Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രോഹിതിന്റെ സെഞ്ച്വറിക്ക് പിന്നാലെ ഇരട്ടസെഞ്ച്വറിയുമായി മായങ്ക് അഗർവാൾ; സൗത്താഫ്രിക്കൻ ബൗളർമാരെ നിർത്തി പൊരിച്ച് ഇന്ത്യൻ ഓപ്പണർമാർ; ഒന്നാമിന്നിങ്‌സിൽ റൺമല തീർത്ത് ഇന്ത്യ കുറിച്ചത് 502 റൺസ്; മറുപടി ബാറ്റിങ്ങിൽ തുടക്കം തന്നെ പാളി സൗത്താഫ്രിക്ക; രണ്ടാം ദിനം കളി നിർത്തിയത് മൂന്നിന് 39 എന്ന നിലയിൽ; വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യക്ക് മേൽകൈ

രോഹിതിന്റെ സെഞ്ച്വറിക്ക് പിന്നാലെ ഇരട്ടസെഞ്ച്വറിയുമായി മായങ്ക് അഗർവാൾ; സൗത്താഫ്രിക്കൻ ബൗളർമാരെ നിർത്തി പൊരിച്ച് ഇന്ത്യൻ ഓപ്പണർമാർ; ഒന്നാമിന്നിങ്‌സിൽ റൺമല തീർത്ത് ഇന്ത്യ കുറിച്ചത് 502 റൺസ്; മറുപടി ബാറ്റിങ്ങിൽ തുടക്കം തന്നെ പാളി സൗത്താഫ്രിക്ക; രണ്ടാം ദിനം കളി നിർത്തിയത് മൂന്നിന് 39 എന്ന നിലയിൽ; വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യക്ക് മേൽകൈ

സ്പോർട്സ് ഡെസ്‌ക്

വിശാഖപട്ടണം: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യ സൗത്താഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 502ന് മറുപടി ആരംഭിച്ച സൗത്താഫ്രിക്ക രണ്ടാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 39 എന്ന നിലയിൽ ബാറ്റിങ് തകർച്ചയെ അഭിമുഖീകരിക്കുകയാണ്. എയ്ഡൻ മർക്രം 5(21), തെയ്‌നുസി ഡി ബ്രയൻ 4(25), ഡെയ്ൻ പീഡിറ്റ് 0(4) എന്നിവരാണ് പുറത്തായത്. ആർ അശ്വിൻ രണ്ട് വിക്കറ്റും രവി ജഡേജ ഒരു വിക്കറ്റും വീഴ്‌ത്തി. ഡീൻ എൾഗർ 27*(63), തെംബ ബാവുമ 2*(7) എന്നിവരാണ് ക്രീസിൽ.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 502ന് 7 എന്ന സ്‌കോറിൽ ഒന്നാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. രോഹിത് ശർമ്മയുടെ സെഞ്ച്വറി 176(244)ന് പുറമെ മായങ്ക് അഗർവാൾ നേടിയ കന്നി ഇരട്ടസെഞ്ച്വറി 215(371) എന്നിവയുടെ ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്‌കോർ നേടിയത. ചെതേശ്വർ പുജാര 6(17), വിരാട് കോലി 20(40), അജിങ്ക്യ റഹാനെ 15(43), രവി ജഡേജ 30*(46), ഹനുമ വിഹാരി 10(24), വൃദ്ധിമാൻ സാഹ 21(16) രവി അശ്വിൻ 1*(17) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകൾ.

ഒന്നാം വിക്കറ്റിൽ രോഹിത് മായങ്ക് സഖ്യം 317 റൺസ് കൂട്ടുകെട്ട് തീർത്തിരുന്നു. കേശവ് മഹാരാജിന്റെ പന്തിൽ ഡികോക്ക് സ്റ്റംപ് ചെയ്ത് രോഹിത്തിനെയാണ് ആദ്യം പുറത്താക്കിയത്. മഹാരാജ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ വെർണൻ ഫിലാണ്ടർ, ഡെയ്ൻ പീഡിറ്റ്, സെനൂരൻ മുത്തുസ്വാമി, ഡീൻ എൾഗാർ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്‌ത്തി. 23 ഫോറുകളും 6 സിക്‌സും വീതമാണ് മായങ്ക് അഗർവാളും രോഹിതും നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP