Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രോഹിതും റായിഡുവും അടിച്ച് പഞ്ഞിക്കിട്ടു; കുൽദീപും ഖലീലും ചേർന്ന് ചുരുട്ടികൂട്ടി; ബ്രാബോൺ സ്റ്റേഡിയത്തിൽ ഇന്ത്യൻ വിജയം 224 റൺസിന്; വീണ്ടും നിരാശപ്പെടുത്തി ധോണി; പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിൽ; അടുത്ത മത്സരം വ്യാഴാഴ്ച തിരുവനന്തപുരത്ത്

രോഹിതും റായിഡുവും അടിച്ച് പഞ്ഞിക്കിട്ടു; കുൽദീപും ഖലീലും ചേർന്ന് ചുരുട്ടികൂട്ടി; ബ്രാബോൺ സ്റ്റേഡിയത്തിൽ ഇന്ത്യൻ വിജയം 224 റൺസിന്; വീണ്ടും നിരാശപ്പെടുത്തി ധോണി; പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിൽ; അടുത്ത മത്സരം വ്യാഴാഴ്ച തിരുവനന്തപുരത്ത്

സ്‌പോർട് ഡെസ്‌ക്

മുംബൈ: രോഹിത് ശർമയും അംബാട്ടി റായിഡുവും ബാറ്റ് കൊണ്ട് താണ്ഡവമാടിയപ്പോൾ കുൽദീപും ഖലീലും ചേർന്ന് വിന്റീസ് നിരയെ എറിഞ്ഞൊതുക്കി. ബ്രാബോൺ സ്റ്റേഡിയത്തിലെ പിച്ചിൽ വിൻഡീസ് ബാറ്റിങ് നിരക്ക് മുട്ടിടിച്ചപ്പോൾ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് 224 റൺസിന്റെ പടുകൂറ്റൻ ജയം. അടുത്ത മത്സരം വ്യാഴാഴ്ച തിരുവനന്തരുപുരത്താണ്.

ഇന്ത്യ ഉയർത്തിയ 378 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 36.2 ഓവറിൽ റൺസിന് ഓൾ ഔട്ടായി. അഞ്ച് മത്സര പരമ്പരയിൽ 2-1ന് മുന്നിലെത്തിയ ഇന്ത്യ തിരുവനന്തപുരത്ത് നടക്കുന്ന അവസാന മത്സരം തോറ്റാലും പരമ്പര കൈവിടില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. സ്‌കോർ ഇന്ത്യ 50 ഓവറിൽ 377/5, വെസ്റ്റ് ഇൻഡീസ് 36.2 ഓവറിൽ 153/10

ഇന്ത്യ ഉയർത്തിയ റൺമല കയറാൻ വിൻഡീസ് ബാറ്റിങ് നിരയിൽ നിന്ന് അത്ഭുതങ്ങളെന്തെങ്കിലും സംഭവിക്കണമായിരുന്നു. അതിന് കഴിയുമെന്ന് കരുതിയ ഷായ് ഹോപ് പൂജ്യത്തിനും ഹെറ്റ്‌മെയർ 13 റൺസിനും പുറത്തായതോടെ വിൻഡീസ് തോൽവി ഉറപ്പിച്ചു. കീറോൺ പവലും ഷായ് ഹോപ്പും തുടർച്ചയായി റണ്ണൗട്ടായതോടെ വിൻഡീസ് ബാറ്റിങ് നിരക്ക് പിന്നീടൊരിക്കലും ട്രാക്കിലെത്താനായില്ല. റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ ജേസൺ ഹോൾഡറുടെ പോരാട്ടം വിൻഡീസിന്റെ തോൽവിഭാരം കുറച്ചെന്ന് മാത്രം.

നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഖലീൽ അഹമ്മദാണ് വിൻഡീസിന്റെ നടുവൊടിച്ചത്. ഹേമരാജിനെ വീഴ്‌ത്തി ഭുവനേശ്വർകുമാറാണ് വിൻഡീസിന്റെ തകർച്ചക്ക് തുടക്കമിട്ടത്. പിന്നാലെ കീറോൺ പവലും(4), ഹോപ്പും റണ്ണൗട്ടായി. 20/3 എന്ന സ്‌കോറിൽ തകർന്ന വിൻഡീസ് വിജയമോഹങ്ങൾ അവിടെ ഉപേക്ഷിച്ചു. പിന്നാലെ സാമുവൽസ്(18), റോമൻ പവൽ(1) എന്നിവരും കാര്യമായ സംഭാവന ഇല്ലാതെ മടങ്ങി. ഖലീലിന് ഉറച്ച പിന്തുണയുമായി കുൽദീപും മൂന്നു വിക്കറ്റുകളുമായി മുന്നിട്ടു നിന്നു.

162 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 81 പന്തിൽ 100 റൺസെടുത്ത റായിഡു അവസാന ഓവറുകളിൽ റൺനിരക്കുയർത്താനുള്ള ശ്രമത്തിൽ റണ്ണൗട്ടായി പുറത്തായി.മൂന്നാം വിക്കറ്റിൽ രോഹിത്-റായിഡു സഖ്യം കൂട്ടിച്ചേർച്ച 211 റൺസാണ് ഇന്ത്യൻ ഇന്നിങ്‌സിന്റെ നട്ടെല്ല്.15 പന്തിൽ 23 റൺസെടുത്ത ധോണി വീണ്ടും നിരാശപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP