Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; വിശാഖപട്ടണത്ത് ഇന്ത്യക്കു ജയിക്കാൻ വേണ്ടത് എട്ടു വിക്കറ്റ്; ഇംഗ്ലണ്ടിനു വേണ്ടതു 318 റൺസും

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; വിശാഖപട്ടണത്ത് ഇന്ത്യക്കു ജയിക്കാൻ വേണ്ടത് എട്ടു വിക്കറ്റ്; ഇംഗ്ലണ്ടിനു വേണ്ടതു 318 റൺസും

വിശാഖപട്ടണം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. എട്ടു വിക്കറ്റു കൈയിലിരിക്കെ ഇംഗ്ലണ്ടിനു ജയിക്കാൻ 318 റൺസ് വേണം.

നാലാം ദിവസത്തെ അവസാന പന്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലസ്റ്റർ കുക്കിനെ പുറത്താക്കാൻ കഴിഞ്ഞത് ഇന്ത്യക്കു നേരിയ മേൽക്കൈ നൽകിയിട്ടുണ്ട്. 54 റൺസെടുത്ത കുക്കിനെ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു.

മൂന്നിനു 98 എന്ന നിലയിൽ ഇന്നു കളി പുനരാരംഭിച്ച ഇന്ത്യ 204 റൺസിനു പുറത്താകുകയായിരുന്നു. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണു ടോപ് സ്‌കോറർ. 81 റൺസെടുത്ത ക്യാപ്റ്റനു കാര്യമായ പിന്തുണ നൽകാൻ മറ്റാർക്കും സാധിച്ചില്ല. രഹാനെ 26, അശ്വിൻ 7, സാഹ 2, ജഡേജ 14 എന്നിവർ വളരെ വേഗം മടങ്ങിയപ്പോൾ വാലറ്റത്ത് ജയന്ത് യാദവും (27) മുഹമ്മദ് ഷാമിയും (19) നടത്തിയ കടന്നാക്രമണമാണ് ഇന്ത്യയെ 200 കടത്തിയത്.

സ്റ്റ്യുവർട്ട് ബ്രോഡും ആദിൽ റഷീദും നാലു വിക്കറ്റു വീതം വീഴ്‌ത്തി. ജെയിംസ് ആൻഡേഴ്‌സണും മൊയീൻ അലിയും ഓരോ വിക്കറ്റെടുത്തു.

405 എന്ന വിജയലക്ഷ്യത്തിലേക്കു സമാധാനപൂർവമാണ് ഇംഗ്ലണ്ട് ബാറ്റേന്തിയത്. ക്യാപ്റ്റൻ കുക്കും ഹസീബ് ഹമീദും ഇന്ത്യൻ ബൗളർമാരുടെ ക്ഷമ പരീക്ഷിച്ചു. 51-ാം ഓവറിലാണ് ആദ്യ വിക്കറ്റു നേടാൻ ഇന്ത്യക്കു കഴിഞ്ഞത്. 144 പന്തിൽ 25 റൺസെടുത്ത ഹസീബിനെ അശ്വിൻ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. 60-ാം ഓവറിൽ കുക്കിനെ (188 പന്തിൽ 54) ജഡേജ പുറത്താക്കിയതോടെ ഇന്നത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. 23 പന്തിൽ അഞ്ചു റൺസുമായി ജോ റൂട്ടാണു ക്രീസിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP