Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാക് സൂപ്പർ ലീഗിന്റെ മുഖ്യ സ്‌പോൺസർ; മറ്റ് നിരവധി പരമ്പരകളുടെ പിന്നിലെയും സാമ്പത്തിക ശക്തി; പാക് ക്രിക്കറ്റിനെ വളർത്തുന്നത് ഇന്ത്യൻ നിക്ഷേപകരുടെ പണം ഉപയോഗിച്ച്; വാതുവെപ്പിലൂടെ വളർന്നു പന്തലിച്ച സ്‌കൈ 247.നെറ്റ്

പാക് സൂപ്പർ ലീഗിന്റെ മുഖ്യ സ്‌പോൺസർ; മറ്റ് നിരവധി പരമ്പരകളുടെ പിന്നിലെയും സാമ്പത്തിക ശക്തി; പാക് ക്രിക്കറ്റിനെ വളർത്തുന്നത് ഇന്ത്യൻ നിക്ഷേപകരുടെ പണം ഉപയോഗിച്ച്; വാതുവെപ്പിലൂടെ വളർന്നു പന്തലിച്ച  സ്‌കൈ 247.നെറ്റ്

സ്പോർട്സ് ഡെസ്ക്

മുംബൈ: പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ നട്ടെല്ലായ പാക്കിസ്ഥാൻ സൂപ്പർ ലീഗും പാക്കിസ്ഥാന്റെ മറ്റ് നിരവധി പരമ്പരകളും സ്‌പോൺസർ ചെയ്യുന്ന സ്‌കൈ 247.നെറ്റ് എന്ന വാതുവെപ്പ് സ്ഥാപനത്തിലെ എഴുപതു ശതമാനം നിക്ഷേപകരും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. പാക്കിസ്ഥാൻ ക്രിക്കറ്റിനെ വളർത്തുന്നത് ഇന്ത്യൻ നിക്ഷേപകരുടെ പണം ഉപയോഗിച്ചാണെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് പുതിയ റിപ്പോർട്ട്

2019ൽ ഡച്ച്-വെസ്റ്റ് ഇൻഡീസ് ദ്വീപായ കുറാക്കാവോയിൽ രജിസ്റ്റർ ചെയ്ത സ്‌കൈ 247.നെറ്റിലെ 70 ശതമാനം നിക്ഷേപകരോ ഉപയോക്താക്കളോ ഇന്ത്യക്കാരാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

രണ്ട് വർഷം മുമ്പ് തുടങ്ങിയ സ്ഥാപനം കഴിഞ്ഞ വർഷം പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ പ്രധാന സ്‌പോൺസർമാരായിരുന്നു. ആരംഭിച്ച് രണ്ട് വർഷം കൊണ്ട് 2640 കോടി രൂപ മൂല്യമുള്ള പാക് സൂപ്പർ ലീഗിന്റെ മുഖ്യ സ്‌പോൺസർമാരായി വളർന്ന സ്ഥാപനത്തിലെ നിക്ഷേപകരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.

ഇതിന് പുറമെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ പാക്കിസ്ഥാൻ-ദക്ഷിണാഫ്രിക്ക പരമ്പര, ശ്രീലങ്കൻ പ്രീമിയർ ലീഗ്, അയർലൻഡ്-യുഎഇ പരമ്പര, വിവിധ രാജ്യങ്ങളിലെ ടി20, ടി10 പരമ്പരകൾ എന്നിവയുടെയെല്ലാം പ്രധാന സ്‌പോൺസർമാരായി സ്‌കൈ247നെറ്റ് മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം നടന്ന ശ്രീലങ്ക-ഇന്ത്യ പരമ്പരയുടെയും പ്രധാന സ്‌പോൺസർമാർ സ്‌കൈ247നെറ്റ് ആയിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ വാതുവെപ്പിലൂടെ വൻ വളർച്ച നേടിയ സഥാപനം പ്രധാന ടൂർണമെന്റുകളുടെ സ്‌പോൺസർമാരായതിന് പിന്നിൽ ദുരൂഹതകളുണ്ടെന്നാണ് സൂചന. ഇന്ത്യയിൽ വാതുവെപ്പ് തടയാൻ പൊലീസ് തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും ഓൺലൈൻ വാതുവെപ്പ് തടയാൻ ബുദ്ധിമുട്ടുകയാണ്.

ഇന്ത്യയിൽ ഓൺലൈൻ വാതുവെപ്പ് സൈറ്റുകൾ നിരോധിക്കണമെന്ന് ഡൽഹി ഹൈക്കോടതി 2019-ൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു, എന്നാൽ സൈറ്റുകൾ വിദേശത്ത് നിന്ന് പ്രവർത്തിപ്പിക്കുന്നതിനാൽ അത് സാധ്യമല്ലെന്ന് സർക്കാർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാജസ്ഥാൻ കേന്ദ്രീകരിച്ച് വാതുവെപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്നും ഇവയ്ക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നും സിബിഐ അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP