Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗത്താഫ്രിക്കയ്‌ക്കെതിരെ ഇരട്ടസെഞ്ച്വറി കുറിച്ച് വിരാട് കോലി; അജിങ്ക്യ റഹാനയ്ക്കും അർധ സെഞ്ച്വറി; പൂണെ ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

സൗത്താഫ്രിക്കയ്‌ക്കെതിരെ ഇരട്ടസെഞ്ച്വറി കുറിച്ച് വിരാട് കോലി; അജിങ്ക്യ റഹാനയ്ക്കും അർധ സെഞ്ച്വറി; പൂണെ ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

സ്പോർട്സ് ഡെസ്‌ക്

പൂണെ: ഇന്ത്യ സൗത്താഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ ശക്തമായ നിലയിൽ. ഇരട്ട സെഞ്ച്വറി നേടിയ നായകൻ വിരാട് കോലി 202 (ബാറ്റിങ്) യുടെ മകവിൽ രണ്ടാം ദിവസംശക്തമായ നിലയിലാണ് ഇന്ത്യ. ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 495-4 എന്ന നിലയിലാണ് ഇന്ത്യ. ചായ സമയത്ത് കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 473 റൺസ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. 25*(59) റൺസ് നേടി രവീന്ദ്ര ജഡേജയാണ് കോലിക്ക് കൂട്ട്. ഉപനായകൻ അജിങ്ക്യ റഹാനെ 59(168) മാത്രമാണ് ഇന്ന് പുറത്തായത്. കോലിക്കൊപ്പം സെഞ്ചുറി ട്ടുകെട്ട് പടുത്തുയർത്തിയശേഷമായിരുന്നു കേശവ് മഹാരാജിന്റെ പന്തിൽ രഹാനെയുടെ മടക്കം. ഇരുപത്തിയാറാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. 173 പന്തിൽ നിന്നായിരുന്നു സെഞ്ചുറിനേട്ടം.16 ബൗണ്ടറി അടങ്ങുന്നതായിരുന്നു സെഞ്ചുറി.

ഒന്നാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 273 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. മായങ്ക് അഗർവാൾ, രോഹിത് ശർമ്മ, ചെതേശ്വർ പുജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്നലെ നഷ്ടടമായത്. കാഗിസോ റബാഡയാണ് മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയത്. കേശവ് മഹാരാജിനാണ് ഇന്ന് ലഭിച്ച വിക്കറ്റ്. സെഞ്ച്വറി നേടിയ ഒപ്പണർ മായങ്ക് അഗർവാൾ 108(195), അർധസെഞ്ച്വറികൾ നേടിയ ചെതേശ്വർ പുജാര 58(112) , രോഹിത് ശർമ്മ 14(25) എന്നിവരാണ് ഇന്നലെ പുറത്തായത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP