Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ടി20 നാളെ ബാംഗ്ലൂരിൽ; അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ നിർണായക മത്സരത്തിൽ പ്ലേയിങ് ഇലവനിൽ അഴിച്ച് പണിയെന്ന് സൂചന; പരമ്പര കൈവിടാതിരിക്കാൻ കോലിക്കും കൂട്ടർക്കും ജയിച്ചേ പറ്റു

ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ടി20 നാളെ ബാംഗ്ലൂരിൽ; അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ നിർണായക മത്സരത്തിൽ പ്ലേയിങ് ഇലവനിൽ അഴിച്ച് പണിയെന്ന് സൂചന; പരമ്പര കൈവിടാതിരിക്കാൻ കോലിക്കും കൂട്ടർക്കും ജയിച്ചേ പറ്റു

സ്പോർട്സ് ഡെസ്‌ക്

ബാംഗ്ലൂർ: ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ടി20 പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരം നാളെ ബാംഗ്ലൂരിൽ നടക്കും. ആദ്യ മത്സരത്തിൽ അവസാനഓവറിൽ വിജയം കൈപ്പിടിയിൽ നിന്നും വഴുതി പോയ ഇന്ത്യക്ക് നാളെ ജയം അനിവാര്യമാണ്. നാളെ തോറ്റ് പരമ്പര നഷ്ടപ്പെട്ടാൽ തുടർച്ചയായി രണ്ട് ടി20 പരമ്പര നഷ്ടം എന്നതാകും ഇന്ത്യയെ കാത്തിരിക്കുന്നത്. നേരത്തെ ഈ മാസം ആദ്യം ന്യൂസിലാൻഡിൽ നടന്ന മൂന്ന് മത്സര പരമ്പര ഇന്ത്യ 2-1ന് തോറ്റിരുന്നു.

രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ ചില മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് സൂചന. ഉപനായകൻ രോഹിത്തിന്റെ ഫോം ഇന്ത്യക്ക് തിരിച്ചടിയാണ്. ലോകേഷ് രാഹുൽ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയത് പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ മത്സരത്തിൽ റണ്ണൗട്ടായ യുവതാരം പന്തിന് ഒരു അവസരം കൂടി ലഭിക്കും. എന്നാൽ ന്യൂസിലാൻഡിനെതിരായ അവസാന മത്സരത്തിൽ സിങ്കിൾ ഓടാതിരുന്ന വിവാദം പേറുന്ന ദിനേശ് കാർത്തിക് ആദ്യ മത്സരത്തിൽ നേടിയത് 5 പന്തിൽ ഒരു റൺ മാത്രമാണ്. കാർത്തിക്കിന് പകരം കേദാർ ജാദവ് പ്ലേയിങ് ഇലവനിൽ എത്തിയേക്കാം. കുൽദീപ് യാദവ് ടീമിൽ മടങ്ങിയെത്തിയാൽ ക്രുണാൽ പാണ്ഡ്യക്കോ ചഹാലിനോ വഴി മാറിക്കൊടുക്കേണ്ടി വരും. ബാറ്റിങിൽ മികവ് പുലർത്തുന്ന ക്രുണാലിനെക്കാൾ പുറത്തേക്കുള്ള വഴി തുറക്കുക ചഹാലിനാകാം.

ബൗളിങ് നിരയിൽ ജസ്പ്രീത് ബുംറ മികച്ച ഫോമിലാണ്. എന്നാൽ ഉമേഷ് യാദവ് അത്ര മികച്ച പ്രകടനമല്ല ആദ്യ മത്സരത്തിൽ പുറത്തെടുത്തത്. അവസാന ഓവറിൽ 14 റൺസ് രണ്ട് ബൗളർമാർ (ജെയ് റിച്ചാർഡ്‌സൺ, പാറ്റ് കമ്മിൻസ്) ക്രീസിൽ നിൽക്കെ ഡിഫൻഡ് ചെയ്യാൻ കഴിയാത്തത് തിരച്ചടിയായി എന്ന വിലയിരുത്തലുണ്ട്. തിരുവനന്തപുരത്ത് നടന്ന അഞ്ച് മത്സര അനൗദ്യോഗിക ഏകദിന പരമ്പരയിൽ ഇംഗ്ലണ്ട് ലയൺസിന് എതിരെ മികച്ച പ്രകടനം നടത്തിയ സിദ്ധാർഥ് കൗൾ ടീമിൽ ഇടം നേടിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP