Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യ ഏകദിനത്തിൽ ഇന്ത്യ കഷ്ടിച്ച് രക്ഷപ്പെട്ടു; സിംബാബ് വെയ്‌ക്കെതിരെ ജയം നേടാൻ അവസാന പന്തുവരെ പോരാട്ടം; സെഞ്ച്വറിയുമായി അമ്പാട്ടി റായിഡു ഹീറോയായി

ആദ്യ ഏകദിനത്തിൽ ഇന്ത്യ കഷ്ടിച്ച് രക്ഷപ്പെട്ടു; സിംബാബ് വെയ്‌ക്കെതിരെ ജയം നേടാൻ അവസാന പന്തുവരെ പോരാട്ടം; സെഞ്ച്വറിയുമായി അമ്പാട്ടി റായിഡു ഹീറോയായി

ആദ്യ ഏകദിനത്തിൽ ഇന്ത്യ കഷ്ടിച്ച് രക്ഷപ്പെട്ടു; സിംബാബ് വെയ്‌ക്കെതിരെ ജയം നേടാൻ അവസാന പന്തുവരെ പോരാട്ടം; സെഞ്ച്വറിയുമായി അമ്പാട്ടി റായിഡു ഹീറോയായി

ഹരാര: സിംബാബ് വെയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് റൺസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റിന് 255 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ സിംബാബ് വെയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരിയിൽ ഇന്ത്യ മുന്നിലെത്തി.

പൊരുതിയാണ് സിംബാബ് വെ കീഴടങ്ങിയത്. അവസാന ഓവർ വരെ പോരാട്ടം നീട്ടാൻ അവർക്കായി. ക്യാപ്ടൻ ചിഗുംബുര പുറത്താകാതെ നേടിയ സെഞ്ച്വറിയായിരുന്നു സിംബാബ് വെയ്ക്ക് തുണയായത്. അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് പത്ത് റൺസ് മാത്രമായിരുന്നു. എന്നാൽ ഭുവനേശ്വർ കുമാറിന്റെ കൃത്യതയ്യാർന്ന ബൗളിങ്ങിൽ അഞ്ച് റൺസ് നേടാനേ അവർക്കായുള്ളൂ. ഉജ്ജ്വല ഫോമിൽ കളിക്കുകയായിരുന്ന ക്രീമറിന്റെ വിക്കറ്റ് നാൽപ്പത്തിയൊമ്പതാം ഓവറിന്റെ അവസാന പന്തിൽ കുൽക്കർണ്ണി നേടിയതാണ് ഇന്ത്യയ്ക്ക് തുണയായത്.

അല്ലായിരുന്നുവെങ്കിൽ ചിഗുംബുരയുമൊത്ത് ക്രീമർ ആതിഥേയരെ വിജയത്തിലേക്ക് നയിക്കുമായിരുന്നു. 101 പന്തിൽ നിന്നാണ് ചിഗുംബുര 104 റൺസ് നേടി പുറത്താകാതെ നിന്നത്. സിക്കന്തർ റാസ 37ഉം ക്രീമർ 27ഉം റൺസ് നേടി ക്യാപ്ടന് ഉറച്ച പിന്തുണ നൽകി. ഇന്ത്യൻ ബൗളിങ്ങിൽ അക്ഷർ പട്ടേലും സ്റ്റുവർട്ട് ബിന്നിയും രണ്ട് വിക്കറ്റ് വീതം നേടി. ഹർഭജൻസിംഗും ധവാൽ കുൽക്കർണ്ണിയും ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റ് വീതം നേടി.

ടോസ് നേടിയ സിംബാബ്‌വെ നായകൻ ചിഗുംബുര ഇന്ത്യയെ ബാറ്റിങ്ങിനയക്കുക ആയിരുന്നു. 25 ഓവറിനുള്ളിൽ അഞ്ചുവിക്കറ്റ് നഷ്ടമായ ഇന്ത്യയെ സെഞ്ച്വറി നേടിയ അമ്പാട്ടി നായിഡു (124) വും സ്റ്റുവർട്ട് ബിന്നിയും (77) ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. പുതിയ നായകൻ അജിൻക്യ രഹാനെ 34 റൺസ് നേടി. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. റായിഡുവിന്റെ രണ്ടാം ഏകദിന സെഞ്ച്വറിയായിരുന്നു ഇത്.

തകർന്നടിഞ്ഞ ഇന്ത്യയെ അമ്പാട്ടി റായിഡുവും സ്റ്റുവർട്ട് ബിന്നിയും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. മുരളി വിജയ്‌യുടെയും രഹാനെയുടേയും മനോജ് തിവാരിയുടെയും റോബിൻ ഉത്തപ്പയുടേയും വിക്കറ്റുകൾ ഇന്ത്യക്ക് പെട്ടെന്ന് നഷ്ടമായി. ഒരു റണ്ണെടുത്ത മുരളി വിജയ്‌യെ ബ്രയാൻ വിട്ടോറിയും രണ്ടു റണ്ണെടുത്ത മനോജ് തിവാരിയെ ചിബാബയും പുറത്താക്കി. 34 റൺസെടുത്ത ക്യാപ്റ്റൻ അജിങ്ക്യ രഹാനയുടെ വിക്കറ്റ് ഡൊണാൾഡ് തിരിപാനയ്ക്കാണ്. റോബിൻ ഉത്തപ്പ റണ്ണെടുക്കും മുൻപെ റണ്ണൗട്ടായി.

ആറാം വിക്കറ്റിൽ റായിഡുവും ബിന്നിയും ചേർന്ന് 160 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഈ കൂട്ടുകെട്ട് തന്നെയാണ് വിജയത്തിന് അടിത്തറയായതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP