Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

ഒടുവിൽ ഇന്ത്യയെ വിറപ്പിക്കുന്ന തുടക്കവുമായി ദക്ഷിണാഫ്രിക്കൻ ബൗളർമാർ; ആദ്യ സെഷനിൽ മൂന്ന് മുൻനിര ബാറ്റ്‌സ്മാന്മാരെ നഷ്ടമായി ഇന്ത്യ; മായങ്കും പുജാരയും കോലിയും പുറത്ത്; രക്ഷാദൗത്യം ഏറ്റെടുത്ത് രോഹിത്തും റഹാനെയും; റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം

ഒടുവിൽ ഇന്ത്യയെ വിറപ്പിക്കുന്ന തുടക്കവുമായി ദക്ഷിണാഫ്രിക്കൻ ബൗളർമാർ; ആദ്യ സെഷനിൽ മൂന്ന് മുൻനിര ബാറ്റ്‌സ്മാന്മാരെ നഷ്ടമായി ഇന്ത്യ; മായങ്കും പുജാരയും കോലിയും പുറത്ത്; രക്ഷാദൗത്യം ഏറ്റെടുത്ത് രോഹിത്തും റഹാനെയും; റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം

സ്പോർട്സ് ഡെസ്‌ക്‌

റാഞ്ചി: സൗത്താഫ്രിക്കയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം. ഒന്നാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 71 എന്ന നിലയിലാണ് ഇന്ത്യ. പരമ്പരയിൽ ആദ്യമായിട്ടാണ് ഇന്ത്യൻ മുൻനിരയ്ക്ക് സൗത്താഫ്രിക്കൻ ബൗളർമാർ വെല്ലുവിളി ഉയർത്തുന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർ മായങ്ക് അഗർലവാൾ 10(19), ചെതേശ്വർ പുജാര 0(9), വിരാട് കോലി 12(22) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ലഞ്ചിന് പിരിയുമ്പോൾ രോഹിത് ശർമ്മ 38*(68) ഉപനായകൻ അജിങ്ക്യ റഹാനെ 11*(20) എന്നിവരാണ് ക്രീസിൽ.

ടോസ് നേടി ബാറ്റിഭ് ആരംഭിച്ച ഇന്ത്യയെ വിറപ്പിച്ചായിരുന്നു കാഗിസോ റബാഡ, ആന്റിച്ച് നോർട്ടേ സഖ്യം ബൗൾ ചെയ്തത്. സ്‌കോർ 12ൽ എത്തിയപ്പോൾ റബാഡ മായങ്കിനെ മടക്കി. സ്‌കോർ ബോർഡിൽ നാല് റൺസ് കൂടി എത്തിയപ്പോൾ മൂന്നാമനായി വന്ന പുജാര റബാഡയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. കഴിഞ്ഞ മത്സരത്തിലെ ഇരട്ട സെഞ്ച്വറി വീരൻ വിരാട് കോലിയെ നോർട്ടെ വിക്കറ്റിന് മുന്നിൽ കുടുങ്ങിയതോടെ ഇന്ത് 39ന് മൂന്ന് എന്ന നിലയിലേക്ക് വീണു. ബാറ്റിങ് തകർച്ചയെ അഭിമുഖീകരിച്ച ഇന്ത്യയെ പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 32 റൺസ് ചേർത്ത് റഹാനെ രോഹിത് സഖ്യം കരകയറ്റുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും വിജയിച്ച ഇന്ത്യ ഫ്രീഡം ട്രോഫി തിരിച്ച് പിടിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP