക്ക് ഡയർ ഡെവിൾസ് നേടി. റൈറ്റ് റ്റു മാച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉപയോഗിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഐപിഎൽ താരലേലത്തിൽ ശിഖർ ധവാനെ സൺറൈസേഴ്‌സും ആർ.അശ്വിനെ കിങ്‌സ് ഇലവനും സ്വന്തമാക്കി. 5.2 കോടി രൂപയ്ക്കാണ് ധവാൻ സൺറൈസേഴ്‌സിലെത്തിയത്. റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിച്ചാണ് ധവാനെ സൺറൈസേഴ്‌സ് നിലനിർത്തിയത്. 7.6 കോടിക്കാണ് അശ്വിനെ പഞ്ചാബ് വിളിച്ചെടുത്തത്. പൊള്ളാർഡിനെ റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിച്ച് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 17 മാർക്വീ താരങ്ങളിൽ ക്രിസ് ഗെയിലിനെയും ജോ റൂട്ടിനെയും ആരും വിളിച്ചില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP