Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻനിര തകർന്നപ്പോൾ ആദ്യ ദിനം തുണയായത് റഹാനെയും രാഹുലും; മധ്യനിരക്ക് പിന്നാലെ കരുത്ത് കാട്ടി വാലറ്റവും; രവീന്ദ്ര ജഡേജയ്ക്ക് തകർപ്പൻ അർധ സെഞ്ച്വറി; വിൻഡീസിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ; ആന്റിഗ്വ ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 297ന് പുറത്ത്; ഇന്ത്യയെ പിടിച്ചുനിർത്തിയത് കെമാർ റോച്ചും ഷാനൻ ഗബ്രിയേലും

മുൻനിര തകർന്നപ്പോൾ ആദ്യ ദിനം തുണയായത് റഹാനെയും രാഹുലും; മധ്യനിരക്ക് പിന്നാലെ കരുത്ത് കാട്ടി വാലറ്റവും; രവീന്ദ്ര ജഡേജയ്ക്ക് തകർപ്പൻ അർധ സെഞ്ച്വറി; വിൻഡീസിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ; ആന്റിഗ്വ ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 297ന് പുറത്ത്; ഇന്ത്യയെ പിടിച്ചുനിർത്തിയത് കെമാർ റോച്ചും ഷാനൻ ഗബ്രിയേലും

സ്പോർട്സ് ഡെസ്‌ക്

ആന്റിഗ്വ: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ 297 റൺസിന് പുറത്തായി. ഒന്നാം ദിവസത്തെ സ്‌കോറായ ആറിന് 203 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ ഇന്ന് രവീന്ദ്ര ജഡേജയുടെ അർധ സെഞ്ചുറിയുടെ (58) മികവിൽ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തുകയായിരുന്നു.ജെയ്‌സൺ ഹോൾഡറുടെ പന്തിൽ അവസാനമാണ് ജഡേജ പുറത്തായത്. 206ന് ആറ് എന്ന നിലയിൽ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യക്ക് ഋഷഭ് പന്ത് ജഡേജ കൂട്ടുകെട്ടിലായിരുന്നു പ്രതീക്ഷ. എന്നാൽ റോച്ചിന്റെ പന്തിൽ 24 റൺസ് നേടി പന്ത് പുറത്താവുകയായിരുന്നു. പിന്നീട് വന്ന ഇഷാന്ത് ശർമ്മയെ (19) കൂട്ടുപിടിച്ച് എട്ടാം വി്ക്കറ്റിൽ ജഡേജ 60 റൺസ് കൂട്ടി ചേർത്തത് നിർണായകമായി.

ആദ്യ ദിനം 81 റൺസ് നേടിയ അജിൻക്യ രഹാനെയാണ് ഇന്ത്യയെ ബാറ്റിങ് തകർച്ചയിൽ നിന്ന് കരകയറ്റിയത്. ജഡേജയ്ക്ക് പുറമെ ഋഷഭ് പന്ത് (24), ഇശാന്ത് ശർമ (19). മുഹമ്മദ് ഷമി (0) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം നഷ്ടമായത്. ജസ്പ്രീത് ബുംറ (4) പുറത്താവാതെ നിന്നു. ആറ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിങ്സ്. ഹോൾഡറുടെ പന്ത് പുൾ ചെയ്യാനുള്ള ശ്രമത്തിൽ ജഡേജ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങിയത് തന്റെ 11ാം അർധ സെഞ്ച്വറി പൂർത്തിയാക്കിയ ശേഷമായിരുന്നു.

കെ എൽ രാഹുൽ (44), മായങ്ക് അഗർവാൾ (5), ചേതേശ്വർ പൂജാര (2), വിരാട് കോലി (9), അജിൻക്യ രഹാനെ (81), ഹനുമ വിഹാരി (32) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നലെ ഇന്ത്യക്ക് നഷ്ടമായത്. വിൻഡീസിനായി കെമർ റോച്ച് നാലും ഷാനൻ ഗബ്രിയേൽ മൂന്നും വിക്കറ്റ് വീഴ്‌ത്തി. ചേസ് രണ്ടും ഹോൾഡർ ഒരു വിക്കറ്റും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP