Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഐപിഎൽ താരലേലത്തിൽ രണ്ടു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങളില്ല: വിലയേറിയ താരങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയൻ ആധിപത്യം: ഇന്ത്യൻ സാന്നിധ്യമായി റോബിൻ ഉത്തപ്പമാത്രം, താരങ്ങളുടെ പട്ടിക പുറത്ത്

ഐപിഎൽ താരലേലത്തിൽ രണ്ടു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങളില്ല: വിലയേറിയ താരങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയൻ ആധിപത്യം: ഇന്ത്യൻ സാന്നിധ്യമായി റോബിൻ ഉത്തപ്പമാത്രം, താരങ്ങളുടെ പട്ടിക പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത:  2020ലെ ഐപിഎൽ സീസണിന് അരങ്ങുണരുകയാണ്. ലോകകപ്പ് തൊട്ട് മുന്നിൽ നിൽക്കെ നടക്കുന്ന ടൂർണമെന്റ് എന്ന നിലയിൽ ഐപിഎല്ലിനെ ഏറെ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മധ്യനിര ശക്തമാക്കുക, ഭാവിയിലേക്കുള്ള താരങ്ങളെ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്. ലോകത്തിന്റെ ശ്രദ്ധ അപ്പോൾ ഈ യുവതാരങ്ങളിലായിരിക്കുമെന്നതിൽ സംശയമില്ല. എന്നാൽ, ഇത്തവണ വിലയേറിയ താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ താരമായി റോബിൻ ഉത്തപ്പമാത്രം.

ഈ വർഷത്തെ ഐപിഎൽ താരലേലത്തിനു മുന്നോടിയായി വിലയേറിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. രണ്ട് കോടി, 1.5 കോടി എന്നിങ്ങനെ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയാണ് ഐപിഎൽ അധികൃതർ പുറത്തുവിട്ടത്. ഇത്തവണ താരലേലത്തിൽ രണ്ടു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങളില്ല എന്നതാണ് പ്രധാന സവിശേഷത. മാത്രമല്ല, രണ്ടു കോടി അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയൻ താരങ്ങൾക്കാണ് ആധിപത്യമെന്നത് ശ്രദ്ധേയമാണ്.

73 താരങ്ങൾക്കു മാത്രം ഒഴിവുള്ള താരലേലത്തിനായി ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത് 971 പേരാണ്. ഇതിൽ രണ്ടു കോടി അടിസ്ഥാന വിലയുള്ളത് ഏഴു പേർക്കു മാത്രം. ലേലത്തിന് പരിഗണിക്കേണ്ട താരങ്ങളുടെ പട്ടിക ഓരോ ടീമും ഡിസംബർ ഒൻപതാം തിയതി അഞ്ചു മണിക്കു മുൻപ് നൽകണമെന്നും നിർദ്ദേശമുണ്ട്. 1.5 കോടി അടിസ്ഥാന വിലയുള്ള താരങ്ങളുടെ ഗണത്തിൽ ഒരേയൊരു ഇന്ത്യക്കാരൻ ഇടംപിടിച്ചു.

ഈ ആഭ്യന്തര സീസണിൽ കേരളത്തിന്റെ താരമായ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയാണ് പട്ടികയിലെ എട്ടാം സ്ഥാനത്തായി എത്തിയിരിക്കുന്നത്. ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി ശ്രദ്ധ നേടിയ ഓസീസ് പേസ് ബോളർ പാറ്റ് കമ്മിൻസാണ് രണ്ടു കോടി വിലയുള്ള പട്ടികയിൽ ഒന്നാമൻ. ഈ വർഷം ടെസ്റ്റിൽ 50 വിക്കറ്റ് തികച്ച ഏക ബോളറാണ് കമ്മിൻസ്. ഓസീസ് ടീമിൽ സ്റ്റാർക്കിന്റെ സഹബോളറായ ജോഷ് ഹെയ്സൽവുഡ്, ഓൾറൗണ്ടർ മിച്ചൽ മാർഷ് എന്നിവർക്കൊപ്പം കൊൽക്കത്ത ഈ സീസണിൽ റിലീസ് ചെയ്ത ക്രിസ് ലിന്നും രണ്ടു കോടി ക്ലബ്ബിലുണ്ട്.

രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്ത ഗ്ലെൻ മാക്‌സ്‌വെലാണ് പട്ടികയിലെ മറ്റൊരു ഓസീസ് സാന്നിധ്യം. ലോകകപ്പ് മുൻനിർത്തി കഴിഞ്ഞ ഐപിഎൽ സീസണിൽനിന്ന് മാക്‌സ്‌വെൽ പിന്മാറിയിരുന്നു. അതേസമയം, 1.5 കോടി ക്ലബ്ബിലും ഇംഗ്ലിഷ് ആധിപത്യമാണ് കാണുന്നത്. ഇംഗ്ലണ്ട് നായകൻ ഒയിൻ മോർഗൻ, ഓപ്പണർ ജെയ്സൻ റോയി, പേസ് ബോളർമാരായ ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി എന്നിവരാണ് 1.5 കോടി ക്ലബ്ബിലെ ഇംഗ്ലിഷ് സാന്നിധ്യങ്ങൾ.

ഇവർക്കു പുറമെ രണ്ടുവീതം ഓസീസ് താരങ്ങളും ദക്ഷിണാഫ്രിക്കൻ താരങ്ങളും പട്ടികയിലുണ്ട്. ഐപിഎല്ലിൽ മികച്ച റെക്കോർഡുള്ള ഷോൺ മാർഷാണ് ഇതിലൊരാൾ. പേസ് ബോളർ കെയ്ൻ റിച്ചാർഡ്സനാണ് രണ്ടാമൻ. ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്ത ക്രിസ് മോറിസ്, കൈൽ ആബട്ട് എന്നിവരാണ് 1.5 കോടി ക്ലബ്ബിലുള്ള ദക്ഷിണാഫ്രിക്കക്കാർ എന്നിവർക്കൊപ്പം റോബിൻ ഉത്തപ്പയും എത്തിയതോടെ ഐപിഎൽ 2020 സീസണിലെ പട്ടിക പൂർണം. 2021 സീസണിലേക്ക് ടീമുകൾ പിരിച്ചുവിട്ട് വമ്പൻ ലേലത്തിന് മുന്നോടിയായിട്ടുള്ള പട്ടികയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP