Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ഐപിഎൽ താരലേലം ഫെബ്രുവരി 18ന് ചെന്നൈയിൽ; ട്രേഡിങ് വിൻഡോ ഫെബ്രുവരി നാല് വരെ; ലീഗിലേക്ക് തിരിച്ചെത്താൻ ശ്രീശാന്ത്; യുവതാരങ്ങൾ പ്രതിക്ഷയിൽ

ഐപിഎൽ താരലേലം ഫെബ്രുവരി 18ന് ചെന്നൈയിൽ; ട്രേഡിങ് വിൻഡോ ഫെബ്രുവരി നാല് വരെ; ലീഗിലേക്ക് തിരിച്ചെത്താൻ ശ്രീശാന്ത്; യുവതാരങ്ങൾ പ്രതിക്ഷയിൽ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് താര ലേലം ഫെബ്രുവരി 18ന് ചെന്നൈയിൽ നടക്കും. പ്രീമിയൽ ലീഗ് ഒഫിഷ്യൽ ട്വിറ്റർ ഹാൻഡിലാണ് ഇക്കാര്യം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഇംഗ്ലണ്ടിനെതിരായ പരമ്പര അടുത്ത മാസം തുടങ്ങുന്നതോടെ ഇന്ത്യയിൽ വീണ്ടും ക്രിക്കറ്റ് ദിനങ്ങൾ എത്തുകയാണ്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര ഐപിഎല്ലിന്റെ നടത്തിപ്പ് സുഗമമാക്കുമെന്നാണ് ഭരണസമിതി പ്രതീക്ഷിക്കുന്നത്.

ഐപിഎൽ ഈ സീസണിലേക്കു കളിക്കാരനെ നിലനിർത്തുന്നതിനുള്ള സമയപരിധി ജനുവരി 20 അവസാനിച്ചിരുന്നു. ട്രേഡിങ് വിൻഡോ ഫെബ്രുവരി നാലിനും അവസാനിക്കും.

ക്രിക്കറ്റ് പ്രേമികളും ഫ്രാഞ്ചൈസി അധികൃതരും ഐപിഎൽ 2021 മിനി ലേലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഗ്ലെൻ മാക്‌സ്വെൽ, സ്റ്റീവ് സ്മിത്ത്, ആരോൺ ഫിഞ്ച് എന്നിവരുൾപ്പെടെ ചില വൻകിട ഓസി ക്രിക്കറ്റ് താരങ്ങളെ അതത് ഫ്രാഞ്ചൈസികളിൽ നിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ അവരെ ഏറ്റെടുക്കാൻ ഏതൊക്കെ ടീമുകൾ മുന്നോട്ടുവരുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ബിബിഎൽ (ബിഗ് ബാഷ് ലീഗ്) നടക്കുന്നുണ്ട്, യുഎഇയിൽ നടന്ന കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ ചില കളിക്കാരെ ഫ്രാഞ്ചൈസികൾ നോട്ടമിട്ടിട്ടുണ്ട്. ഇന്ത്യയിൽ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തിളങ്ങിയ കളിക്കാരെയും ഐപിഎൽ ഫ്രാഞ്ചൈസികൾ സ്വന്തം കൂടാരത്തിലെത്തിക്കും.

ക്രിക്കറ്റിലേക്ക് ഏറെ നാളുകൾക്ക് ശേഷം തിരിച്ചെത്തിയ മലയാളി പേസർ ശ്രീശാന്തിലായിരിക്കും മലയാളി ആരാധകരുടെ കണ്ണ്. ലീഗിലേക്ക് തിരികെയെത്താൻ ശ്രീ ശ്രമങ്ങൾ ആരംഭിച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ഐപിഎല്ലിലെത്തുന്നത്. നേരത്തെ സയിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ കേരളത്തിന് വേണ്ടി ശ്രീ പന്തെറിഞ്ഞിരുന്നു.

37കാരനായി ശ്രീശാന്തിന് ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് അത്ര എളുപ്പമായിരിക്കില്ലെന്നാണ് സൂചന. മിന്നും പ്രകടനം കാഴ്‌ച്ചവെക്കുന്ന നിരവധി യുവതാരങ്ങൾ ഇപ്പോഴുണ്ട്. ടി20 ഫോർമാറ്റിന് വേണ്ടി ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടെങ്കിലും മികച്ച ഫോമിലേക്ക് ഉയരാൻ താരത്തിന് കഴിഞ്ഞിട്ടില്ല. സയിദ് മുഷ്താഖ് അലി ടൂർണമെന്റിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 4 വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്. ഇക്കണോമി റേറ്റാണെങ്കിൽ 10ന് മുകളിലും.

താരലേലം 18ന്; ഇവരിൽ ആരൊക്കെ ടീമിലെത്തും

സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്‌സ്വെൽ, ആരോൺ ഫിഞ്ച്, ക്രിസ് മോറിസ്, കേദാർ ജാദവ്, മുരളി വിജയ്, പീയൂഷ് ചൗള, അലക്‌സ് കാരി, കീമോ പോൾ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ലാമിചെയ്ൻ, മോഹിത് ശർമ, ജേസൺ റോയ്, ഷെൽഡൻ കോട്രെൽ, മുജീബ്-ഉർ-റഹ്മാൻ , ജെയിംസ് നീഷാം, കൃഷ്ണപ്പ ഗൗതം, കരുൺ നായർ, ജഗദീഷാ സുസിത്ത്, തേജീന്ദർ സിങ് ദില്ലൺ, ക്രിസ് ഗ്രീൻ, ഹാരി ഗർണി, എം സിദ്ധാർത്ഥ്, നിഖിൽ നായിക്, സിദ്ധേഷ് ലാഡ്, ടോം ബാന്റൺ, പ്രിൻസ് ബൽവന്ത് റായ്, ദിഗ്‌വിജയ് ദേശ്മുഖ്, നഥാൻ ജെയിംസ് കാൾട്ടർ ഷെർഫെയ്ൻ റഥർഫോർഡ്, മിച്ചൽ മക്ക്‌ലെനെഗൻ, ആകാശ് സിങ്, അനിരുദ്ധ ജോഷി, അങ്കിത് രാജ്പൂത്ത്, ഓഷെയ്ൻ തോമസ്, ശശാങ്ക് സിങ്, ടോം കുറാൻ, വരുൺ ആരോൺ, ശിവം ഡ്യൂബ്, ഉമേഷ് യാദവ്, മൊയിൻ അലി, പാർത്ഥിവ് പട്ടേൽ, പവൻ നേഗി, ഇസുരു സ്റ്റാൻ മനല, സന്ദീപ് ബവനക, ഫാബിയൻ അലൻ, സഞ്ജയ് യാദവ്, പൃഥ്വിരാജ് യാര. മൊഹമ്മദ് അസ്ഹറുദ്ദീൻ

കോവിഡ് വാക്സിൻ രാജ്യത്ത് വിതരണം ആരംഭിച്ച സാഹചര്യത്തിൽ ഇത്തവണ മത്സരം ഇന്ത്യയിൽ തന്നെ നടക്കുമെന്നാണ് കരുതുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. വൈറസിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ സീസൺ കാണികളില്ലാതെ യു.എ.ഇയിലാണ് നടത്തിയത്. ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് വലിയ നഷ്ടമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP