Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202222Sunday

കളമൊഴിഞ്ഞ് ക്രിസ് ഗെയ്ൽ; തിരിച്ചുവരവിന് ശ്രീശാന്ത്; ഐപിഎൽ താരലേലത്തിന് രജിസ്റ്റർ ചെയ്തത് 1214 താരങ്ങൾ; പണം കൂടുതലുള്ളത് പഞ്ചാബിന്റെ കൈയിൽ; വേദിയുടെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ബിസിസിഐ

കളമൊഴിഞ്ഞ് ക്രിസ് ഗെയ്ൽ; തിരിച്ചുവരവിന് ശ്രീശാന്ത്; ഐപിഎൽ താരലേലത്തിന് രജിസ്റ്റർ ചെയ്തത് 1214 താരങ്ങൾ; പണം കൂടുതലുള്ളത് പഞ്ചാബിന്റെ കൈയിൽ; വേദിയുടെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ബിസിസിഐ

സ്പോർട്സ് ഡെസ്ക്

ന്യൂഡൽഹി: ഐപിഎൽ താര ലേലത്തിനായി ഇത്തവണ രജിസ്റ്റർ ചെയ്തത് വിദേശികളും സ്വദേശികളുമടക്കം 1214 ക്രിക്കറ്റ് താരങ്ങൾ. ഇതിൽ 49 കളിക്കാരുടെ അടിസ്ഥാന വില 2 കോടി രൂപയാണ്. ഐപിഎല്ലിൽ നിന്നും മിച്ചൽ സ്റ്റാർക്, സാം കറാൻ, ബെൻ സ്റ്റോക്ക്സ്, ക്രിസ് ഗെയ്ൽ, ജോഫ്ര ആർച്ചർ, ക്രിസ് വോക്സ് എന്നീ പ്രമുഖർ വിട്ടുനിൽക്കുമ്പോൾ തിരിച്ചുവരവിന് ശ്രമിക്കുന്നതിൽ പ്രമുഖൻ ഇന്ത്യയുടെ മലയാളി പേസർ എസ് ശ്രീശാന്താണ്. 50 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ശ്രീശാന്തിന്റെ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സീസണിലും ശ്രീശാന്ത് തന്റെ പേര് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ താര ലേലത്തിന് പരിഗണിക്കുന്ന കളിക്കാരുടെ അന്തിമ പട്ടികയിലേക്ക് എത്താൻ കഴിഞ്ഞില്ല. ഫെബ്രുവരി 12, 13 തിയ്യതികളിൽ ബെംഗളൂരുവിൽ വച്ചാണ് താരലേലം നടക്കുക.

ആർ അശ്വിൻ, ചഹൽ, ദീപക് ചഹർ, ശിഖർ ധവാൻ,ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, ഇഷൻ കിഷൻ, ഭുവനേശ്വർ കുമാർ, ദേവ്ദത്ത് പടിക്കൽ, ക്രുനാൽ പാണ്ഡ്യ, ഹർഷൽ പട്ടേൽ, സുരേഷ് റെയ്ന, റായിഡു, മുഹമ്മദ് ഷമി, ശർദുൽ താക്കൂർ, റോബിൻ ഉത്തപ്പ, ഉമേശ് യാദവ് എന്നീ താരങ്ങൾ രണ്ട് കോടി അടിസ്ഥാന വിലയായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രണ്ട് കോടി അടിസ്ഥാന വിലയായ വിദേശ കളിക്കാർ ഇവരാണ്. മുജീബ് സദ്രൻ, അഷ്ടൺ അഗർ, കോൽട്ടർ നൈൽ, കമിൻസ്, ഹെയ്സൽവുഡ്, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, ഡേവിഡ് വാർണർ, ആദം സാംപ, ഷക്കീബ് അൽഹസൻ, മുസ്താഫിസൂർ റഹ്‌മാൻ, സാം ബില്ലിങ്സ്, സഖ്വിബ് മഹ്‌മൂദ്, ക്രിസ് ജോർദാൻ, ക്രെയ്ഗ് ഒവർടൺ, ആദിൽ റാഷിദ്, ജേസൻ റോയ്, ജെയിംസ് വിൻസ്, ഡേവിഡ് വില്ലേ, മാർക്ക് വുഡ്, ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗൂസൻ, ഡികോക്ക്, ഡുപ്ലസിസ്, റബാഡ, ഇമ്രാൻ താഹിർ, ഫാബിയാൻ അലൻ, ഡ്വെയ്ൻ ബ്രാവോ, ഇവിൻ ലെവിസ്, ഓഡെൻ സ്മിത്ത്.

1.5 കോടി അടിസ്ഥാന് വിലയുള്ള കളിക്കാർ ഇവരാണ്. അമിത് മിശ്ര, ഇഷാന്ത് ശർമ, വാഷിങ്ടൺ സുന്ദർ, ആരോൺ ഫിഞ്ച്, ക്രിസ് ലിൻ, നഥാൻ ലിയോൺ, കെയ്ൻ റിച്ചാർഡ്സൻ, ജോണി ബെയർസ്റ്റോ, അലക്സ് ഹെയ്ൽ്സ്, മോർഗൻ, ഡേവിഡ് മലൻ, ആദം മിൽനെ, കോളിൻ മൺറോ, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്പ്സ്, ടിം സൗത്തി, കോളിൻ ഇൻഗ്രാം, ഹെറ്റ്മയർ, ജേസൻ ഹോൾഡർ, നിക്കോളാസ് പൂരൻ.

ഐപിഎൽ താരലേലത്തിൽ ഏറ്റവും കൂടുതൽ പണം ബാക്കിയുള്ളത് പഞ്ചാബ് കിങ്സിനാണ്. പഞ്ചാബിന് 72 കോടി രൂപയ്ക്ക് ലേലത്തിൽ താരങ്ങളെ സ്വന്തമാക്കാം. സൺറൈസേഴ്സ് ഹൈദരാബാദിന് 68 കോടി രൂപയും രാജസ്ഥാൻ റോയൽസിന് 62 കോടിയും കീശയിലുണ്ട്.

പുതിയ ഫ്രാഞ്ചൈസിയായ ലഖ്നൗവിന് 58 കോടിയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 57 കോടിയും അഹമ്മദാബാദ് ഫ്രാഞ്ചൈസിക്ക് 52 കോടിയും ചെലവഴിക്കാം. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്ക് 48 കോടി ചെലവഴിക്കാനാവും. ഡൽഹി ക്യാപിറ്റൽസിന് 47.5 കോടി രൂപയാണ് അക്കൗണ്ടിലുള്ളത്.

അതേസമയം, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകൾ ഇതുവരെ ക്യാപ്റ്റന്മാരെ നിശ്ചയിച്ചിട്ടില്ല. താരലേലത്തിന് ശേഷമാണ് ടീമുകൾ ക്യാപ്റ്റന്മാരെ കണ്ടെത്തുക. പഞ്ചാബ് വിട്ട രാഹുൽ ലഖ്നൗവിന്റെ ക്യാപ്റ്റനായി. മുംബൈ ഇന്ത്യൻസ് വിട്ട ഹാർദിക് പാണ്ഡ്യയെ അഹമ്മദാബാദും ക്യാപ്റ്റനാക്കി. ആദ്യമായിട്ടാണ് ഹാർദിക്ക് ഐപിഎല്ലിൽ ക്യാപ്റ്റനാകുന്നത്.

നിലവിൽ ഏഴ് ക്യാപ്റ്റന്മാാരാണ് ഐപിഎല്ലിലുള്ളത്. ഇതിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനം ധോണി, രവീന്ദ്ര ജഡേജയ്ക്ക് കൈമാറുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി സഞ്ജു സാംസൺ തുടരും.

മുംബൈ ഇന്ത്യൻസിനെ രോഹിത് ശർമ നയിക്കും. സൺറൈസേഴ്സ് ഹൈദരാബാദ് കെയ്ൻ വില്യംസണെ നിലനിർത്തിയിരുന്നു. ഡൽഹി കാപിറ്റൽസിനെ റിഷഭ് പന്താണ് നയിക്കുന്നത്. ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായകൻ രാഹുലാണ്. ലക്നൗ 17 കോടിരൂപയ്ക്കാണ് രാഹുലിനെ സ്വന്തമാക്കിയത്. 2018ൽ ബാംഗ്ലൂർ വിരാട് കോലിക്കും 17 കോടി രൂപ നൽകിയിരുന്നു.

അതേ സമയം ഐപിഎൽ വേദിയുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് ബിസിസിഐ അറിയിക്കുന്നത്. ഇന്ത്യയിൽ മത്സരങ്ങൾ നടക്കില്ലെങ്കിൽ, ശ്രീലങ്കയും ദക്ഷിണാഫ്രിക്കയുമാണ് പരിഗണനയിൽ. 10 ടീമുകൾക്കും ഹോം, എവേ അടിസ്ഥാനത്തിൽ മത്സരം നടത്താമെന്ന പ്രതീക്ഷ ബിസിസിഐക്ക് നിലവിലില്ല. മഹാരാഷ്ട്രയിലെ മൂന്ന് വേദികളിലായി മത്സരം നടത്തുന്നതിനാണ് പ്രാഥമിക മുൻഗണന.

മുംബൈയിൽ വാങ്കഡേ, ഡി വൈ പാട്ടീൽ സ്റ്റേഡിയങ്ങൾക്ക് പുറമേ പൂണെയിലും മത്സരം നടത്താം. വേണമെങ്കിൽ അഹമ്മദാബാദിൽ പ്ലേ ഓഫും പരിഗണിക്കാം. ഇതെല്ലാം ഇന്ത്യയിലെ കോവിഡ് വ്യാപനം കുറഞ്ഞാൽ മാത്രം. അല്ലെങ്കിൽ വിദേശത്തേക്ക് മത്സരങ്ങൾ മാറ്റും. കഴിഞ്ഞ തവണ വിജയകരമായി ലീഗ് സംഘടിപ്പിച്ച യുഎഇയിലേക്ക് എപ്പോഴും പോകേണ്ടതില്ലെന്നാണ് ബിസിസിഐ ഉന്നതരുടെ തീരുമാനം.

അതുകൊണ്ടാണ് ഇന്ത്യൻ ടീമിന്റെ പര്യടനം പിഴവുകളില്ലാതെ സംഘടിപ്പിച്ച ദക്ഷിണാഫ്രിക്കയ്ക്ക് പരിഗണന നൽകുന്നത്. ദക്ഷിണാഫ്രിക്കയിലെ വലിയ റിസോർട്ടുകൾ ബയോ ബബിളിന്റെ സമ്മർദ്ദം കുറയ്ക്കുന്നതിൽ സഹായിച്ചെന്നാണ് മുതിർന്ന താരങ്ങളുടെ വിലയിരുത്തൽ. കൂടാതെ പ്രാദേശിക സമയം നാല് മണിക്ക് മത്സരങ്ങൾ തുടങ്ങുന്നതിനാൽ കളിക്കാർക്ക് വിശ്രമം കൂടുതൽ സമയം ലഭിക്കുമെന്ന വാദവുമുണ്ട്. എന്നാൽ ദക്ഷിണാഫ്രിക്കയിൽ വിവിധ നഗരങ്ങളിലായി മത്സരം നടത്തേണ്ടിവരും.

കൊളംബോയിൽ തന്നെ മൂന്ന് സ്റ്റേഡിയങ്ങൾ ഉള്ളതിനാൽ ശ്രീലങ്ക വേദിയാക്കാമെന്നാണ് ചില ഫ്രാഞ്ചൈസികൾ നിർദേശിക്കുന്നത്. എന്തായാലും താരലേലം നടക്കുന്ന ഫെബ്രുവരി 12ന് മുൻപായി തീരുമാനം അറിയിക്കാമെന്ന ഉറപ്പ് ബിസിസിഐ ഫ്രാഞ്ചൈസികൾക്ക് നൽകിക്കഴിഞ്ഞു. ഏപ്രിൽ ആദ്യവാരാമാണ് സീസൺ തുടങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP