Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ച് ഡികോക്ക്; ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോർ; ഇന്ത്യക്ക് ജയിക്കാൻ 288 റൺസ്; പ്രസിദ്ധ് കൃഷ്ണയ്ക്ക് മുന്നുവിക്കറ്റ്

സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ച് ഡികോക്ക്; ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോർ; ഇന്ത്യക്ക് ജയിക്കാൻ 288 റൺസ്; പ്രസിദ്ധ് കൃഷ്ണയ്ക്ക് മുന്നുവിക്കറ്റ്

സ്പോർട്സ് ഡെസ്ക്

കേപ്ടൗൺ: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോർ. ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യയ്ക്ക് 288 റൺസ് വിജയലക്ഷ്യം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 49.5 ഓവറിൽ 287 റൺസിന് ഓൾഔട്ടായി.

17-ാം ഏകദിന സെഞ്ചുറി കണ്ടെത്തിയ ഓപ്പണർ ക്വിന്റൺ ഡിക്കോക്കിന്റെ ഇന്നിങ്ങ്‌സാണ് ആതിഥേയർക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്. ഡിക്കോക്ക് 130 പന്തിൽ നിന്ന് രണ്ട് സിക്സും 12 ഫോറുമടക്കം 124 റൺസെടുത്തു.റാസ്സി വാൻഡെർ ദസ്സൻ അർധ സെഞ്ചുറിയുമായി ഡികോക്കിന് മികച്ച പി്ന്തുണ നൽകി.ദസ്സൻ 59 പന്തുകൾ നേരിട്ട് ഒരു സിക്സും നാല് ഫോറുമടക്കം 52 റൺസെടുത്തു.

കഴിഞ്ഞ മത്സരത്തിൽ നിന്ന് വിപരീതമായി തകർച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം.കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരൻ ജാന്നെമൻ മലാനെ (1) മൂന്നാം ഓവറിൽ തന്നെ ദീപക് ചാഹർ മടക്കി. പിന്നാലെ ഏഴാം ഓവറിൽ ടെംബ ബവുമ (8) റണ്ണൗട്ടായി. തുടർന്ന് 13-ാം ഓവറിൽ ഏയ്ഡൻ മാർക്രത്തെയും (15) ചാഹർ മടക്കി.മൂന്നുവിക്കറ്റ് നഷ്ടമായതോടെ ആതിഥേയർ പ്രതിരോധത്തിലായി.

എന്നാൽ പിന്നാലെ ക്രീസിൽ ഒന്നിച്ച ഡിക്കോക്ക് - ദസ്സൻ സഖ്യം നാലാം വിക്കറ്റിൽ 144 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 36-ാം ഓവറിൽ ഡിക്കോക്കിനെ ബുംറ മടക്കി. തൊട്ടടുത്ത ഓവറിൽ ദസ്സനെ യൂസ്വേന്ദ്ര ചാഹലും മടക്കി.തുടർന്ന് 39 റൺസെടുത്ത ഡേവിഡ് മില്ലറും 20 റൺസെടുത്ത ഡ്വെയ്ൻ പ്രിട്ടോറിയസും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ 250 കടത്തിയത്.

ആൻഡിൽ പെഹ്ലുക്വായോ (4), കേശവ് മഹാരാജ് (6), സിസാൻഡ മഗള (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നും ദീപക് ചാഹർ, ബുംറ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്‌ത്തി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കുന്നത്.ശാർദുൽ താക്കൂർ, രവിചന്ദ്ര അശ്വിൻ, ഭുവനേശ്വർ കുമാർ, വെങ്കടേഷ് അയ്യർ എന്നിവർക്ക് പകരം സൂര്യകുമാർ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹർ എന്നീ താരങ്ങൾ ടീമിലിടം നേടി.

മറുവശത്ത് ദക്ഷിണാഫ്രിക്ക ഒരു മാറ്റമാണ് വരുത്തിയിരിക്കുന്നത്. സ്പിന്നർ തബ്‌റൈസ് ഷംസിക്ക് പകരം ഡ്വെയ്ൻ പ്രിട്ടോറിയസ് ടീമിലിടം നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP