Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്മിത്തിന്റെ തോളിലേറി ഓസ്‌ട്രേലിയ കുതിക്കുന്നു; എട്ടു റണ്ണിന് ഇരട്ടസെഞ്ച്വറി നഷ്ടമായ ക്യാപ്റ്റന്റെ മികവിൽ കങ്കാരുക്കൾ നേടിയത് 530 റൺസ്; പിടിച്ചുനിൽക്കാൻ ശ്രമിച്ച് ഇന്ത്യ

സ്മിത്തിന്റെ തോളിലേറി ഓസ്‌ട്രേലിയ കുതിക്കുന്നു; എട്ടു റണ്ണിന് ഇരട്ടസെഞ്ച്വറി നഷ്ടമായ ക്യാപ്റ്റന്റെ മികവിൽ കങ്കാരുക്കൾ നേടിയത് 530 റൺസ്; പിടിച്ചുനിൽക്കാൻ ശ്രമിച്ച് ഇന്ത്യ

മെൽബൺ: തുടർച്ചയായി മൂന്നാം സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിന്റെ മികവിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ പടുത്തുയർത്തിയത് കൂറ്റൻ സ്‌കോർ. മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ 530 റൺസാണ് കങ്കാരുക്കൾ നേടിയത്. സ്മിത്ത് 192 റൺസ് നേടി.

തുടർന്നു ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റിന് 108 റൺസ് എന്ന നിലയിലാണ്. അർധ സെഞ്ച്വറി നേടിയ മുരളി വിജയും (55) ചേതേശ്വർ പൂജാര(25)യുമാണ് ക്രീസിൽ. 28 റൺ നേടിയ ശിഖർ ധവാനെ റയാൻ ഹാരിസിന്റെ പന്തിൽ സ്മിത്ത് പിടിച്ചു പുറത്താക്കി. ഒമ്പത് വിക്കറ്റുകൾ ശേഷിക്കേ ഇന്ത്യ 422 റൺസ് പിന്നിലാണ്.

നേരത്തെ 192 റൺസ് നേടിയ സ്മിത്ത് ഒരിക്കൽ കൂടി ഓസീസിനെ തോളിലേറ്റുകയായിരുന്നു. പത്താമനായി പുറത്തായ സ്മിത്ത് 15 ഫോറും രണ്ടു സിക്‌സും നേടി. അഞ്ചിന് 259 എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ഓസീസിന് വേണ്ടി ബ്രാഡ് ഹാഡിനും (55) റയാൻ ഹാരിസും (74) അർധ സെഞ്ചുറി നേടി. എട്ടാം വിക്കറ്റിൽ ഹാരിസ്-സ്മിത്ത് സഖ്യം 106 റൺസാണ് കൂട്ടിച്ചേർത്തത്.

ഇന്ത്യയുടെ മുൻനിര ബൗളർമാരെല്ലാം ഒരിക്കൽ കൂടി പരാജയമാകുന്ന കാഴ്ചയ്ക്കാണ് മെൽബൺ സാക്ഷ്യം വഹിച്ചത്. മുഹമ്മദ് ഷാമി നാലും ആർ അശ്വിൻ, ഉമേഷ് യാദവ് എന്നിവർ മൂന്ന് വീതം വിക്കറ്റുകളും നേടിയെങ്കിലും കൂറ്റൻ സ്‌കോറിൽ നിന്ന് സ്മിത്തിനെയും ഓസ്‌ട്രേലിയയെയും തടയാൻ ഇവർക്കായില്ല.

സ്റ്റംപിങ്ങിൽ ധോണിക്ക് ലോകറെക്കോർഡ്

അതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം എസ് ധോണിക്ക് വിക്കറ്റ് കീപ്പിങ്ങിൽ പുതിയ റെക്കോർഡ്. രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സ്റ്റംപിങ് ചെയ്ത വിക്കറ്റ് കീപ്പറെന്ന റെക്കോർഡാണ് ധോണി നേടിയത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ധോണി ഈ നേട്ടം കൈവരിച്ചത്. ടെസ്റ്റും ഏകദിനവും ട്വന്റി 20യുമായി ആകെ 389 മത്സരങ്ങളിൽ നിന്ന് 134 പേരെയാണ് ധോണി സ്റ്റംപ് ചെയ്തു പുറത്താക്കിയത്.

ശ്രീലങ്കൻ വിക്കറ്റ് കീപ്പർ കുമാർ സംഗക്കാരയുടെ പേരിലായിരുന്നു മുൻ റെക്കോർഡ്. സംഗക്കാര വിക്കറ്റ് കീപ്പറായിരുന്ന 450 ഇന്നിങ്‌സുകളിൽ 133 സ്റ്റംപിങ്ങാണ് നടത്തിയത്. വിരമിച്ച ശ്രീലങ്കൻ താരം രൊമേഷ് കലുവിതരണയാണ് മൂന്നാമത്. 101 പേരെയാണ് കലുവിതരണ സ്റ്റംപുചെയ്ത് പുറത്താക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP