Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; ടെസ്റ്റ്, ഏകദിന ടീമുകളെ മിതാലി രാജ് നയിക്കും; ട്വന്റി 20 ടീമിൽ രേണുകാ സിങ്, യാസ്തിക ഭാട്ടിയ എന്നിവർ പുതുമുഖങ്ങൾ

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; ടെസ്റ്റ്, ഏകദിന ടീമുകളെ മിതാലി രാജ് നയിക്കും; ട്വന്റി 20 ടീമിൽ രേണുകാ സിങ്, യാസ്തിക ഭാട്ടിയ എന്നിവർ പുതുമുഖങ്ങൾ

സ്പോർട്സ് ഡെസ്ക്

മുംബൈ: ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന ടീമുകളെ മിതാലി രാജ് തന്നെ നയിക്കും. ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ ഹർമൻപ്രീത് കൗറാണ് നയിക്കുക. രണ്ട് പുതുമുഖങ്ങളും ട്വന്റി 20 ടീമിൽ ഇടം നേടി. രേണുകാ സിങ്, യാസ്തിക ഭാട്ടിയ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.

സ്മൃതി മന്ദാന, ദീപ്തി ശർമ, ഷഫാലി വർമ, ജൂലൻ ഗോസാമി, ജെമീമ റോഡ്രിഗസ് എന്നിവരും ടീമിലെ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച പ്രിയ പൂനിയ, ഇന്ദ്രാണി റോയ്, മീഡിയം പേസർ അരുന്ധതി റെഡ്ഡി, സ്പിന്നർ രാധാ യാദവ് എന്നിവർക്ക് ടെസ്റ്റ് ടീമിൽ സ്ഥാനം നിലനിർത്താനായില്ല. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ തിളങ്ങിയ സ്‌നേഹ് റാണ മൂന്ന് ടീമിലും ഇടം നേടി.

ഓസ്ട്രേലിയക്കെതിരെ പെർത്തിൽ ഡേ നൈറ്റ് ടെസ്റ്റിലും മൂന്ന് വീതം ഏകദിനങ്ങളിലും  ട്വന്റി20യിലുമാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ കളിക്കുക. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 11 വരെയാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP