Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ഐ പി എൽ ആദ്യഘട്ട ഫിക്സ്ചർ പുറത്ത് വിട്ട് ബിസിസിഐ; ആദ്യ ഘട്ടത്തിൽ എട്ട് വേദികളിലായി 17 മത്സരങ്ങൾ; മാർച്ച് 23 ആരംഭിക്കുന്ന മത്സരത്തിൽ ചാമ്പ്യന്മാരായ ചെന്നൈ ബാംഗ്ലൂരിനെ നേരിടും  

ഐ പി എൽ ആദ്യഘട്ട ഫിക്സ്ചർ പുറത്ത് വിട്ട് ബിസിസിഐ; ആദ്യ ഘട്ടത്തിൽ എട്ട് വേദികളിലായി 17 മത്സരങ്ങൾ; മാർച്ച് 23 ആരംഭിക്കുന്ന മത്സരത്തിൽ ചാമ്പ്യന്മാരായ ചെന്നൈ ബാംഗ്ലൂരിനെ നേരിടും   

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കുട്ടി ക്രിക്കറ്റിന്റെ പൂരത്തിന് കൊടിയേറ്റം. ഐപിഎൽ ആദ്യഘട്ട ഫിക്സ്ചർ ബിസിസിഐ പുറത്തുവിട്ടു. ആദ്യ രണ്ട് ആഴ്ചത്തെ മത്സരങ്ങളുടെ തിയതികളാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. മാർച്ച് 23ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തോടെയാണ് ഇത്തവണത്തെ ഐ പി എൽ പൂരത്തിന് തുടക്കമാവുക. ചെന്നൈയിലാണ് മത്സരം.

എട്ട് വേദികളിലായി 17 മത്സരങ്ങളാണ് ആദ്യ ഘട്ടത്തിൽ നടക്കുക. ഡൽഹിയും ബാംഗ്ലൂരും അഞ്ച് മത്സരങ്ങളും ബാക്കിയുള്ള ടീമുകൾ നാല് വീതം മത്സരങ്ങളും ഇക്കാലയളവിൽ കളിക്കും. എല്ലാ ടീമുകളും കുറഞ്ഞത് രണ്ട് വീതം ഹോം- എവേ മത്സരങ്ങൾ കളിക്കും. ഡൽഹി മൂന്ന് ഹോം മാച്ചും ബംഗ്ലൂർ മൂന്ന് എവേ മത്സരവും കളിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചുകഴിഞ്ഞാൽ ബാക്കിയുള്ള മത്സരങ്ങളുടെ ഫിക്സ്ചർ ഐ പി എൽ ഗവേർണിങ് ബോഡി തീരുമാനിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി എന്തെങ്കിലും സങ്കീർണതകൾ വരികയാണെങ്കിൽ ആദ്യഘട്ട ഫിക്സ്ചറിലും മാറ്റങ്ങൾ വരുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP