Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവസാന ഓവർ ത്രില്ലർ; നാടകീയ ജയവുമായി ഗുജറാത്തിന്റെ പ്ലേഓഫ് മോഹങ്ങൾ ദീർഘിപ്പിച്ച് മുംബൈ; ഒന്നാം സ്ഥാനക്കാരെ കീഴടക്കിയത് അഞ്ച് റൺസിനു; ഫിനിഷിങ്ങ് മികവ് ആവർത്തിക്കാൻ ആകാതെ മില്ലർ

അവസാന ഓവർ ത്രില്ലർ; നാടകീയ ജയവുമായി ഗുജറാത്തിന്റെ പ്ലേഓഫ് മോഹങ്ങൾ ദീർഘിപ്പിച്ച് മുംബൈ;  ഒന്നാം സ്ഥാനക്കാരെ കീഴടക്കിയത് അഞ്ച് റൺസിനു; ഫിനിഷിങ്ങ് മികവ് ആവർത്തിക്കാൻ ആകാതെ മില്ലർ

സ്പോർട്സ് ഡെസ്ക്

മുംബൈ: പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരു ജയം മാത്രം മതിയായിരുന്ന ഗുജറാത്തിന്റെ മോഹങ്ങൾക്ക് തിരിച്ചടി നൽകി മുംബൈ. അവസാന ഓവറിലെ നാടകീയ ജയത്തോടെ മുംബൈ സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റൻസിനെതിരെ അഞ്ച് റൺസിന്റെ ജയമാണ് പട്ടികയിലെ അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.

മുബൈ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടാനെ കഴിഞ്ഞുള്ളു. ഡാനിയൽ സാംസ് എറിഞ്ഞ അവസാന ഓവറിൽ ഒൻപത് റൺസ് മാത്രമായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്. എന്നാൽ വെറും 3 റൺസ് മാത്രമാണ് സാംസ് വഴങ്ങിയത്.

വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസിനായി ഓപ്പണർമാരായ ശുഭ്മാൻ ഗിൽ52(36) വൃദ്ധിമാൻ സാഹ 55(40) എന്നിവർ ഗംഭീര തുടക്കമാണ് നൽകിയത്. 12.1 ഓവറിൽ ഈ കൂട്ടുകട്ട് പിരിയുമ്പോൾ സ്‌കോർ 106 റൺസ് എത്തിയിരുന്നു. എന്നാൽ പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതും റൺ നിരക്ക് ഉയരാതിരുന്നതും ഗുജറാത്തിന്റെ ജയത്തിന് തടയിട്ടു. ഹാർദിക് പാണ്ഡ്യ 24(14) റണ്ണൗട്ടായതും ഗുജറാത്തിന് തിരിച്ചടി.

സീസണിലെ മികച്ച ഫിനിഷർമാരായ രാഹുൽ തെവാട്ടിയ 3(4) ഡേവിഡ് മില്ലർ 19*(14) എന്നിവർ അവസാന ഓവറിൽ ക്രീസിലുണ്ടാിരുന്നതിനാൽ തന്നെ ഗുജറാത്ത് ജയിക്കാനായിരുന്നു സാധ്യത. എന്നാൽ തെവാട്ടിയ റണ്ണൗട്ടായതും അവസാന രണ്ട് പന്തിൽ ആറ് റൺസ് വേണമെന്നിരിക്കെ ഒരു റൺ പോലും നേടാൻ മില്ലർക്ക് കഴിയാതിരുന്നതും മുംബൈക്ക് ജയമൊരുക്കി.മുബൈക്ക് വേണ്ടി മുരുഗൻ അശ്വിൻ രണ്ട് വിക്കറ്റും കൈറൺ പൊള്ളാർഡ് ഒരു വിക്കറ്റും വീഴ്‌ത്തി. ജസ്പ്രീത് ബുംറ എറിഞ്ഞ 19ാം ഓവറും മുംബൈയുടെ ജയത്തിൽ നിർണായകമായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് നേടി. ഓപ്പണർമാരായ നായകൻ രോഹിത് ശർമ 43(28) ഇഷാൻ കിഷൻ 45(29) എന്നിവർ മികച്ച തുടക്കമാണ് മുംബൈക്ക് നൽകിയത്.21 പന്തിൽ 4 സിക്‌സറുകളുൾപ്പെടെ 44 റൺസ് നേടി പുറത്താകാതെ നിന്ന ടിം ഡേവിഡും മുൻ ചാമ്പ്യന്മാർക്ക് വേണ്ടി തിളങ്ങി. തിലക് വർമ 21(16), സൂര്യകുമാർ യാദവ് 13(11) കൈറൺ പൊള്ളാർഡ് 1(14) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സ്‌കോർ.

ഒരു ഘട്ടത്തിൽ മുംബൈയുടെ സ്‌കോർ 200ന് മുകളിൽ പോകുമെന്ന് തോന്നിച്ചുവെങ്കിലും പൊള്ളാർഡിന്റെ മെല്ലെപോക്ക് തിരിച്ചടിയായി. ഗുജറാത്തിന്റെ മികച്ച ബൗളിങ്ങും സ്‌കോർ 177ൽ പിടിച്ച് നിർത്തുന്നതിൽ നിർണായകമായി. നാലോവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്‌ത്തിയ റാഷിദ് ഖാൻ ആണ് ബൗളിങ്ങിൽ തിളങ്ങിയത്.അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൻ, പ്രദീപ് സാങ്വാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. ജയിച്ചിരുന്നുവെങ്കിൽ ഗുജറാത്ത് ഈ സീസണിൽ പ്ലേ ഓഫിൽ എത്തുന്ന ആദ്യ ടീമാകുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP