Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെഞ്ച്വറിയുമായി സ്മൃതി മന്ദാന; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 303 റൺസ്; വെടിക്കെട്ടുമായി അവസാന ഓവറുകളിൽ വേദ കൃഷ്ണമൂർത്തി

സെഞ്ച്വറിയുമായി സ്മൃതി മന്ദാന; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 303 റൺസ്; വെടിക്കെട്ടുമായി അവസാന ഓവറുകളിൽ വേദ കൃഷ്ണമൂർത്തി

കിംബെർലി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ വെടിക്കെട്ടുമായി ഇന്ത്യൻ പെൺപട. സെഞ്ച്വറിയുമായി സ്മൃതി മന്ദാന കളം നിറഞ്ഞപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് 303 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്.

ഓപ്പണറായിറങ്ങി 44ാം ഓവർ വരെ ക്രീസിൽനിന്ന സ്മൃതി മന്ദാന 129 പന്തിൽ 14 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 135 റൺസാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 302 റൺസെടുത്തു.

ഓപ്പണിങ് വിക്കറ്റിൽ തുടങ്ങി എല്ലാ കൂട്ടുകെട്ടിലും ടീം അർധസെഞ്ചുറി തികച്ചു. ഹർമൻപ്രീത് കൗറും വേദ കൃഷ്ണമൂർത്തിയും അർധ സെഞ്ച്വറി നേടി. 69 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടെ 55 റൺസെടുത്ത ഹർമൻ പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച വേദ കൃഷ്ണമൂർത്തി 33 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്‌സും ഉൾപ്പെടെ 51 റൺസെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP