Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെസ്റ്റ് പരമ്പരയിലെ ആധിപത്യം ഏകദിനത്തിലും ആവർത്തിച്ച് ടീം ഇന്ത്യ;ധാംബുള്ളയിലെ ആദ്യ ഏകദിനത്തിൽ ലങ്കയ്ക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് വിജയം;ലങ്ക മുന്നോട്ടുവെച്ച 217 റൺസ് വിജയലക്ഷ്യം ഇന്ത്യ 28.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു

ടെസ്റ്റ് പരമ്പരയിലെ ആധിപത്യം ഏകദിനത്തിലും ആവർത്തിച്ച് ടീം ഇന്ത്യ;ധാംബുള്ളയിലെ ആദ്യ ഏകദിനത്തിൽ ലങ്കയ്ക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് വിജയം;ലങ്ക മുന്നോട്ടുവെച്ച 217 റൺസ് വിജയലക്ഷ്യം ഇന്ത്യ 28.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു

സ്പോർട്സ് ഡെസ്‌ക്

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഒൻപതു വിക്കറ്റ് ജയം. ലങ്ക ഉയർത്തിയ 217 റൺസ് വിജയലക്ഷ്യം 21 ഓവർ ബാക്കിനിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 90 പന്തിൽ ശിഖർ ധവാൻ 132 (20 ഫോറും മൂന്ന് സിക്‌സും) റൺസെടുത്തു. 70 പന്തിൽ വിരാട് കോഹ്ലി 82 (10 ഫോറും ഒരു സിക്‌സും) നേടി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 197 റൺെസടുത്തു.രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 197 റൺെസടുത്തു. നാല് റൺസെടുത്ത രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്കു നഷ്ടമായത്.

അഞ്ചാം ഓവറിൽ തന്നെ രോഹിത് ശർമ്മയെ നഷ്ടപ്പെട്ട ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. 13 പന്തിൽ നാല് റൺസായിരുന്നു രോഹിത് ശർമ്മയുടെ സമ്പാദ്യം. തുടർന്ന് രണ്ടാം വിക്കറ്റിൽ ശിഖർ ധവാനും വിരാട് കോലിയും ചേർന്ന് ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു. വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ധവാൻ 90 പന്തിൽ 20 ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 132 റൺസും കോലി 70 പന്തിൽ 10 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 82 റൺസും നേടി. ഇരുവരും രണ്ടാം വിക്കറ്റിൽ പുറത്താവാതെ 197 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ടിട്വന്റി ശൈലിയിൽ ബാറ്റു വീശിയ ധവാൻ തന്റെ ഏകദിന കരിയറിലെ 11-ാം സെഞ്ചുറിയാണ് ധാംബുള്ളിയിൽ പിന്നിട്ടത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 43.2 ഓവറിൽ 216 റൺസിന് എല്ലാവരും പുറത്തായിരുന്നു. 64 റൺസെടുത്ത ഡിക്ക്വെല്ലയാണ് ലങ്കയുടെ ടോപ്പ്‌സ്‌കോറർ.

ലങ്കക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റിൽ ഡിക്ക്വെല്ലയും ഗുണതിലകയും ചേർന്ന് 74 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ കേദർ ജാദവ് ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് ക്രീസിലെത്തിയ മെൻഡിസിനെ കൂട്ടുപിടിച്ച് ഡിക്ക്വെല്ല ലങ്കയെ മുന്നോട്ടുനയിച്ചു. എന്നാൽ ലങ്ക 139 റൺസിലെത്തി നിൽക്കെ ഡിക്ക്വെല്ല മടങ്ങി. 74 പന്തിൽ 64 റൺസെടുത്ത ലങ്കൻ ഓപ്പണറെ ജാദവ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.പിന്നീട് ലങ്കൻ മധ്യനിരക്കും വാലറ്റത്തിനും ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ പിടിച്ചു നിൽക്കാനായില്ല. മെൻഡിസ് 36 റൺസിന് പുറത്തായതിന് പിന്നാലെ ലങ്കയുടെ വിക്കറ്റുകൾ ചീട്ടുകൊട്ടാരം പോലെ വീണു. 50 റൺസെടുക്കുന്നതിനിടയിൽ ഏഴു ബാറ്റ്‌സ്മാന്മാർ പുറത്തായി. അവസാന ആറു ബാറ്റ്‌സ്മാന്മാർ രണ്ടക്കം കാണാതെയാണ് ക്രീസ് വിട്ടത്.

36 റൺസുമായി പുറത്താവാതെ എയ്ഞ്ചലോ മാത്യൂസ് ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ഇന്ത്യക്കായി 10 ഓവറിൽ 34 റൺസ് മാത്രം വഴങ്ങിയ അക്‌സർ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹൽ, കേദർ ജാദവ് എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP