Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യക്ക് മുന്നിൽ വീണ്ടും തകർന്ന് വിൻഡീസ്; 416 റൺസ് മറികടക്കാനെത്തിയ കരീബിയൻ പട വീണത് വെറും 117 റൺസ് മാത്രം നേടി; ഒന്നാമിന്നിങ്‌സിൽ കോലിപ്പടയ്ക്ക് 299 റൺസ് ലീഡ്; എതിരാളികളെ ഫോളോ ഓൺ ചെയ്യിക്കാതെ വീണ്ടും ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യക്ക് മൊത്തം ലീഡ് 315 റൺസ്

ഇന്ത്യക്ക് മുന്നിൽ വീണ്ടും തകർന്ന് വിൻഡീസ്; 416 റൺസ് മറികടക്കാനെത്തിയ കരീബിയൻ പട വീണത് വെറും 117 റൺസ് മാത്രം നേടി; ഒന്നാമിന്നിങ്‌സിൽ കോലിപ്പടയ്ക്ക് 299 റൺസ് ലീഡ്; എതിരാളികളെ ഫോളോ ഓൺ ചെയ്യിക്കാതെ വീണ്ടും ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യക്ക് മൊത്തം ലീഡ് 315 റൺസ്

സ്പോർട്സ് ഡെസ്‌ക്

കിങ്സ്റ്റൺ (ജമൈക്ക): ഇന്ത്യ വിൻഡീസ് രണ്ടാം ടെസ്റ്റിലും ഇന്ത്യ ശക്തമായ നിലയിൽ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 416 റൺസിന് മറുപടി പറയാൻ ഇറങ്ങിയ വിൻഡീസിന്റെ ആദ്യ ഇന്നിങ്‌സ് 117 റൺസിൽ അവസാനിച്ചു. ഇന്ത്യക്ക് 299 റൺസിന്റെ ലീഡ്. രണ്ടാം ദിനം ജസ്പ്രീത് ബുറയുടെ ഹാട്രിക്കിന്റെ മികവിൽ വിൻഡീസിനെ ഇന്ത്യ 87ന് ഏഴ് എന്ന സ്‌കോറിൽ ആണ് ഒതുക്കിയത്. മൂന്നാം ദിനം ബാറ്റിങ് ആരംങിച്ച ആഥിധേയർക്ക് 30 റൺസ് കൂടി ചേർക്കാനെ കഴിഞ്ഞുള്ളു. റഹ്കീം കോൺവാൾ 14(31) വിക്കറ്റ് കീപ്പർ ജാഹ്മർ ഹാമിൽറ്റൺ 5(59), കെമാർ റഓച്ച് 17(31) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ ഇന്ന് വീഴ്‌ത്തിയത്. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യക്കായി ജസ്പ്രീത് ബുംറ 6 വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മുഹമ്മദ് ഷമിക്ക് രണ്ട് വിക്കറ്റ് കിട്ടി. ഇഷാന്ത് ശർമ്മ രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

299 റൺസിന്റെ ലീഡ് ഉണായിരുന്നിട്ടും ഇന്ത്യ വിൻഡീസിനെ ഫോളോ ഓൺ ചെയ്യിക്കാതെ വീണ്ടും ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ രണ്ടാമിന്നിങ്‌സിൽ ഇന്ത്യയുടെ തുടക്കം മികച്ചതായില്ല. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന നിലയിലാമ് ഇന്ത്യ. ഓപ്പൺർ മായങ്ക് അഗർവാൾ 4(15) ആണ് പുറത്തായത്. കെമാർ റോച്ചിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് അഗർവാൾ മടങ്ങിയത്. ലോകേഷ് രാഹുൽ 6*(29), ചെതേശ്വർ പുജാര 5*(10) എന്നിവരാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP