Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോലിക്കും കൂട്ടർക്കും ഇംഗ്ലീഷ് മണ്ണിൽ വെന്നിക്കൊടി പാറിക്കാൻ ശരിക്കും വിയർക്കേണ്ട വരും; ഓസ്‌ട്രേലിയയെ സംപൂജ്യരാക്കിയ ഇംഗ്ലീഷ് നിര സമീപകാലത്തെ ടീമുകളിൽ ഏറ്റവും മികച്ചത്; ഇംഗ്ലണ്ട് തിണ്ണമിടുക്ക് കാട്ടുമെന്ന് ഉറപ്പിച്ച് പറഞ്ഞ് നിരീക്ഷകർ

കോലിക്കും കൂട്ടർക്കും ഇംഗ്ലീഷ് മണ്ണിൽ വെന്നിക്കൊടി പാറിക്കാൻ ശരിക്കും വിയർക്കേണ്ട വരും; ഓസ്‌ട്രേലിയയെ സംപൂജ്യരാക്കിയ ഇംഗ്ലീഷ് നിര സമീപകാലത്തെ ടീമുകളിൽ ഏറ്റവും മികച്ചത്; ഇംഗ്ലണ്ട് തിണ്ണമിടുക്ക് കാട്ടുമെന്ന് ഉറപ്പിച്ച് പറഞ്ഞ് നിരീക്ഷകർ

ഷിബു മാമൻ

ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിലേക്ക് കടന്നു കഴിഞ്ഞു. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനെ തകർത്ത് അടിപൊളി ഫോമിലാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ടീം. നാട്ടിൽ നടന്ന അഞ്ച് ഏകദിന പരമ്പരയും ഏക ട്വന്റി ട്വന്റി മത്സരവും ഇംഗ്ലണ്ട് ടീം തൂത്തുവാരി. സമീപ കാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് ടീം കാഴ്ച വച്ചത്. ഏകദിനത്തിലും ട്വന്റി - ട്വന്റിയും ഓസ്ട്രേലിയക്ക് എതിരെ സംപൂർണ്ണ ആധിപത്യം ജെയ്സൺ റോയ് - ബാറിസ്റ്റോ ഓപ്പണിങ് കുട്ടുകെട്ട് മികച്ച നിലവാരും പുലർത്തുന്നു.

മധ്യ നിരതയിൽ അലക്സ് ഹെയിൻസ്, ജോ റൂട്ട് ക്യാപ്റ്റ് മോർഗൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ട്ലർ എന്നിവർ അണി നിക്കുന്ന ബാറ്റിങ് നിര വളരെ ശക്തമാണ്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറായ 481/ 6 ഉത്തമ ഉദാഹരണം മോയിൻ അലി എന്ന ഓൾ റൗണ്ടർ മികച്ച പ്രകടനം നടത്തുന്നു. തോൽവി എന്ന ഉറപ്പിച്ച അഞ്ചാം ഏകദിനത്തിൽ 8ാം വിക്കറ്റിൽ ജോസ് ബട്ട്ലർ ആദിൽ റഷീദുമായി ചേർന്ന് 81 റൺസ് കൂട്ടുകെട്ടുണ്ടാക്കി ഓസ്ട്രേലിയയിൽ നിന്ന് വിജയം തട്ടിയെടുത്തു.

മാർക്ക് വുഡ്, ലിയാംപ്പങ്കറ്റ്, ഡേവിഡ് വിൽപി എന്നിവർ നയിക്കുന്ന പേസ് പടയും ശക്തം. മോയിൻ അലി - ആദിൽ റഷീദ് എന്നിവർ നയിക്കുന്ന സ്പിൻ വിഭാഗം നല്ല നിലവാരം പുലർത്തുന്നു. ഏക ട്വന്റി ട്വന്റി മത്സരത്തിൽ 4 വിക്കറ്റ് വീഴ്‌ത്തി ആദിൽ റഷീദ് കളിയിലെ കേമനായി. ഇങ്ങനെ എല്ലാവിധത്തിലും തകർപ്പൻ ഫോമിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. എന്നാൽ, മികച്ച ടീം തന്നെയാണ് ഇന്ത്യയുടേത്.

ശിഖർ ധവാൻ - രോഹിത് ശർമ്മ ഓപ്പണിങ് സഖ്യം ഇംഗ്ലീഷ് പേസ് ബോളേഴ്സിനെ അവരുടെ നാട്ടിൽ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചു ഇരിക്കും ഇന്ത്യയുടെ ജയപരാജയങ്ങൾ. വിരാട് കോഹ്ലി, സുരേഷ് റെയ്ന, മഹേന്ദ്രസിങ് ധോണി, മനീഷ് പാണ്ഡേ എന്നിവർക്കൊപ്പം ഓൾ റൗണ്ടർ മധ്യ നിര ശകതം. വിനയ് കുമാർ, സുമ്ര ഉമേഷ് യാദവ് എന്നീ പേസ് ത്രയങ്ങൾ ഇംഗ്ലണ്ട് മുൻനിര ബാറ്റ്സാമ്ൻ എങ്ങനെ കൈകാര്യം ചെയ്യും എന്നും നോക്കി കാണണം.

ചാഹൽ കുൽദീപ് യാദവ് എന്നിവരുടെ ആദ്യ ഇംഗ്ലണ്ട് പര്യടനമാണ്. 20 - 20 ക്രിക്കറ്റ് റാങ്കിൽ ഇന്ത്യ 2ാം സ്ഥാനത്തും ഇംഗ്ലണ്ട് 4ാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ട് അവരുടെ നാട്ടിൽ നടക്കുന്ന മത്സരം ആകുമ്പോൾ മുൻഗണന അവർക്കും ലഭിക്കും എന്ന കാര്യത്തിൽ രണ്ടു തരമില്ല. ക്രിക്കറ്റ് ആരാധകർക്കും പ്രേമികൾക്കും നല്ല വിരുന്നാകും മത്സരങ്ങൾ. ഇംഗ്ലണ്ട് ടീമിന്റെ ഇപ്പോഴത്തെ പ്രകടനം വിലയിരുത്തണമെങ്കിൽ ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കഠിനമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP