Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സതാംപ്ടൺ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച; ഇന്ത്യൻ പെയ്‌സ് നിരയ്ക്ക് മുന്നിൽ മുട്ടിടിച്ച് ഇംഗ്ലീഷുകാർ; ബുംറയ്ക്കും ഷാമിക്കും രണ്ട് വിക്കറ്റ്; ഇംഗ്ലണ്ട് 6ന് 125 എന്ന നിലയിൽ

സതാംപ്ടൺ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച; ഇന്ത്യൻ പെയ്‌സ് നിരയ്ക്ക് മുന്നിൽ മുട്ടിടിച്ച് ഇംഗ്ലീഷുകാർ; ബുംറയ്ക്കും ഷാമിക്കും രണ്ട് വിക്കറ്റ്; ഇംഗ്ലണ്ട് 6ന് 125 എന്ന നിലയിൽ

സ്പോർട്സ് ഡെസ്‌ക്‌

സതാംപ്ടൺ: ഇന്ത്യക്ക് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. ഒന്നാം ദിവസം കളി പുരോഗമിക്കുമ്പോൾ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് എന്ന നിലയിലാണ്. ജസ്്പ്രീത് ബുംറയും ഇഷാന്ത് ശർമ്മയും ഹാർദിക് പാണ്ഡ്യയും മുഹമ്മദ് ഷമി ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നട്ടെല്ലൊടിക്കുകയായിരുന്നു.

ഓപ്പണർ കീറ്റൺ ജെന്നിങ്‌സിനെ ബുംറ പുറത്താക്കിയതിനു പിന്നാലെ നാലു റൺസെടുത്ത നായകൻ ജോ റൂട്ടിനെ ഇഷാന്ത് ശർമ മടക്കി.റണ്ണൊന്നുമെടുക്കാതെയായിരുന്നു ജെന്നിങ്‌സിന്റെ മടക്കം. നാല് റൺസായിരുന്നു റൂട്ടിന്റെ സമ്പാദ്യം. പിന്നീട് ബുംറയുടെ ഊഴമായിരുന്നു. ആറു റൺസെടുത്ത ബെയർസ്റ്റോവിനെ ബുംറ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. പ്രതിരോധിച്ചു കളിച്ച കുക്കിന്റെ ആധിപത്യം ഹാർദിക് പാണ്ഡ്യയും അവസാനിപ്പിച്ചു. 17 റൺസായിരുന്നു കുക്കിന്റെ സംഭാവന. ഉച്ചഭക്ഷണത്തിന് പിന്നാലെ ബട്‌ലറെ ഷമിയും മടക്കി. ഇതിന് പിന്നാലെ ബെൻ സ്റ്റോക്‌സിനെ ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി

നേരത്തെ പരമ്പരയിലെ തുടർച്ചയായ നാലാം മത്സരത്തിലും ടോസ് ജയിച്ച ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്, ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. ക്രിസ് വോക്‌സിനു പകരം മോയിൻ അലിയും ഒലീ പോപ്പിനു പകരം സാം ക്യൂറനും ടീമിലിടം നേടി. ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച ഇംഗ്ലണ്ട് അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 2-1 നു മുന്നിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP