Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രണ്ടാം ഏകദിനത്തിലും ഓസീസിന് മികച്ച സ്‌കോർ; അഡലെയ്ഡിൽ ഇന്ത്യക്ക് വിജയലക്ഷ്യം 299 റൺസ്; ഓസീസ് കൂറ്റൻ സ്‌കോറിലെത്തിയത് ഷോൺ മാർഷിന്റെ തകർപ്പൻ സെഞ്ച്വറിയിൽ; 300 കടക്കുമായിരുന്ന നിലയിൽ നിന്ന് കങ്കാരുക്കളെ പിടിച്ചുകെട്ടിയത് ഷമിയും ഭുവനേശ്വറും; ഇന്ത്യ ബാറ്റിങ് ആരംഭിച്ചു

രണ്ടാം ഏകദിനത്തിലും ഓസീസിന് മികച്ച സ്‌കോർ; അഡലെയ്ഡിൽ ഇന്ത്യക്ക് വിജയലക്ഷ്യം 299 റൺസ്; ഓസീസ് കൂറ്റൻ സ്‌കോറിലെത്തിയത് ഷോൺ മാർഷിന്റെ തകർപ്പൻ സെഞ്ച്വറിയിൽ; 300 കടക്കുമായിരുന്ന നിലയിൽ നിന്ന് കങ്കാരുക്കളെ പിടിച്ചുകെട്ടിയത് ഷമിയും ഭുവനേശ്വറും; ഇന്ത്യ ബാറ്റിങ് ആരംഭിച്ചു

സ്പോർട്സ് ഡെസ്‌ക്‌

അഡലെയ്ഡ്: ഓസീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 299 റൺസ് വിജയലക്ഷ്യം. ഷോൺ മാർഷിന്റെ തകർപ്പൻ സെഞ്ച്വറി മികവിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. ആറാം വിക്കറ്റിൽ ഒന്നിച്ച മാർഷ്-മാക്‌സ്വെൽ കൂട്ടുകെട്ട് ഓസീസിന്റെ മുന്നേറ്റത്തിൽ നിർണായകമായി. 109 പന്തിൽ നിന്ന് 10 ബൗണ്ടറികളോടെ കരിയറിലെ ഏഴാം സെഞ്ചുറി തികച്ച മാർഷ് 123 പന്തിൽ 11 ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 131 റൺസെടുത്താണ് പുറത്തായത്. തകർത്തടിച്ച മാക്‌സ്‌വെൽ 37 പന്തിൽ നിന്ന് 48 റൺസെടുത്തു. ഇരുവരും ആറാം വിക്കറ്റിൽ 94 റൺസാണ് കൂട്ടിച്ചേർത്തത്. അവസാന ഓവറുകളിൽ റൺ നിരക്ക് വർധിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും പുറത്തായത്.

മാർഷും മാക്‌സ് വെല്ലും പുറത്തായതോടെ ഓസ്‌ട്രേലിയൻ സ്‌കോറിങിന്റെ വേഗതയും കുറഞ്ഞു. പിന്നീട് 50 ഓവറിൽ 298ന് 9 എന്ന നിലയിൽ അഥിധേയർ കളി അവസാനിപ്പിച്ചു 283ന് 5 എന്ന നിലയിൽ നിന്നാണ് ഓസീസ് ഇ സ്‌കോറിൽ ഒതുങ്ങിയത്. ഇന്ത്യക്ക് വേണ്ടി ഭുവനശ്വർ കുമാർ നാലും മുഹമ്മദ് ഷമി മൂന്നും വിക്കറ്റ് വീതം വീഴ്‌ത്തി.ആരോൺ ഫിഞ്ച് (6), അലക്‌സ് കാരി (18), ഉസ്മാൻ ഖ്വാജ (21), പീറ്റർ ഹാൻഡ്‌സ്‌കോമ്പ് (20), മാർക്കസ് സ്റ്റോയിനിസ് (29), റിച്ചാഡ്സൺ (2), പീറ്റർ സിഡിൽ (0) എന്നിവരാണ് പുറത്തായ മറ്റ് ഓസീസ് താരങ്ങൾ. ഒരറ്റത്ത് ഉറച്ചു നിന്ന മാർഷ് മൂന്നാം വിക്കറ്റിൽ ഖ്വാജയ്‌ക്കൊപ്പം 56 റൺസും നാലാം വിക്കറ്റിൽ ഹാൻഡ്‌സ്‌കോമ്പിനൊപ്പം 52 റൺസും അഞ്ചാം വിക്കറ്റിൽ സ്റ്റോയിനിസിനൊപ്പം 55 റൺസും കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP