Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അർധ സെഞ്ച്വറിയുമായി പൂജാരയും പന്തും മടങ്ങി; ഇന്ത്യയുടെ ലീഡ് 350 കടന്നു; ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ രണ്ടാമിന്നിങ്ങ്‌സിൽ 7 ന് 227

അർധ സെഞ്ച്വറിയുമായി പൂജാരയും പന്തും മടങ്ങി; ഇന്ത്യയുടെ ലീഡ് 350 കടന്നു; ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ രണ്ടാമിന്നിങ്ങ്‌സിൽ 7 ന് 227

സ്പോർട്സ് ഡെസ്ക്

ബിർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ഇന്ത്യൻ ലീഡ് 350 കടന്നു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ നിലവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 229 റൺസെന്ന നിലയിൽ. രണ്ടാം ഇന്നിങ്സിൽ ചേതേശ്വർ പൂജാരയ്ക്ക് പിന്നാലെ ഋഷഭ് പന്തും അർധ സെഞ്ച്വറി നേടി. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 416 റൺസെടുത്തപ്പോൾ ഇംഗ്ലണ്ടിന്റെ പോരാട്ടം 284 റൺസിൽ അവസാനിച്ചു. നിലവിൽ ഇന്ത്യക്ക് 361 റൺസ് ലീഡായി.

17 റൺസുമായി രവീന്ദ്ര ജഡേജയും 13 റൺസുമായി മുഹമ്മദ് ഷമിയുമാണ് ക്രീസിൽ.132 റൺസ് ഒന്നാം ഇന്നിങ്സ് ലീഡുമായാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിൽ മൂന്നാം ദിനം കളി അവസാനിപ്പിച്ചു. ശുഭ്മാൻ ഗിൽ (4), ഹനുമ വിഹാരി (11), വിരാട് കോഹ്ലി (20) എന്നിവരെയാണ് ഇന്ത്യക്ക് മൂന്നാം ദിനം നഷ്ടമായത്.

നാലാം ദിനം രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് ആദ്യ സെഷനിൽ തന്നെ മികച്ച പ്രതിരോധം തീർത്ത ചേതേശ്വർ പൂജാരയെ നഷ്ടമായി. 168 പന്തുകൾ നേരിട്ട പൂജാര എട്ട് ഫോറുകൾ സഹിതം 66 റൺസുമായി മടങ്ങി. ബ്രോഡിന്റെ പന്തിൽ ലീസിന് ക്യാച്ച് നൽകിയാണ് പൂജാര മടങ്ങിയത്.ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ പന്ത് രണ്ടാം ഇന്നിങ്സിൽ 86 പന്തിൽ 57 റൺസ് എടുത്തു. എട്ട് ഫോറുകളും താരം നേടി. ശ്രേയസ് അയ്യർ 19 റൺസുമായി പുറത്തായി.ശാർദുൽ ഠാക്കൂർ 4 റൺസെടുത്തും പുറത്തായി.

നേരത്തെ ജോണി ബെയർസ്റ്റോ നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് 284 റൺസെടുത്തത്.106 റൺസ് നേടിയ ബെയർസ്റ്റോ മുഹമ്മദ് ഷമിയുടെ പന്തിൽ പുറത്തായി. നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇന്ത്യൻ ബൗളിങ്ങിൽ തിളങ്ങിയത്. 5 വിക്കറ്റിന് 84 എന്ന സ്‌കോറിൽ മൂന്നാം ദിവസത്തെ ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ട് ബെയർസ്റ്റോയുടെ മികവിൽ പൊരുതിനോക്കിയെങ്കിലും ഇന്ത്യ ലീഡ് സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യക്കായി ക്യാപ്റ്റൻ ജസ്പ്രിത് ബുമ്റ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി.ഒന്നാം ഇന്നിങ്സിൽ ഋഷഭ് പന്ത് (146), രവീന്ദ്ര ജഡേജ (104) എന്നിവരുടെ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോർ സ്വന്തമാക്കിയത്. ബുമ്റയുടെ അവസാന ഘട്ടത്തിലെ വെടിക്കെട്ടും നിർണായകമായി. താരം 16 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 31 റൺസ് വാരി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP