Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഗ്നി പരീക്ഷ ഇന്നു മുതൽ; ടെസ്റ്റ് പരമ്പരയിലെ കലിപ്പടക്കാൻ ഇന്ത്യ ഇറങ്ങുന്നു; ഡിവില്ലിയേഴ്‌സും സ്റ്റെയിനും ഇല്ലാത്ത സമാധാനത്തിൽ ഇന്ത്യ; പരമ്പര ജയിച്ചാൽ റാങ്കിങ്ങിൽ ഒന്നാമത്

അഗ്നി പരീക്ഷ ഇന്നു മുതൽ; ടെസ്റ്റ് പരമ്പരയിലെ കലിപ്പടക്കാൻ ഇന്ത്യ ഇറങ്ങുന്നു; ഡിവില്ലിയേഴ്‌സും സ്റ്റെയിനും ഇല്ലാത്ത സമാധാനത്തിൽ ഇന്ത്യ; പരമ്പര ജയിച്ചാൽ റാങ്കിങ്ങിൽ ഒന്നാമത്

ഡർബൻ: ടെസ്റ്റ് പരമ്പരയിലെ ക്ഷീണം മാറ്റാൻ ഏകദിന പരമ്പരക്കായി ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ  ഇറങ്ങുന്നു.ആറ് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിന് ഡർബനാണ് വേദിയാവുന്നത്. പരമ്പര ജയിച്ചാൽ ഏകദിനത്തിൽ ഇന്ത്യക്ക് ഒന്നാമതെത്താനാകും.അതേസമയം സമനിലയിലാണ് പരമ്പര അവസാനിക്കുന്നതെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം റാങ്ക് നിലനിർത്താൻ സാധിക്കും.ഇന്ത്യൻ സമയം വൈകുന്നേരം 4.30 ന് മത്സരം ആരംഭിക്കും.

ഏകദിന പരമ്പരക്ക് ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാവുന്നത് സ്റ്റാർ ബാറ്റിസ്മാൻ ഡിവില്ലിയേഴ്സിന്റെ പരിക്കാണ്. കൈവിരലിനേറ്റ പരിക്കിനെത്തുടർന്ന് താരത്തിന് ആദ്യ മൂന്ന് ഏകദിനങ്ങൾ കളിക്കാനാവില്ല.

രണ്ടാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്നാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഫിസിയോ അറിയിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ പരിക്ക് ഭേദമാവുമെന്നും നാലാം ഏകദിനത്തിന് ഡിവില്ലിയേഴ്സിന് കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഫിസിയോ വ്യക്തമാക്കി.പരിക്കേറ്റ ഡിവില്ലിയേഴ്‌സിന് പകരം ആതിഥേയർ ഐഡൻ മാർക്രത്തിന് അരങ്ങേറ്റത്തിന് അവസരംകൊടുക്കും. ഏകദിന സ്‌പെഷ്യലിസ്റ്റുകളായ ജെ.പി. ഡുമിനി, ഡേവിഡ് മില്ലർ, ക്രിസ് മോറിസ്, ഇമ്രാൻ താഹിർ എന്നിവർ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇലവനിൽ കണ്ടേക്കും.

ടെസ്റ്റിലെന്നപോലെ ദക്ഷിണാഫ്രിക്കയിൽ ഇതുവരെ ഏകദിന പരമ്ബര സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്ന നാണക്കേട് മാറ്റാനാണ് ഇന്ത്യയുടെ ശ്രമം.ദക്ഷിണാഫ്രിക്കയിൽ കളിച്ച നാല് ഏകദിന ഉഭയകക്ഷി പരമ്ബരയിലും രണ്ട് ത്രിരാഷ്ട്ര പരമ്ബരയിലും തോറ്റ ചരിത്രമാണ് ഇന്ത്യക്കുള്ളത്. ഇവിടെ കളിച്ച 28 ഏകദിനങ്ങളിൽ ജയം അഞ്ചെണ്ണത്തിൽ മാത്രം. ഡർബനിൽ ഇതുവരെ ഒരു മത്സരംപോലും ഇന്ത്യ ജയിച്ചിട്ടുമില്ല.

ഒന്നാം സ്ഥാനം നിലനിർത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര സമനില പിടിച്ചാൽ മാത്രം മതി. എന്നാൽ, ഇന്ത്യക്ക് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചുവരാൻ പരമ്പര ജയിച്ചേ മതിയാവൂ. അതേസമയം ദക്ഷിണാഫ്രിക്ക പരമ്പര ജയിച്ചാൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഓസ്ട്രേലിയയെ തോൽപിച്ച ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്കും കയറിപ്പറ്റും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP