Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഫ്ഗാൻ വീണു ഇന്ത്യക്ക് മുന്നിൽ; ആദ്യ ഇന്നിങ്‌സ് അവസാനിച്ചത് 109 റൺസിന്;അശ്വിന് നാലും ജഡേജയ്ക്കും ഇഷാന്തിനും രണ്ടു വീതവും വിക്കറ്റ്; ഇന്ത്യയെ നാന്നൂറ് കടത്തിയത് ഹാർദിക് പാണ്ഡ്യയുടെ അർധ സെഞ്ച്വറി; ഫോളോ ഓണിലും അഫ്ഗാന് ബാറ്റിങ് തകർച്ച

അഫ്ഗാൻ വീണു ഇന്ത്യക്ക് മുന്നിൽ; ആദ്യ ഇന്നിങ്‌സ് അവസാനിച്ചത് 109 റൺസിന്;അശ്വിന് നാലും ജഡേജയ്ക്കും ഇഷാന്തിനും രണ്ടു വീതവും വിക്കറ്റ്; ഇന്ത്യയെ നാന്നൂറ് കടത്തിയത് ഹാർദിക് പാണ്ഡ്യയുടെ അർധ സെഞ്ച്വറി; ഫോളോ ഓണിലും അഫ്ഗാന് ബാറ്റിങ് തകർച്ച

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം അഫ്ഗാനിസ്ഥാന് ബാറ്റിങ് ദുരന്തം. കന്നി ടെസ്റ്റിൽ അഫ്ഗാനിസ്ഥാൻ വലിയ പാഠങ്ങളാണ് പഠിക്കുന്നത്. അഹമ്മദ് ഷെഹ്സാദും ജാവേദ് അഹമ്മദുമാണ് അഫ്ഗാൻ വേണ്ടി ഇന്നിങ്സ് ആരംഭിച്ചത്.

അഫ്ഗാന്റെ ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് ഓപ്പണിങ് ചെയ്തതിന്റെ റെക്കോർഡ് ഇവരുടെ പേരിലായി ഇതോടെ. ഉമേഷ് യാദവിനെ ബൗണ്ടറി പായിച്ചുകൊണ്ട് ഷെഹ്സാദ് അഫ്ഗാന്റെ ആദ്യ ടെസ്റ്റ് റൺസും ബൗണ്ടറിയും സ്വന്തമാക്കി. അതേസമയം, സ്‌കോർ 15 ൽ എത്തി നിൽക്കെ റൺ ഔട്ടായി ഷെഹ്‌സാദ് ആ റെക്കോർഡും സ്വന്തം പേരിലാക്കി.

എന്നാൽ പിന്നീടങ്ങോട്ട് ഒന്നൊന്നായി ബാറ്റ്‌സ്മാന്മാർ കൂടാരം കയറി. ആദ്യമായി ടെസ്റ്റിൽ പാഡണിഞ്ഞ് എത്തിയ അഫ്ഗാൻ ബാറ്റ്‌സ്മാന്മാർ ചുവന്ന പന്തിൽ പാറ്റ് ചെയ്യാൻ നന്നായി പാടുപെട്ടു. ഇതോടെ വെറും 27.5 ഓവറിൽ 109 റൺസിന് അഫ്ഗാൻ നിര ഒന്നാകെ വീണു.

നാല് വിക്കറ്റ് നേടിയ ആർ.അശ്വിനാണ് ഇന്ത്യൻ ബൗളിംഗിന് നേതൃത്വം നൽകിയത്. രവീന്ദ്ര ജഡേജയും ഇഷാന്ത് ശർമയും രണ്ടു വീതം വിക്കറ്റുകൾ നേടി.നേരത്തെ 347/6 എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് വാലറ്റത്ത് ഹാർദിക് പാണ്ഡ്യ നേടിയ അർധ സെഞ്ചുറിയാണ് തുണയായത്. പാണ്ഡ്യ 71 റണ്‌സ് നേടി പുറത്തായി. ആദ്യ ദിനം ശിഖർ ധവാൻ (107), മുരളിവ് വിജയ് (105) എന്നിവർ ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയിരുന്നു.

അഫ്ഗാന് വേണ്ടി യാമിൻ അഹമദ്‌സായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അഫ്ഗാൻ നിരയിൽ മുഹമ്മദ് നബി 24 റൺസെടുത്ത് ടോപ് സ്‌കോററായിഫോളോ ഓണ് ചെയ്യുന്ന അഫ്ഗാന് വീണ്ടും ബാറ്റിങ് തകർച്ച രണ്ടാം ഇന്നിങ്‌സിൽ 4 വിക്കറ്റിന് 34 റൺസെന്ന നിലയിലാണ്. 325 റൺസ് കൂടി അഫ്ഗാൻ നേടിയെങ്കിലേ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്‌സിൽ ബാറ്റ് ചെയ്യേണ്ടി വരൂ.

ടോസ് നേടിയ അജിങ്ക്യ രഹാനെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്ലിക്ക് വിശ്രമമായതിനാൽ രഹാനെയാണ് ടീമിനെ നയിക്കുന്നത്. റെക്കോർഡോടെയാണ് ധവാന്റെ സെഞ്ചുറി എന്നതും ശ്രദ്ധേയമാണ്. ടെസ്റ്റിന്റെ ആദ്യ ദിനം ലഞ്ചിന് പിരിയും മുമ്പു തന്നെ സെഞ്ചുറി പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ധവാൻ. ധവാൻ 87 പന്തിലാണ് സെഞ്ചുറി തികച്ചത്. 18 ഫോറും മൂന്ന് സിക്സും സഹിതമാണ് ധവാന്റെ സെഞ്ചുറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP