Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി ചെന്നൈ; പരിചയ സമ്പത്തും യുവത്വത്തിന്റെ പ്രസരിപ്പുമായി ബാംഗ്ലൂർ; ഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറ്റം; ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ ഇന്ന് തീപാറും

പ്രായം തളർത്താത്ത പോരാട്ട വീര്യവുമായി ചെന്നൈ; പരിചയ സമ്പത്തും യുവത്വത്തിന്റെ പ്രസരിപ്പുമായി ബാംഗ്ലൂർ; ഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറ്റം; ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ ഇന്ന് തീപാറും

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഐപിഎല്ലിന്റെ പന്ത്രണ്ടാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് ഉദ്ഘാടന മത്സരത്തിൽ ബംഗളുരു റോയൽ ചലഞ്ചേഴ്‌സിനെ നേരിടും. രാത്രി എട്ടിന് ചെന്നൈയിലെ ചിദംബരം സ്റ്റോഡിയത്തിലാണ് മത്സരം. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും സൂപ്പർ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും തമ്മിൽ നേർക്കുനേർ എത്തുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത.

ധോണിപ്പട കിരീടം നിലനിർത്താനിറങ്ങുമ്പോൾ പലപ്പോഴും ഒരിക്കലും നേടാനാകാത്ത ചാമ്പ്യൻപട്ടത്തിനായി കൊതിച്ചാണ് കോലിയും സംഘവും ഇറങ്ങുന്നത്.യുവത്വത്തിന്റെ പ്രസരിപ്പിലോ യോയോ ടെസ്റ്റ് പോലെയുള്ള സാങ്കേതികതയിലോ അല്ല ചെന്നൈ സൂപ്പർ കിങ്‌സ് വിശ്വസിക്കുന്നത്. പയറ്റിത്തെളിഞ്ഞ താരങ്ങളുടെ മികവാണ് ചെന്നൈയുടെ കരുത്ത്. അതേസമയം ബാംഗ്ലൂരിന്റെ വിശ്വാസം യുവത്വവും പരിചയ സമ്പത്തും സമന്വയിക്കുന്ന ടീമിലാണ്

Stories you may Like

മുപ്പത് പിന്നിട്ടവരുടെ കൂട്ടമാണെങ്കിലും ചെന്നൈ സൂപ്പർ കിങ്‌സിന്റെ കരുത്തിന് കുറവൊന്നുമില്ല. ധോണിയും വാട്‌സണും ബ്രാവോയും ഡുപ്ലെസിയും റായുഡുവും റെയ്‌നയും കേദാറുമെല്ലാം ഏതൊരു ടീമിനും വെല്ലുവിളിയാണ്. താരതമ്യേന ദുർബലമായ ബൗളിങ് നിരയിൽ നിന്ന് ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഗിഡി പരിക്കേറ്റ് പിന്മാറിയതാണ് ചെന്നൈ സംഘത്തിന് ക്ഷീണമായിരിക്കുന്നത്.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയ്യാർന്ന ടീമാണ് ചെന്നൈ. മൂന്ന് തവണ കിരീടം നേടിയ ധോണിയും കുട്ടികളും എല്ലാ സീസണിലും പ്ലേഓഫിലും എത്തി. സൂപ്പർ താരങ്ങൾ ഏറെ വന്നിട്ടും പോയിട്ടും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത ടീമാണ് റോയൽ ചലഞ്ചേഴ്‌സ്. ഈ ചീത്തപ്പേര് മാറ്റുകയാണ് കോലിയുടെയും സംഘത്തിന്റേയും ലക്ഷ്യം.

നായകൻ എം എസ് ധോണിക്കും ഓൾറൗണ്ടർ ഷെയ്ൻ വാട്സനും പ്രായം 37. ഡ്വെയ്ൻ ബ്രാവോയ്ക്ക് 35 വയസും ഡുപ്ലെസിക്ക് 34 വയസും അംബാട്ടി റായ്ഡുവിനും കേദാർ ജാദവിനും മുപ്പത്തിരണ്ടുമാണ് പ്രായം. ചെന്നൈയുടെ വിശ്വസ്ത ബാറ്റ്‌സ്മാനും ഐ പി എൽ ചരിത്രത്തിലെ എക്കാലത്തേയും മികച്ച റൺവേട്ടക്കാരനുമായ സുരേഷ് റെയ്‌ന 32ൽ എത്തിനിൽക്കുന്നു.

ബൗളിങ് നിരയിലും പ്രായത്തിന്റെ കാര്യത്തിൽ വലിയ മാറ്റമില്ല. സ്പിന്നർ ഇമ്രാൻ താഹിറിന് 39 വയസും ഹർഭജൻ സിംഗിന് മുപ്പത്തിയെട്ടുമാണ് പ്രായം. മോഹിത് ശർമ്മയും കരൺ ശർമ്മയും മുപ്പത് പിന്നിട്ടവർ. ഇതുകൊണ്ടുതന്നെ മത്സരപരിചയത്തിൽ ചെന്നൈ നിര ഏറെമുന്നിൽ. ഇതാണ് കഴിഞ്ഞ സീസൺ പോലെ ഇക്കുറിയും ചെന്നൈ സൂപ്പർ കിങ്സിന്റെ കരുത്ത്.

താരനിരയിൽ ഇത്തവണയും ഒട്ടും പിന്നിലല്ല റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. തകർപ്പൻ ഫോമിൽ തുടരുന്ന നായകൻ കോഹ്ലി തന്നെയാണ് ടീമിന്റെ പ്രധാന കരുത്ത്. ഒപ്പം എ ബി ഡിവില്ലിയേഴ്‌സ് എന്ന ദക്ഷിണാഫ്രിക്കൻ ഇതിഹാസവും. ക്രിസ് ഗെയ്ലിന് പകരം ബാംഗ്ലൂർ വിൻഡീസിൽ നിന്ന് എത്തിച്ചിരിക്കുന്നത് ഹെറ്റ്മയറെന്ന തകർപ്പൻ ഹിറ്ററെയാണ്. മലയാളി താരം ദേവദത്ത് പടിക്കലും മിലിന്ദ് കുമാറുമാണ് ബാറ്റിങ് നിരയിലെ മറ്റ് ഇന്ത്യൻ താരങ്ങൾ.

ഇന്ത്യൻ താരം ഉമേഷ് യാദവ് നേതൃത്വം നൽകുന്ന ബോളിങ് നിരയും കരുത്തർ തന്നെ. ഇന്ത്യൻ താരം യുസ്വേന്ദ്ര ചാഹലിനാകും സ്പിൻ ചുമതല. ന്യൂസിലൻഡ് താരം ടിം സൗത്തി ഓസ്‌ട്രേലിയൻ താരം നഥാൻ കൗൾട്ടർനിൽ എന്നിവർക്കൊപ്പം മുഹമ്മദ് സിറാജ് കൂടി എത്തുന്നതോടെ എതിരാളികൾ വിയർപ്പൊഴുക്കുമെന്ന് ഉറപ്പാണ്.

ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിൽ തകർപ്പൻ പ്രകടനവുമായി തിളങ്ങിയ മാർക്കസ് സ്റ്റേയിനിസാണ് ടീമിലെ പ്രധാന ഓൾറൗണ്ടർ. രഞ്ജി ട്രോഫിയിൽ തുടർച്ചയായി അഞ്ച് പന്തുകൾ സിക്‌സർ പായിച്ച ശിവം ദുബെയെ വൻ തുക മുടക്കിയാണ് ബാംഗ്ലൂർ തട്ടകത്തിൽ എത്തിച്ചിരിക്കുന്നത്. ഇന്ത്യൻ സീനിയർ ടീമിൽ സ്ഥാനം കാത്തിരിക്കുന്ന വാഷിങ്ടൻ സുന്ദറും കോളിൻ ടി ഗ്രാൻഡ്‌ഹോമും മോയിൻ അലിയും എല്ലാം ചേരുന്നതോടെ ടീം സജ്ജമെന്ന് ഉറപ്പിക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP