Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓസീസ് പര്യടനത്തിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം മുംബൈയിലെത്തി; താരങ്ങൾക്ക് ഏഴു ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റീൻ; ആർ.ടി-പി.സി.ആർ ടെസ്റ്റിനും വിധേയരാകും

ഓസീസ് പര്യടനത്തിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം മുംബൈയിലെത്തി; താരങ്ങൾക്ക് ഏഴു ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റീൻ; ആർ.ടി-പി.സി.ആർ ടെസ്റ്റിനും വിധേയരാകും

സ്പോർട്സ് ഡെസ്ക്

മുംബൈ: ഓസ്ട്രേലിയൻ പര്യടനം പൂർത്തിയാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം മുംബൈയിൽ മടങ്ങിയെത്തി. ടെസ്റ്റ് പരമ്പര ജയത്തിനു ശേഷം മുംബൈയിൽ വിമാനമിറങ്ങിയ താരങ്ങൾ നിർബന്ധമായും ഹോം ക്വാറന്റീനിൽ കഴിയണമെന്നാണ് നിർദ്ദേശം. ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) കമ്മീഷ്ണർ ഇഖ്ബാൽ ചാഹലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയൻ പര്യടനത്തിനുശേഷം ദുബായ് വഴി മുംബൈയിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്കാണ് ഏഴു ദിവസത്തേക്ക് നിർബന്ധിത ഹോം ക്വാറന്റീൻ നിർദേശിച്ചിരിക്കുന്നത്. ഇവർ ആർ.ടി-പി.സി.ആർ ടെസ്റ്റിനും വിധേയരാകണം.

ദുബായിൽ നിന്നുള്ള ഫ്ളൈ എമിറേറ്റ്സ് വിമാനത്തിൽ അജിങ്ക്യ രഹാനെ, കോച്ച് രവി ശാസ്ത്രി, രോഹിത് ശർമ, ഷാർദുൽ താക്കൂർ, പൃഥ്വി ഷാ എന്നിവരാണ് മുംബൈ വിമാനത്താവളത്തിലിറങ്ങിയത്.

ഓസിസിനെതിരായ നാല് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2 -1 ന് സ്വന്താക്കിയിരുന്നു. ഇന്ത്യയുടെ ഓസിസ് പര്യടനത്തിൽ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ട്വന്റി 20 പരമ്പര ഇന്ത്യ 2 - 1ന് നേടിയപ്പോൾ ഏകദിന പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ ഓസ്‌ട്രേലിയ ജയം നേടിയപ്പോൾ മൂന്നാം മത്സരത്തിൽ ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP