Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാനെ എറിഞ്ഞ് പഞ്ഞിക്കിട്ട് ഇന്ത്യ; 163 റൺസ് വിജയ ലക്ഷ്യം; ഭുവനേശ്വറിനും കേദാർ ജാദവിനും മൂന്നുവീതം വിക്കറ്റ്; ബോളിങ്ങിനിടെ പരിക്കേറ്റ് ഹാർദിക് പാണ്ഡ്യ തിരിച്ചു കയറി

പാക്കിസ്ഥാനെ എറിഞ്ഞ് പഞ്ഞിക്കിട്ട് ഇന്ത്യ; 163 റൺസ് വിജയ ലക്ഷ്യം; ഭുവനേശ്വറിനും കേദാർ ജാദവിനും മൂന്നുവീതം വിക്കറ്റ്; ബോളിങ്ങിനിടെ പരിക്കേറ്റ് ഹാർദിക് പാണ്ഡ്യ തിരിച്ചു കയറി

ദുബായ്; ക്രിക്കറ്റ് ലോകം കാത്തിരുന്ന ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ എറിഞ്ഞ് പഞ്ഞിക്കിട്ട് ഇന്ത്യ. പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 163 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ 43.1 ഓവറിൽ 162 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തിയ ഭുവനേശ്വർ കുമാർ, കേദാർ ജാദവ് എന്നിവരാണ് പാക്കിസ്ഥാനെ താരതമ്യേന ചെറിയ സ്‌കോറിൽ ഒതുക്കിയത്. ജസ്പ്രീത് ബുമ്ര രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്‌ത്തി. പാക്ക് നിരയിൽ ആകെ നാലു പേർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

62 പന്തിൽ ആറു ബൗണ്ടറികളോടെ 47 റൺസെടുത്ത ബാബർ അസമാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. ശുഐബ് മാലിക്ക് 67 പന്തിൽ ഒരു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 43 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ മാലിക്ക്അസം സഖ്യം കൂട്ടിച്ചേർത്ത 82 റൺസാണ് പാക്ക് സ്‌കോർ 150 കടത്തിയത്. ബോളിങ്ങിനിടെ പരുക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തിരിച്ചുകയറിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. പാണ്ഡ്യയ്ക്ക് പുറത്തിനു പരുക്കേറ്റതായി ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്. പരുക്കിന്റെ ഗൗരവം വ്യക്തമല്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP