Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു ഇരട്ട സെഞ്ച്വറി...ഒരു സെഞ്ച്വറി...മൂന്ന് അർധ സെഞ്ച്വറി; രണ്ടാം ടെസ്റ്റിലും റൺമല തീർത്ത് കോലിപ്പട; നായകൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത് 601 റൺസിൽ; മറുപടി ബാറ്റിങ്ങിൽ തുടക്കം തന്നെ പാളി ദക്ഷിണാഫ്രിക്ക; മൂന്ന് വിക്കറ്റ് നഷ്ടം

ഒരു ഇരട്ട സെഞ്ച്വറി...ഒരു സെഞ്ച്വറി...മൂന്ന് അർധ സെഞ്ച്വറി; രണ്ടാം ടെസ്റ്റിലും റൺമല തീർത്ത് കോലിപ്പട; നായകൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത് 601 റൺസിൽ; മറുപടി ബാറ്റിങ്ങിൽ തുടക്കം തന്നെ പാളി ദക്ഷിണാഫ്രിക്ക; മൂന്ന് വിക്കറ്റ് നഷ്ടം

സ്പോർട്സ് ഡെസ്‌ക്

പൂണെ: ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ പടുകൂറ്റൻ ഒന്നാമിന്നിങ്‌സ് സ്‌കോറിന് മുന്നിൽ തുടക്കത്തിൽ തന്നെ പതറി ദക്ഷിണാഫ്രിക്കൻ ടീം. ഇന്ത്യയുടെ 601 റൺസിന് മറുപടി പറയാൻ ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എന്ന നിലയിലാണ്. ഡീൻ എൾഗാർ 6(13), ഏയ്ഡൻ മാർക്രം 0(2), തെംബെ ബാവുമ 8(15) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് രണ്ട് വിക്കറ്റും മുഹമ്മദ് ഷാമി ഒരു വിക്കറ്റും വീഴ്‌ത്തി. തിയൂനിസ് ഡി ബ്രയൻ 20*(38), ആന്റിച്ച് നോർട്ടെ 2*(22) എന്നിവരാണ് ക്രീസിൽ

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെ തകർപ്പൻ ഇരട്ട സെഞ്ച്വറി 254*(336) മായങ്ക് അഗർവാളിന്റെ സെഞ്ച്വറി 108(195), ചെതേശ്വർ പുജാര 58(112), അജിങ്ക്യ റഹാനെ 59(168), ,സെഞ്ച്വറിക്ക് ഒൻപത് റൺസ് അകലെ പുറത്തായ രവീന്ദ്ര ജഡേജ 91(104) എന്നിവരുടെ അർധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.

മൂന്നിന് 273 റൺസ് എന്ന നിലയിൽ കളി പുനരാരംഭിച്ച ഇന്ത്യക്കായി വിരാട് കോലി തന്റെ കരിയറിലെ 26ാം സെഞ്ച്വറിയാണ് നേടിയത് 73 പന്തിൽ നിന്നായിരുന്നു സെഞ്ചുറിനേട്ടം.16 ബൗണ്ടറി അടങ്ങുന്നതായിരുന്നു സെഞ്ചുറി. സെഞ്ച്വറി നേട്ടം ഏളഴാം തവണയാണ് കോലി ഇരട്ട സെഞ്ച്വറിയിലേക്ക് എത്തിക്കുന്നത്. ഇന്ന് പൂണെയിൽ നേടിയത് താരത്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച സ്‌കോറുമാണ്. ടെൻഡുൽക്കറുടെ 248* എന്ന സ്‌കോർ ഇന്ത്യൻ നായകൻ മറികടക്കുകയും ചെയ്തു.

സൗത്താഫ്രിക്കയ്ക്ക് വേണ്ടി കാഗിസോ റബാഡ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ കേശവ് മഹാരാജ്, സെനൂരൻ മുത്തുസാമി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. ഫാസ്റ്റ് ബൗളർമാർക്ക് പിന്തുണ ലഭിക്കുന്ന പിച്ചിൽ പക്ഷേ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് വെല്ലുവിളി ഉയർത്താൻ സൗത്താഫ്രിക്കൻ ബൗളർമാർക്ക് കഴിഞ്ഞില്ല. ആദ്യ മത്സരത്തിൽ 203 റൺസിന് വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0 ന് മുന്നിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP