Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ നടപടികളിലേക്ക് കടന്നതോടെ ഒടുവിൽ വഴങ്ങി ബിസിസിഐ: കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ മാറ്റിവച്ചു; കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾ ഒന്നിച്ചുകൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം; മാർച്ച് 29ന് ആരംഭിക്കേണ്ട ഐപിഎൽ സീസൺ നീട്ടിയത് ഏപ്രിൽ 15 വരെ; മത്സരങ്ങൾ മാറ്റിയതോടെ 2020 സീസൺ അനിശ്ചിതത്വത്തിൽ

സർക്കാർ നടപടികളിലേക്ക് കടന്നതോടെ ഒടുവിൽ വഴങ്ങി ബിസിസിഐ: കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ മാറ്റിവച്ചു; കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾ ഒന്നിച്ചുകൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം; മാർച്ച് 29ന് ആരംഭിക്കേണ്ട ഐപിഎൽ സീസൺ നീട്ടിയത് ഏപ്രിൽ 15 വരെ; മത്സരങ്ങൾ മാറ്റിയതോടെ 2020 സീസൺ അനിശ്ചിതത്വത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഐ.പി.എൽ മത്സരങ്ങൾ നീട്ടിവച്ചതായി ബി.സി.സിഐ വ്യക്തമാക്കി. ഏപ്രിൽ 15 വരെയാണ് നീട്ടിയത്. മാർച്ച് 29 മുതലായിരുന്നു ഐ.പി.എൽ ആരംഭിക്കേണ്ടിയിരുന്നത്. ഐ.പി.എൽ മത്സരങ്ങൾക്ക് ഡൽഹി വേദിയാകില്ലെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കിയിരുന്നു. വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കർണാടക കേന്ദ്രസർക്കാറിന് കത്തയക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് രണ്ട് ഹർജികൾ മദ്രാസ് ഹൈക്കോടതിയിലും സുപ്രിംകോടതിയിലുമുണ്ടെന്നാണ് വിവരം.

പൊതുജനാരോഗ്യവും സഹകാരികളുടെ ക്ഷേമവും ബിസിസിഐയെ സംബന്ധിച്ച് സുപ്രധാനമാണ്. ഈ സാഹചര്യത്തിൽ ആരാധകരുൾപ്പെടെ ഐപിഎല്ലുമായി സഹകരിക്കുന്ന എല്ലാവർക്കും സുരക്ഷിതമായ ക്രിക്കറ്റ് അനുഭവമാണ് ബിസിസിഐയുടെ ലക്ഷ്യം. ഇക്കാര്യത്തിൽ കായിക, ആരോഗ്യ മന്ത്രാലയങ്ങൾ ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെയും വിവിധ സംസ്ഥാന സർക്കാരുകളുടെയും ഭരണ വിഭാഗങ്ങളുമായി സഹകരിച്ച് നീങ്ങാനാണ് ലക്ഷ്യമിടുന്നത്' പുറത്തിറക്കിയ പ്രസ്താവനയിൽ ബിസിസിഐ വ്യക്തമാക്കി. സെക്രട്ടറി ജയ് ഷായാണ് പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്.

കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾ ഒന്നിച്ചുകൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ബിസിസിഐ ഉൾപ്പെടെ രാജ്യത്തെ വിവിധ കായിക സംഘടനകൾക്ക് കത്തയച്ചിരുന്നു. ഒഴിവാക്കാനാകാത്ത മത്സരങ്ങളോ ടൂർണമെന്റുകളോ ഉണ്ടെങ്കിൽ ആരാധകരെ പ്രവേശിപ്പിക്കാതെ അടച്ചിട്ട മൈതാനത്തു നടത്താനും സർക്കാർ നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ബിസിസിഐയുടെ തീരുമാനം.

ഐ.പി.എൽ മാറ്റിവെയ്ക്കുന്നത് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കും എന്നതാണ് ബി.സി.സിഐ നേരിടുന്ന വെല്ലുവിളി. മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിനായി സ്റ്റാർ സ്പോർട്സ് അഞ്ച് വർഷത്തേക്ക് 1600 കോടി രൂപയാണ് ബി.സി.സിഐയ്ക്ക് നൽകിയിട്ടുള്ളത്. മാത്രമല്ല, മത്സരങ്ങൾ മാറ്റിവെയ്ക്കുന്നത് പരസ്യവരുമാനത്തേയും ബാധിക്കും. അതു കൊണ്ടാണ് മത്സരങ്ങൾ ഉപേക്ഷിക്കാതിരിക്കുന്നത്.
സീസണിൽ തുടക്കത്തിൽ വിസാ നിയന്ത്രണം മൂലം വിദേശകളിക്കാർക്ക് പങ്കെടുക്കാനാകുമായിരുന്നില്ല. ഏപ്രിൽ 15 വരെയാണ് വിസാ നിയന്ത്രണം സർ്ക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.

രോഗഭീതിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഐ.പി.എൽ ഉൾപ്പെടെ യാതൊരു കായിക മത്സരങ്ങളും നടക്കില്ലെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയിരുന്നു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ ഒത്തുകൂടുന്ന ഒരു കായിക മത്സരവും ഡൽയിൽ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് സിസോദിയ ഇക്കാര്യം വ്യക്തമാക്കിയതും.

പ്രതിരോധ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും വലിയ സമ്മേളനങ്ങൾ ഒഴിവാക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. വലിയ സമ്മേളനങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള ഇത്തരം കർശന നടപടികൾ കൈക്കൊണ്ട രാജ്യങ്ങളിൽ മാത്രമേ കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാൻ സാധിച്ചിട്ടുള്ളൂവെന്നും സിസോദിയ പറഞ്ഞിരുന്നു. ഐ.പി.എൽ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തണോ എന്ന കാര്യത്തിൽ ബി.സി.സിഐ ശനിയാഴ്ച നിർണായക തീരുമാനമെടുക്കാനിരിക്കെയാണ് ഡൽഹി സർക്കാരിന്റെ നിലപാട് എത്തിയതും അതിന് പിന്നാലെ ബിസിസിഐയുടെ തീരുമാനും ഇപ്പോൾ വന്നിരിക്കുന്നതും.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP