Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടി 20 ക്ക് ഒരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം; ബിസിസിഐ ക്യൂറേറ്റർ പിച്ച് പരിശോധിച്ചു; 68 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞു; ബാക്കിയുള്ളത് അപ്പർ ടിയറിൽ 1700 ടിക്കറ്റുകൾ; ദക്ഷിണാഫ്രിക്ക നാളെയും ഇന്ത്യ തിങ്കളാഴ്‌ച്ചയും എത്തും; മത്സരം ബുധനാഴ്‌ച്ച

ടി 20 ക്ക് ഒരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം; ബിസിസിഐ ക്യൂറേറ്റർ പിച്ച് പരിശോധിച്ചു; 68 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞു; ബാക്കിയുള്ളത് അപ്പർ ടിയറിൽ 1700 ടിക്കറ്റുകൾ; ദക്ഷിണാഫ്രിക്ക നാളെയും ഇന്ത്യ തിങ്കളാഴ്‌ച്ചയും എത്തും; മത്സരം ബുധനാഴ്‌ച്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. മത്സരത്തിനു വേണ്ടി കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ തയാറാക്കിയ വിക്കറ്റുകൾ ബിസിസിഐ ക്യൂറേറ്റർ പരിശോധിച്ചു.കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് ക്യൂറേറ്ററും ബിസിസിഐ ക്യൂറേറ്റർമാരുടെ എലൈറ്റ് പാനൽ അംഗവുമായ പ്രശാന്ത് റാവുവാണ് പിച്ച് പരിശോധിക്കാനെത്തിയത്. ഗ്രീൻഫീൽഡിൽ തയാറാക്കിയിട്ടുള്ള വിക്കറ്റുകളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റർ ബിജു.എ.എമ്മിന്റെ നേതൃത്വത്തിൽ 10 വിക്കറ്റുകളാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്.

വിക്കറ്റുകളും ഔട്ട്് ഫീൽഡും മത്സരത്തിനു സജ്ജമാണ്. മറ്റു തയ്യാറെടുപ്പുകൾ അതിവേഗം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ ടീം 25ന് പുലർച്ചെ തിരുവനന്തപുരത്തെത്തും. ദുബായിൽ നിന്നുള്ള ഋഗ0522 എമിറേറ്റ്സ് വിമാനത്തിൽ പുലർച്ചെ 3.10നാണ് ദക്ഷിണാഫ്രിക്കൻ ടീം തലസ്ഥാനത്തെത്തുക.25നു തന്നെ ടീം പരിശീലനം ആരംഭിക്കും. ഹൈദരാബാദിൽ നിന്നും യാത്രയാരംഭിക്കുന്ന ടീം ഇന്ത്യ 26ന് വൈകിട്ട് 4.30നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക.

ടീമുകളുടെ പരിശീലനത്തിനുള്ള വിക്കറ്റുകളും ഗ്രീൻഫീൽഡിൽ തയാറാണ്.  25നും 26നും വൈകിട്ട് അഞ്ചു മുതൽ രാത്രി എട്ടുവരെയാണ് ദക്ഷിണാഫ്രിക്കൻ ടീമിന്റെ പരിശീലനം. 26ന് ഉച്ചയ്ക്ക് 12.30ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവച്ച് ദക്ഷിണാഫ്രിക്കൻ ടീം മാധ്യമങ്ങളെ കാണും. 27ന് ഉച്ചയ്ക്ക് ഒന്നു മുതൽ നാലുവരെ ദക്ഷിണാഫ്രിക്കൻ ടീമും വൈകിട്ട് അഞ്ച് മുതൽ എട്ടുവരെ ടീം ഇന്ത്യയും പരിശീലനം നടത്തും.

മത്സരത്തിനു മുന്നോടിയായി 27ന് ഉച്ചയ്ക്ക് 12.30ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവച്ച് രണ്ടു ടീമുകളുടെയും ക്യാപ്റ്റന്മാർ മാധ്യമങ്ങളെ കാണും.അതേസമയം മത്സരത്തിനുള്ള 68 ശതമാനം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. വിൽപ്പന ആരംഭിച്ച തിങ്കളാഴ്‌ച്ച മുതൽ ഇതിനോടകം 19720 ടിക്കറ്റുകൾ വിറ്റു. 6000 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്.അപ്പർ ടിയറിൽ 1700 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്. 1500 രൂപയാണ് അപ്പർ ടിയർ ടിക്കറ്റ് നിരക്ക്.പവിലിയന് 2750 രൂപയും കെസിഎ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്.

സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് ടിക്കറ്റിനൊപ്പം ഫോട്ടോ ഐഡി കൂടി കാണിക്കണം. ഒരു ഇമെയിൽ ഐഡിയിൽ നിന്നും ഒരാൾക്ക് 3 ടിക്കറ്റുകൾ എടുക്കാവുന്നതാണ്. ഇങ്ങനെ എടുക്കുന്ന മൂന്ന് ടിക്കറ്റിലും ടിക്കറ്റ് എടുത്ത ആളുടെ പേര് രേഖപ്പെടുത്തിയിരിക്കും. ഈ ടിക്കറ്റിനൊപ്പം സ്വന്തം ഫോട്ടോ ഐഡി കാണിച്ച് മറ്റുള്ളവർക്കും സ്റ്റേഡിയത്തിൽ പ്രവേശിക്കാവുന്നതാണ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ വഴിയും ആവശ്യക്കാർക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP