Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്യാപറ്റനായുള്ള അരങ്ങേറ്റത്തിൽ ടോസിന്റ ഭാഗ്യം ഹർദ്ദിക്കിന്; ലഭിച്ച അവസരം മുതലെടുത്ത് ദീപക് ഹൂഡയും; ഒന്നാം ടി 20 യിൽ അനായാസം ഇന്ത്യ; മഴ കളിച്ച മത്സരത്തിൽ അയർലണ്ടിനെ വീഴ്‌ത്തിയത് ഏഴുവിക്കറ്റിന്

ക്യാപറ്റനായുള്ള അരങ്ങേറ്റത്തിൽ ടോസിന്റ ഭാഗ്യം ഹർദ്ദിക്കിന്; ലഭിച്ച അവസരം മുതലെടുത്ത് ദീപക് ഹൂഡയും; ഒന്നാം ടി 20 യിൽ അനായാസം ഇന്ത്യ; മഴ കളിച്ച മത്സരത്തിൽ അയർലണ്ടിനെ വീഴ്‌ത്തിയത് ഏഴുവിക്കറ്റിന്

സ്പോർട്സ് ഡെസ്ക്

ഡബ്ലിൻ: മഴ കളിച്ച ആദ്യ ട്വന്റി20 മത്സരത്തിൽ അയർലൻഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ.12 ഓവറാക്കി ചുരുക്കിയ അയർലൻഡിനെതിരെയുള്ള ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയുടെ ജയം 7 വിക്കറ്റിന്. സ്‌കോർ: അയർലൻഡ് 12 ഓവറിൽ 4 വിക്കറ്റിന് 108. ഇന്ത്യ 9.2 ഓവറിൽ 3ന് 111.ദീപക് ഹൂഡ(29 പന്തിൽ 47), ഇഷൻ കിഷൻ (11 പന്തിൽ 26), ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ (12 പന്തിൽ 24) എന്നിവരുടെ മികവിലാണ് ഇന്ത്യ ജയിച്ചത്.3 ഓവറിൽ 11 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത യുസ്വേന്ദ്ര ചെഹലാണ് പ്ലെയർ ഓഫ് ദ് മാച്ച്.

ടോസ് നേടിയ ഇന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യ അയർലണ്ടിനെ ബാറ്റിങ്ങിനയച്ചു. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 12 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുത്തു. 33 പന്തിൽ 64 റൺസെടുത്ത ഹാരി ടെക്ടറിന്റെ മികവിലാണ് അയർലൻഡ് ടോട്ടൽ പടുത്തുയർത്തിയത്. ആറ് ഫോറും മൂന്ന് സിക്‌സുമടങ്ങുന്നതായിരുന്നു ടെക്ടറിന്റെ ഇന്നിങ്‌സ്. 18(16 പന്തിൽ) ലോർക്കാൻ ടക്കറാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്‌സ്മാൻ.

ആദ്യ ഓവറിൽ തന്നെ ഐറിഷ് ക്യാപ്റ്റൻ ആൻഡ്ര്യൂ ബാൽബിർണിയെ (0) പുറത്താക്കി ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകി. അടുത്ത ഓവറിൽ സഹഓപ്പണർ പോൾ സ്റ്റെർലിങ്ങിനെ (4) ഹാർദിക് പാണ്ഡ്യയും പുറത്താക്കി. എന്നാൽ അർധ സെഞ്ചറിയുമായി ഒരറ്റത്ത് ഉറച്ചു നിന്ന ഹാരി ടെക്റ്റർ ആതിഥേയരെ നൂറു കടത്തി. ഭുവനേശ്വർ കുമാർ, ഹർദിക് പാണ്ഡ്യ, ഉംറാൻ മാലിക്, യൂസ്വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റ് നേടി. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഉംറാൻ മാലിക് ഓരോവറിൽ 14 റൺസ് വഴങ്ങിയാണ് വിക്കറ്റ് വീഴ്‌ത്തിയത്.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയും തിരിച്ചടിച്ചു. ഇഷൻ കിഷനായിരുന്നു കൂടുതൽ അപകടകാരി. ദീപക് ഹൂഡയെ സാക്ഷിയാക്കി ഇഷൻ സ്‌കോറുയർത്തി. 11 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം മുന്നേറിയ ഇഷനെ ക്രെയ്?ഗ് യങ് മടക്കി. പിന്നാലെയെത്തിയ സൂര്യകുമാർ യാദവ് നേരിട്ട ആദ്യ പന്തിൽ എൽബിയായി മടങ്ങിയപ്പോൾ ഇന്ത്യ പതറി. എന്നാൽ ഹൂഡക്കൊപ്പം ചേർന്ന ക്യാപ്റ്റൻ പാണ്ഡ്യ അവസരോചിതമായി ബാറ്റ് വീശി.

ഏഴാമത്തെ ഓവറിലെ അവസാന പന്തിൽ പാണ്ഡ്യ മടങ്ങുമ്പോൾ ഇന്ത്യ സുരക്ഷിതമായ നിലയിലായിരുന്നു. ഒടുവിൽ 16 പന്ത് ബാക്കിയാക്കി ഇന്ത്യ ജയിച്ചുകയറി. ദിനേഷ് കാർത്തിക് അഞ്ച് റൺസെടുത്ത് പുറത്താകാതെ നിന്നു.പേസ് ബോളർ ഉംറാൻ മാലിക്കിന് ഇന്ത്യ അരങ്ങേറ്റ അവസരം നൽകി. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചില്ല. പരമ്പരയിലെ അവസാന മത്സരം നാളെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP