Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവ്ദീപ് സായ്‌നിയും ഷാർദുൽ ഠാക്കൂറും അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ ലങ്കൻപടയുടെ വിക്കറ്റുകൾ ഒന്നായി കൊഴിഞ്ഞു; വിജയ ലക്ഷ്യം അനായാസമായതോടെ ടീം ഇന്ത്യക്ക് കാര്യം നിസാരം; ശ്രീലങ്കയെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; ടി-20 പരമ്പരയിൽ മുന്നിൽ

നവ്ദീപ് സായ്‌നിയും ഷാർദുൽ ഠാക്കൂറും അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ ലങ്കൻപടയുടെ വിക്കറ്റുകൾ ഒന്നായി കൊഴിഞ്ഞു; വിജയ ലക്ഷ്യം അനായാസമായതോടെ ടീം ഇന്ത്യക്ക് കാര്യം നിസാരം; ശ്രീലങ്കയെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; ടി-20 പരമ്പരയിൽ മുന്നിൽ

മറുനാടൻ ഡെസ്‌ക്‌

ഇൻഡോർ: രണ്ടാം ട്വന്റി-20 യിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് കീഴടക്കി ടീം ഇന്ത്യ. ലങ്കൻ പട ഉയർത്തിയ 143 റൺസിന്റെ വിജയ ലക്ഷ്യം എളുപ്പത്തിൽ കണ്ടെത്തിയതോടെ പരമ്പരയിലും മുന്നിലായി. ബൗണ്ടറികൾ ആഘോഷിച്ച് കെ.എൽ.രാഹുലാണ് ടീം ഇന്ത്യക്ക് ഉജ്ജ്വല തുടക്കം നൽകിയത്. പവർപ്ലേ ഓവറുകളിൽ തന്നെ അമ്പത് റൺസ് കടന്നു. അഞ്ച് റൺസ് അകലെ വച്ച് ഹാഫ് സെഞ്ചുറി രാഹുലിന് നഷടമായി. 10 ാം ഓവറിൽ വനിന്ധു ഹസരങ്ക രാഹുലിനെ മടക്കി അയച്ചു. തന്റെ മൂന്നാമത്തെ ഓവറിൽ ശിഖർ ധവാനെയും ലെഗ് സ്പിന്നർ പുറത്താക്കി. രണ്ടുവിക്കറ്റുകൾ പോയതോടെ, കളി കാര്യമായെങ്കിലും, ശ്രേയസ് അയ്യരും വിരാട് കോഹ്ലിയും കൂടുതൽ അപകടം വരാതെ നോക്കി. 15 പന്ത് ബാക്കി നിൽക്കെയാണ് ഇന്ത്യ ജയിച്ചുകയറിയത്. ശ്രേയസ് അയ്യർ 34 റൺസെടുത്ത് പുറത്തായപ്പോൾ കോഹ്ലി 30 റൺസെടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ കോഹ്്‌ലി ഫീൽഡിങ് തിരഞ്ഞെടുത്തു. അവിഷ്‌ക ഫെർണാഡോയെ ആദ്യ ഓവറിൽ തന്നെ പുറത്താക്കി വാഷിങ്ടൺ സുന്ദർ കളി ഇന്ത്യയുടെ പക്ഷത്താക്കി. ശ്രീലങ്കയ്ക്ക് നിശ്ചിത ഇടവേളകളിലെന്ന പോലെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു,. നവ്ദീപ് സായിനി രണ്ടുവിക്കറ്റും, ഷാർദുൽ ഠാക്കൂർ മൂന്നുവിക്കറ്റുകളും നേടി. 38 റൺസ് വിട്ടുകൊടുത്തിട്ടില്ലെങ്കിലു കുൽദീപ് യാദവ് രണ്ടുവിക്കറ്റുകൾ നേടി. ജസ്പ്രീത് ബുമ്രയ്ക്കും സുന്ദറിനും ഓരോ വിക്കറ്റും നേടി. 9 വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക 142 റൺസേ നേടിയത്. ഗുവാഹത്തിയിൽ ആദ്യ ട്വന്റി-20 മഴ മൂലം ഉപേക്ഷിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP