Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനം നാളെ കൊച്ചിയിൽ; രഹാനെ ഓപ്പണറാകുമെന്ന് ധോണി; ശ്രീജേഷിന് കെസിഎയുടെ ആദരം

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനം നാളെ കൊച്ചിയിൽ; രഹാനെ ഓപ്പണറാകുമെന്ന് ധോണി; ശ്രീജേഷിന് കെസിഎയുടെ ആദരം

കൊച്ചി: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ബുധനാഴ്ച കൊച്ചിയിൽ നടക്കും. മത്സരത്തിൽ ടോസ് നിർണായകമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏഷ്യൻ ഗെയിംസ് സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീം വൈസ് ക്യാപ്റ്റൻ പി ആർ ശ്രീജേഷിനെ ചടങ്ങിൽ ആദരിച്ചു.

രാവിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ധോണി. മത്സരത്തിൽ മുംബൈ താരം അജിൻക്യ രഹാനെ ഓപ്പണറാകുമെന്നും ധോണി സൂചിപ്പിച്ചു.

നാളെ മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാൽ ആധുനിക തരത്തിലുള്ള ഒരുക്കങ്ങളാണ് സ്‌റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ നേരിയ തോതിൽ മഴ പെയ്തിരുന്നു. സുരക്ഷക്കായി വിപുല സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എഡിജിപിയുടെയും സിറ്റി പൊലീസ് കമ്മീഷണറുടെയും നേതൃത്വത്തിൽ 1800 പൊലീസുകാരെ സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്.

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് സ്വർണം നേടിയ ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റനും ഗോൾ കീപ്പറുമായ ശ്രീജേഷിനെ കെസിഎ ആദരിച്ചു. കെസിഎയുടെ ഉപഹാരം ധോണി ശ്രീജേഷിന് സമ്മാനിച്ചു. കെസിഎ പ്രസിഡന്റ് ടിസി മാത്യു ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP