Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോലിയുടെ സെഞ്ച്വറിക്ക് മറുപടിയായി ഷെയ് ഹോപ്പ്; 6 റൺസ് അകലെ സെഞ്ച്വറി നഷ്ടപ്പെട്ട് ഷിംറോൺ ഹെറ്റ്മയർ; അടിക്ക് തിരിച്ചടിയുമായി പൊരുതിയിട്ടും വിജയ വഴിയിലെത്താതെ കരീബിയൻ ടീം; ബുംറയും ബുവിയുമില്ലാതെ ഡെത്ത് ഓവറിൽ കിതച്ചു; വിശാഖപട്ടണത്ത് ആവേശം `ടൈ` കെട്ടി പിരിഞ്ഞു

കോലിയുടെ സെഞ്ച്വറിക്ക് മറുപടിയായി ഷെയ് ഹോപ്പ്; 6 റൺസ് അകലെ സെഞ്ച്വറി നഷ്ടപ്പെട്ട് ഷിംറോൺ ഹെറ്റ്മയർ; അടിക്ക് തിരിച്ചടിയുമായി പൊരുതിയിട്ടും വിജയ വഴിയിലെത്താതെ കരീബിയൻ ടീം; ബുംറയും ബുവിയുമില്ലാതെ ഡെത്ത് ഓവറിൽ കിതച്ചു; വിശാഖപട്ടണത്ത് ആവേശം `ടൈ` കെട്ടി പിരിഞ്ഞു

സ്പോർട്സ് ഡെസ്‌ക്‌

വിശാഖപട്ടണം: അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ഇന്ത്യക്കെതിരേ വിൻഡീസിന് ജയത്തോളം പോന്ന സമനില. അവസാന പന്തിൽ ഇന്ത്യക്കെതിരെ ഒരു ജയത്തിന് വിൻഡീസിന് വേണ്ടിയിരുന്നത് 5 റൺസ്. ക്രീസിൽ സെഞ്ച്വറി നേടി നിൽക്കുന്ന ഷെയ് ഹോപ്പ്. വിൻഡീസിനും ഇന്ത്യക്കും ജയം അനുവദിക്കാതെ ബാക്വേർഡ് പോയിന്റിന് നേരെ ഹോപ്പിന്റെ ഷോട്ട് അമ്പട്ടി റായുഡുവിന്റെ കൈപ്പിടിയിലൊതുങ്ങാതെ ബൗണ്ടറി ലൈൻ കടന്നപ്പോൾ മത്സരം സമനിലയിൽ അവസാനിച്ചു.

134 പന്തിൽ 123 റൺസെടുത്ത ഹോപ്പ് പുറത്താകാതെ നിന്നു. 113 പന്തിൽ എട്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതമാണ് ഹോപ് സെഞ്ചുറി പൂർത്തിയാക്കിയത്. മൂന്നാം ഏകദിനം പൂണെയിൽ ശനിയാഴ്ച നടക്കും. പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. ഗുവാഹത്തിയിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ 8 വിക്കറ്റിന് വിജയിച്ചിരുന്നു.

78 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ വിൻഡീസ് ഷായ് ഹോപ്പിന്റെയും ഷിംറോൺ ഹെറ്റ്മയറിന്റെയും ബാറ്റിങ്ങാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത്. നാലാം വിക്കറ്റിൽ ഇരുവരും 143 റൺസ് കൂട്ടിച്ചേർത്തു. തുടർച്ചയായ രണ്ടാം സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന ഹെറ്റ്മയർ ചാഹലിന്റെ പന്തിൽ കോലി പിടിച്ച് പുറത്താകുകയായിരുന്നു. 64 പന്തിൽ നാലു ബൗണ്ടറികളും ഏഴു സിക്സുമുൾപ്പെടെയാണ് ഹെറ്റ്മയർ 94 റൺസെടുത്തത്. നാലാം വിക്കറ്റിൽ ഹോപ്ഹെറ്റ്മയർ സഖ്യം 143 റൺസ് കൂട്ടിച്ചേർത്തു.

നേരത്തെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ പതിനായിരം റൺസ് പിന്നിടുന്ന താരമായി ഇന്ത്യൻ നായകൻ മാറിയിരുന്നു.ടോസ് നേടിയ ഇന്ത്യ ാദ്യം ബാറ്റ് ചെയ്യുകയായിരുന്നു.130 പന്തിൽ നിന്ന് 157 റൺസെടുത്ത കോലി തന്നെയാണ് ഇന്ത്യൻ കരുത്തിന് പിൻബലമേകിയത്. 13 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ഇന്ത്യൻ നായകന്റെ മുപ്പത്തിയേഴാം ഏകദിന സെഞ്ച്വറി. പരമ്പരയിൽ കോലിയുടെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയാണിത്. 40 റൺസിൽ ഓപ്പണർമാരെ നഷ്ടമായ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കോലി-റായിഡു സഖ്യമാണ് മികച്ച സ്‌കോർ സമ്മാനിച്ചത്. 73 റൺസെടുത്ത് പുറത്തായ റായിഡുവിനൊപ്പം കോലി 139 റൺസ് കൂട്ടിച്ചേർത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP