Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എഡ്ജ്ബാസ്റ്റണിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; ശുഭ്മാൻ ഗില്ലിനെ മടക്കി സന്ദർശകരെ ഞെട്ടിച്ച് ആൻഡേഴ്‌സൺ; ടോസിന്റെ ഭാഗ്യം തുണച്ചില്ലെങ്കിലും ബുമ്രക്ക് കീഴിൽ ചരിത്രം രചിക്കാൻ ഇന്ത്യ

എഡ്ജ്ബാസ്റ്റണിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; ശുഭ്മാൻ ഗില്ലിനെ മടക്കി സന്ദർശകരെ ഞെട്ടിച്ച് ആൻഡേഴ്‌സൺ; ടോസിന്റെ ഭാഗ്യം തുണച്ചില്ലെങ്കിലും ബുമ്രക്ക് കീഴിൽ ചരിത്രം രചിക്കാൻ ഇന്ത്യ

സ്പോർട്സ് ഡെസ്ക്

എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിൽ പരമ്പര നേട്ടമെന്ന ചരിത്രത്തലേക്ക് ഒരു ജയമോ സമനിലയോ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം.17 റൺസെടുത്ത ഒപ്പണർ ശുഭ്മാൻ ഗില്ലിനെ ആൻഡേഴ്‌സൺ ക്രൗളിയുടെ കൈകളിലെത്തിക്കുകയായിരുന്നു.ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 11 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 34 റൺസെടുത്തിട്ടുണ്ട്.7 റൺസുമായി ചേതേശ്വർ പൂജാരയും 4റൺസുമായി ഹനുമ വിഹാരിയുമാണ് ക്രീസിൽ.രോഹിത്തിനു പകരം ചേതേശ്വർ പൂജാരയാണ് ശുഭ്മൻ ഗില്ലിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്.

ബർമിങ്ങാമിലെ എജ്ബാസ്റ്റൻ സ്റ്റേഡിയത്തിലാണ് മത്സരം. കോവിഡിനെ തുടർന്ന് പുറത്തായ രോഹിത് ശർമയ്ക്കു പകരം ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്.മൂന്നാം നമ്പറിൽ ഹനുമ വിഹാരിയും അഞ്ചാമനായി ശ്രേയസ് അയ്യരും ഇറങ്ങും. വിരാട് കോലിയാണ് നാലാം നമ്പറിൽ. സ്പിന്നറായി രവീന്ദ്ര ജഡേജ മാത്രമാണ് ടീമിലുള്ളത്.രവിചന്ദ്രൻ അശ്വിന് അവസരം ലഭിച്ചില്ല. ബോളിങ് ഓൾറൗണ്ടറായി ശാർദൂൽ ഠാക്കൂർ ടീമിലുണ്ട്. മുഹമ്മദ് ഷമിക്കും ബുമ്രയ്ക്കുമൊപ്പം മൂന്നാം പേസറായി മുഹമ്മദ് സിറാജും പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു.

 

ക്രിക്കറ്റ് ചരിത്രത്തിലെ ദൈർഘ്യമേറിയ പരമ്പരയെന്ന റെക്കോർഡോടെയാണ് ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കുന്നത്. കഴിഞ്ഞവർഷം ഓഗസ്റ്റ്‌സെപ്റ്റംബർ മാസങ്ങളിലായി നടന്ന ഇന്ത്യഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ത്യൻ ടീം ക്യാംപിലെ കോവിഡ് വ്യാപനത്തെത്തുടർന്ന് അന്ന് റദ്ദാക്കിയിരുന്നു. ആ മത്സരമാണ് 298 ദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും നടക്കുന്നത്.

ഇതിനിടയിൽ ഇരു ടീമുകളുടെയും പരിശീലകരും ക്യാപ്റ്റന്മാരും മാറി. ഒരു വർഷം മുൻപ് നടന്ന 4 മത്സരങ്ങളിൽ കളിച്ച പലരും ഇപ്പോൾ ഇരുടീമുകളിലുമില്ല. പരമ്പരയിൽ 21ന് മുന്നിൽ നിൽക്കുന്ന ഇന്ത്യ, ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര വിജയമെന്ന മികച്ച നേട്ടത്തിന് അരികിലാണ്.


പ്ലേയിങ് ഇലവൻ

ഇന്ത്യ: ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശാർദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര

ഇംഗ്ലണ്ട്: അലക്സ് ലീസ്, സാക് ക്രോളി, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയർ‌സ്റ്റോ, ബെൻ സ്റ്റോക്സ്, സാം ബില്ലിങ്‌സ്, മാത്യു പോട്‌സ്, സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ജെയിംസ് ആൻഡേഴ്സൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP