Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടെസ്റ്റ് ഓപ്പണായുള്ള അരങ്ങേറ്റത്തിലും ട്രാക്ക് മാറ്റാതെ പൊളി രോ`ഹിറ്റ്മാൻ`; സൗത്താഫ്രിക്കയ്‌ക്കെതിരെ തകർപ്പൻ സെഞ്ച്വറിയുമായി രോഹിത് ശർമ്മ; അർധ സെഞ്ച്വറി നേടി മിന്നും ഫോമിൽ മായങ്ക് അഗർവാളും; വിശാഖപട്ടണം ടെസ്റ്റിൽ ഗംഭീര തുടക്കവുമായി ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

ടെസ്റ്റ് ഓപ്പണായുള്ള അരങ്ങേറ്റത്തിലും ട്രാക്ക് മാറ്റാതെ പൊളി രോ`ഹിറ്റ്മാൻ`; സൗത്താഫ്രിക്കയ്‌ക്കെതിരെ തകർപ്പൻ സെഞ്ച്വറിയുമായി രോഹിത് ശർമ്മ; അർധ സെഞ്ച്വറി നേടി മിന്നും ഫോമിൽ മായങ്ക് അഗർവാളും; വിശാഖപട്ടണം ടെസ്റ്റിൽ ഗംഭീര തുടക്കവുമായി ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്

സ്പോർട്സ് ഡെസ്‌ക്

വിശാഖപട്ടണം: ഗാന്ധി മണ്ടേല ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ തുടക്കം. ഓപ്പണാറായി സ്ഥാനക്കയറ്റം കിട്ടിയ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയും 115*(174) സഹ ഓപ്പണർ മായങ്ക് അഗർവാളിന്റെ അർധ സെഞ്ച്വറിയുടെയും 84*(183) മികവിൽ വിക്കറ്റ് നഷ്ടമില്ലാതെ മുന്നേറുകയാണ ഇന്ത്യ. വെളിച്ചക്കുറവ് കാരണം കളി നിർത്തുമ്പോൾ 59.1 ഓവറിൽ വിക്കറ്റ് പോകാതെ 202 എന്ന നിലയിലാണ് ഇന്ത്യ.

കെഎൽ രാഹുൽ മോശം ഫോം കാരണം ടീമിന് പുറത്തായതോടെയാണ് രോഹിത്തിന് ഓപ്പണറായി എത്തേണ്ടി വന്നത്. ഏകദിനത്തിൽ ലോക രണ്ടാം നമ്പർ താരമാണെങ്കിലും ആ മികവ് ടെസ്റ്റിൽ കാണിക്കാൻ രോഹിത്തിന് കഴിഞ്ഞിട്ടി്ല്ല. ഓപ്പണറായി അവസരം ലഭിക്കാത്തതാണ് ഇതിന് കാരണം എന്ന് രോഹിത് അനുകൂലികൾ പറയുന്നത്. എന്നാൽ ഇപ്പോൾ കിട്ടിയ അവസരം ഇരു കൈയും നീട്ടി സ്വീകരിച്ചാണ് രോഹിത് ടെസ്റ്റിലെ തന്റെ ഓപ്പണർ എന്ന റോൾ ആരംഭിച്ചത്.

ആദ്യ സെഷനിൽ വളരെ കരുതലോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് ഇന്ത്യൻ ഓപ്പണർമാർ കളം നിറയുകയായിരുന്നു. അഞ്ച് സിക്‌സും 12 ഫോറു പായിച്ചാണ് രോഹിത് ക്രീസിൽ തുടരുന്നത്. 11 ഫോറും രണ്ട് സിക്‌സുമാണ് മായങ്ക് അഗർവാൾ പായിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP