Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റിൽ ഇന്ത്യ ജയത്തിന് തൊട്ടരികെ; വിജയത്തിനും ഇന്ത്യക്കുമിടയിൽ ഒരു വിക്കറ്റ് മാത്രം; ജസ്പ്രീത് ബുംറയ്ക്ക് അഞ്ച് വിക്കറ്റ്; നാണംകെട്ട തോൽവിയിൽ നിന്നും ഇംഗ്ലണ്ടിനെ രക്ഷിച്ചത് ജോസ് ബട്‌ലറിന്റെ സെഞ്ച്വറി; ഒരൊറ്റ വിക്കറ്റിനായി അഞ്ചാം ദിനത്തിലേക്ക് കളി നീളുന്നു

ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റിൽ ഇന്ത്യ ജയത്തിന് തൊട്ടരികെ; വിജയത്തിനും ഇന്ത്യക്കുമിടയിൽ ഒരു വിക്കറ്റ് മാത്രം; ജസ്പ്രീത് ബുംറയ്ക്ക് അഞ്ച് വിക്കറ്റ്; നാണംകെട്ട തോൽവിയിൽ നിന്നും ഇംഗ്ലണ്ടിനെ രക്ഷിച്ചത് ജോസ് ബട്‌ലറിന്റെ സെഞ്ച്വറി; ഒരൊറ്റ വിക്കറ്റിനായി അഞ്ചാം ദിനത്തിലേക്ക് കളി നീളുന്നു

സ്പോർട്സ് ഡെസ്‌ക്‌

ട്രെന്റ്ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ജയത്തിന് തൊട്ടരികെ. നാലാം ദിവസം കളി അവസാനിക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ആദിൽ റഷീദും ജെയിംസ് ആൻഡേഴ്‌സണുമാണ് ക്രീസിൽ ഇന്ത്യ ഉയർത്തിയ 521 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ തിരിച്ചടിയായിരുന്നു. ഇന്ത്യക്ക് വേണ്ടി ബുംറ നാല് വിക്കറ്റ് വീഴ്‌ത്തി. ഇഷാന്ത് ശർമ്മ രണ്ട് വിക്കറ്റ് വീഴ്‌ത്തി. അഞ്ച് മത്സര പരമ്പരയിലെ ബർമിങ്ഹാം ടെസ്റ്റിൽ 31 റൺസിനും ലോർഡ്‌സിൽ ഇന്നിങ്‌സിനും 159 റൺസിനുമായിരുന്നു ഇംഗ്ലീഷ് ജയങ്ങൾ

ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ 84ന് നാല് എന്ന നിലയിൽ നിന്ന ഇംഗ്ലണ്ട് പെട്ടെന്ന് തോൽവി സമ്മതിച്ചില്ല. സെഞ്ച്വറി നേടിയ ജോസ് ബട്‌ലർ അർധ സെഞ്ച്വറി നേടിയ ബെൻ സ്‌റ്റോക്‌സ എന്നിവർ ഇന്ത്യൻ വിജയത്തെ വൈകിപ്പിക്കുന്നത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 169 റൺസ് പടുത്തുയർത്തിയത് ഇന്ത്യൻ ആരാധകരിൽ ആശങ്ക പടർത്തി

106 റൺസ് നേടിയ ബട്്‌ലറെ ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കി. തൊട്ടടുത്ത പന്തിൽ ബുറയുടെ മനോഹരമായ പന്തിൽ ബെയ് ർ‌സ്റ്റോയുടെ സ്റ്റംപ് തെറിച്ചു. പിന്നീട് സ്റ്റോക്‌സിനെ പാണ്ഡ്യ സ്ലിപ്പിൽ ലോകേഷ് രാഹുലിന്റെ കൈകളിലെത്തിച്ചു.

രാവിലെ വിക്കറ്റ് നഷ്ടപ്പെടാതെ 23 റൺസ് എന്ന നിലയിൽ കളിയാരംഭിച്ച ഇംഗ്ലണ്ടിനെ ഇന്ത്യ തുടക്കത്തിൽ തന്നെ ഞെട്ടിച്ചു.സ്‌കോർ 27-ൽ എത്തിയപ്പോൾ 13 റൺസെടുത്ത കീറ്റൺൺ ജെന്നിങ്‌സിനെ ഇഷാന്ത് മടക്കി. പിന്നാലെ അലസ്റ്റർ കുക്കിനെയും ഇഷാന്ത് തന്നെ ലോകേഷ് രാഹുലിന്റെ കയ്യിലെത്തിച്ചുനായകൻ ജോ റൂട്ടിനെ (13) ബുംമ്രയും ഒലി പോപ്പിനെ (16) ഷമിയും മടക്കി. ഒന്നാം ഇന്നിങ്ങ്‌സിൽ 168 റൺസ് ലീഡ് നേടിയ ഇന്ത്യ, രണ്ടാം ഇന്നിങ്‌സിൽ ഏഴു വിക്കറ്റിനു 352 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP