Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

രാഹുലിനും ശ്രേയാസിനും അർധസെഞ്ചുറി: ന്യൂസിലൻഡിൽ തകർത്തടിച്ച് ഇന്ത്യ; ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം

രാഹുലിനും ശ്രേയാസിനും അർധസെഞ്ചുറി: ന്യൂസിലൻഡിൽ തകർത്തടിച്ച് ഇന്ത്യ; ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം

മറുനാടൻ മലയാളി ബ്യൂറോ

ഓക്ക്ലാൻഡ്: ന്യൂസീലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. റൺമലയിൽ കുതിച്ച് കയറിയ ന്യൂസിലാന്റിന് അതേ നാണയിൽ മറുപടിയാണ് ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത്. കിവീസ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കിനിൽക്കെ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. അർധ സെഞ്ചുറി നേടിയ ഓപ്പണർ കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, 45 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലി എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായതെന്നുള്ളതും ശ്രദ്ധേയമാണ്.

ഓക്ക്‌ലൻഡിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിംഗിനയച്ചു. ദൂരം കുറഞ്ഞ ബൗണ്ടറികളുടെ ആനുകൂല്യം പരമാവധി മുതലെടുത്ത കിവീസ് തുടക്കം മുതൽക്കു തന്നെ അടിച്ചു തകർത്താണ് കളിച്ചത്. ആദ്യ വിക്കറ്റിൽ 80 റൺസ് കൂട്ടിച്ചേർത്ത കിവീസിനായി മൂന്ന് ബാറ്റ്സ്മാന്മാർ അർധസെഞ്ചുറി നേടി. കോളിൻ മൺറോ (42 പന്തുകളിൽ 59), കെയിൻ വില്ല്യംസൺ (26 പന്തുകളിൽ 51), മാർട്ടിൻ ഗുപ്റ്റിൽ (27 പന്തുകളിൽ 54*) എന്നിവർക്കൊപ്പം മാർട്ടിൻ ഗുപ്റ്റിലും (30) ന്യൂസിലൻഡിനായി തിളങ്ങി.

Stories you may Like

മറുപടി ബറ്റിംഗിൽ ഇന്ത്യയും നന്നായി തുടങ്ങിയെങ്കിലും രോഹിത് ശർമ്മയെ (7) വേഗം നഷ്ടമായി. പിന്നീടെത്തിയ രാഹുൽ - കോലി സഖ്യം 99 റൺസാണ് ഇന്ത്യൻ സ്‌കോറിലേക്ക് ചേർത്തത്. 27 പന്തിൽ നിന്ന് നാലു ഫോറും മൂന്നു സിക്സുമടക്കം 56 റൺസെടുത്ത രാഹുലിനെ ഇഷ് സോധി മടക്കി. 32 പന്തിൽ നിന്ന് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 45 റൺസെടുത്ത കോലി മാർട്ടിൻ ഗപ്റ്റിലിന്റെ ഡൈവിങ് ക്യാച്ചിൽ പുറത്തായി. പിന്നാലെ ഒമ്പതു പന്തിൽ നിന്ന് 13 റൺസെടുത്ത ശിവം ദുബെ പെട്ടെന്ന് മടങ്ങിയെങ്കിലും ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും ഇന്ത്യയെ വിജയത്തിലെത്തിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP