Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പര: ഇന്ത്യയെ നയിക്കാൻ ശിഖർ ധവാൻ; ഐപിഎല്ലിലെ 'മിന്നും താരങ്ങൾ' ഇടംപിടിച്ചേക്കും; മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കുമെന്ന് സൂചന

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പര: ഇന്ത്യയെ നയിക്കാൻ ശിഖർ ധവാൻ; ഐപിഎല്ലിലെ 'മിന്നും താരങ്ങൾ' ഇടംപിടിച്ചേക്കും; മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കുമെന്ന് സൂചന

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന് പിന്നാലെ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. അഞ്ച് ട്വന്റി 20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ജൂൺ അഞ്ചിനാണ് പരമ്പര ആരംഭിക്കുന്നത്.

ഇംഗ്ലണ്ട് പര്യടനത്തിന് വേണ്ടി തയ്യാറെടുക്കുന്നതിനായി മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരങ്ങളെ പരമ്പരയിൽ നിന്ന് മാറ്റി നിർത്തിയേക്കും. രോഹിത് ശർമ വിരാട് കോലി, കെ എൽ രാഹുൽ, റിഷഭ് പന്ത്, ജസ്പ്രിത് ബുമ്ര, ആർ അശ്വിൻ, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം അനുവദിക്കും.

ജൂലൈ ഒന്നിനാണ് ടെസ്റ്റ് നടക്കുന്ന്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് മുടങ്ങിയ ടെസ്റ്റാണ് ഇനി നടക്കാനുള്ളത്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ജൂൺ മധ്യത്തോടെ ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. ലെസ്റ്റർഷെയറിനെതിരെ ചതുർദിന മത്സരവും ഇന്ത്യ കളിക്കുന്നുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ ശിഖർ ധവാനായിരിക്കും ഇന്ത്യയെ നയിക്കുക. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി മികച്ച പ്രകടനം പുറത്തെടുത്ത തിലക് വർമ, സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉംറാൻ മാലിക്, രാജസ്താൻ റോയൽസിന്റെ പ്രസിദ്ധ് കൃഷ്ണ എന്നിവർ ടീമിൽ ഇടം നേടിയേക്കും. ഇടങ്കയ്യൻ പേസർമാരായ മുഹ്സിൻ ഖാൻ, അർഷദീപ് സിങ് എന്നിവരും ടീമിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം.

ഗുജറാത്ത് ടൈറ്റൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വെറ്ററൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് എന്നിവർ തിരിച്ചെത്തും. സ്പിന്നർമാരായ കുൽദീപ് യാദവും യൂസ്വേന്ദ്ര ചാഹലും ടീമിലെത്തും. ഐപിഎൽ പ്രകടനം കണക്കിലെടുത്ത് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണും ടീമിലുൾപ്പെടുമെന്നാണ് അറിയുന്നത്. ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ ടീം അയർലൻഡിലേക്ക് യാത്ര തിരിക്കും. രണ്ട് ടി20 അവിടെ ഇന്ത്യ കളിക്കുക. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കൂടാതെ മൂന്ന് വീതം ഏകദിനവും ടി20യും ഇന്ത്യ കളിക്കും.

പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തെംബ ബവൂമയാണ് ടീമിനെ നയിക്കുന്നത്. ഐപിഎല്ലിൽ കളിക്കുന്ന ക്വിന്റൺ ഡി കോക്ക്, ഏയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, ആന്റിച്ച് നോർക്യ, കാഗിസോ റബാഡ, മാർക്കോ ജാൻസൺ, റാസി വാൻഡർ ഡസ്സൻ, ട്രൈസ്റ്റൻ സ്റ്റബ്സ് എന്നിവരുമുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമായ ട്രൈസ്റ്റൻ സ്റ്റബ്സ് ആണ് ടീമിലെ പുതുമുഖം.

പരിക്കുമൂലം ഏറെ നാളായി ദേശീയ ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന പേസർ ആന്റിച്ച് നോർക്യ ടീമിൽ തിരിച്ചെത്തിയപ്പോൾ റീസാ ഹെൻഡ്രിക്സും ഹെന്റിച്ച് ക്ലാസനും ഇടവേളക്കുശേഷം ടീമിലെത്തി. വെറ്ററൻ ഓൾ റൗണ്ടർ വെയ്ൻ പാർനൽ ടീമിലെത്തിയതാണ് മറ്റൊരു സവിശേഷത. 2017ലെ ഇംഗ്സണ്ട് പര്യടനത്തിനുശേഷം ആദ്യമായാണ് പാർനൽ ദക്ഷിണാഫ്രിക്കക്കായി കളിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP