Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-പാക് ഫൈനൽ; സെമിയിൽ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകർത്ത് ഇന്ത്യ; രോഹിത് ശർമ്മയുടെ സെഞ്ച്വറിയിൽ ആധികാരികമായി വിജയം കൊയ്ത് കോലിയും കൂട്ടരും; ആരാധകരെ ആവേശത്തിലാക്കുന്ന സ്വപ്ന ഫൈനലിന് അരങ്ങൊരുങ്ങിയത് പത്ത് വർഷത്തിന് ശേഷം

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-പാക് ഫൈനൽ; സെമിയിൽ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകർത്ത് ഇന്ത്യ; രോഹിത് ശർമ്മയുടെ സെഞ്ച്വറിയിൽ ആധികാരികമായി വിജയം കൊയ്ത് കോലിയും കൂട്ടരും; ആരാധകരെ ആവേശത്തിലാക്കുന്ന സ്വപ്ന ഫൈനലിന് അരങ്ങൊരുങ്ങിയത് പത്ത് വർഷത്തിന് ശേഷം

ബെർമിങ്ഹാം: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-പാക്കിസ്ഥാൻ ഫൈനൽ. സെമിഫൈനലിൽ എതിരാളികളായ ബംഗ്ലാദേശിനെ അനായാസം മറികടന്നാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇതോടെ ഒരു പ്രധാന ടൂർണമെന്റിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുന്നത് പത്ത് വർഷത്തിന് ശേഷമാണ് എന്നത് ഫൈനലിനെ ആവേശത്തിന്റെ കൊടുമുടിയിലാക്കും. രോഹിത് ശർമ്മയുടെ സെഞ്ച്വറിയും വിരാട് കോലിയുടെയും തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യക്ക് അനായാസ വിജയം ഒരുക്കിയത്. 59 പന്ത് ബാക്കി നിൽക്കെ ഒമ്പത് വിക്കറ്റിന്റെ ആധികാരിക വിജയമാണ് കോലിയും കൂട്ടരും കരസ്ഥമാക്കിത്.

ഞായറാഴ്‌ച്ച ഓവലിലാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന സ്വപ്ന ഫൈനൽ. പത്ത് വർഷത്തിന് ശേഷം ചിരവൈരികൾ തമ്മിൽ ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ എത്തുമ്പോൾ അത് ഏവർക്കും ആവേശം പകരുമെന്നത് ഉറപ്പാണ്. സെമിയിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 264 റൺസെടുത്തപ്പോൽ ഇന്ത്യ ഓപ്പണർ ശിഖർ ധവാന്റെ(46) മാത്രം വിക്കറ്റ് നഷ്ടത്തിൽ വിജയം നേടുകയായിരുന്നു. സെഞ്ച്വറി തികച്ച രോഹിത് ശർമ്മക്ക്(123) പുറമേ 96 റൺസുമായി വിരാട് കോലിയും കളം നിറഞ്ഞു കളിച്ചു. രോഹിത് ആണ് മാൻഓഫ്ദ മാച്ച്.

ഇരുവരും രണ്ടാം വിക്കറ്റിൽ 178 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഏകദിന കരിയറിലെ 11-ാം സെഞ്ചുറിയാണ് രോഹിത് ശർമ്മ നേടിയത്. ബംഗ്ലാദേശിന്റെ സകോറിനെതിരെ ഇന്ത്യക്ക് മികച്ച വിജയമാണ് നേടിയത്. ഓപ്പണർമാരായ ശിഖർ ധവാനും രോഹിത് ശർമ്മയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 14.4 ഓവറിൽ ഇരുവരും ചേർന്ന് 87 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടു. ധവാൻ 46 റൺസിൽ നിൽക്കെ മുഷ്റഫ് മുർതെസെയാണ് ഓപ്പണിങ് വിക്കറ്റ് പൊൡച്ചത്.

എന്നാൽ പിന്നീടെത്തിയ കോലിയും മികച്ച ഫോമിലായിരുന്നു. അതിവേഗം സ്‌കോർ ഉയർത്തി കോലി 78 പന്തിൽ നിന്നാണ് 96 റൺസെടുത്തത്. 13 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗസ്. പത്ത് ഓവർ ബാക്കി നിൽക്കേ രോഹിത് ശർമ്മയാണ് ഇന്ത്യക്ക് വേണ്ടി വിജയ റൺ കുറിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 264 റൺസടിച്ചു. മൂന്നാം വിക്കറ്റിൽ തമീം ഇഖ്ബാലും മുഷ്ഫിഖുർ റഹ്മാനും ചേർന്ന് നേടിയ സെഞ്ചുറി കൂട്ടുകെട്ട് ബംഗ്ലാദേശിന് അടിത്തറ നൽകിയെങ്കിലു പിന്നീട് വന്ന മധ്യനിര ബാറ്റ്‌സ്മാന്മാർ വലിയ സ്‌കോർ കണ്ടെത്തുന്നതിൽ പരാജയമായതോടെയാണ് ബംഗ്ലാദേശിന്റെ സ്‌കോർ 264ൽ ഒതുങ്ങിയത്.

31 റൺസെടുക്കുന്നതിനിടയിൽ രണ്ട് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ മൂന്നാം വിക്കറ്റിൽ തമീം മുഷ്ഫുഖിറും ചേർന്ന് 150 റൺസ് കടത്തുകയായിരുന്നു. അർധസെഞ്ചുറി നേടിയ ഇരുവരും മൂന്നാം വിക്കറ്റിൽ 123 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 82 പന്തിൽ ഏഴു ഫോറും ഒരു സിക്സുമടക്കം തമീം ഇഖ്ബാൽ 70 റൺസടിച്ചപ്പോൾ മുഷ്ഫിഖുർ 85 പന്തിൽ നിന്ന് 61 റൺസ് നേടി. ടൂർണമെന്റിൽ മൂന്നാം അർധസെഞ്ചുറിയാണ് തമീം പിന്നിട്ടത്.

സൗമ്യ സർക്കാർ (0), സാബിർ റഹ്മാൻ (19), തമീം ഇഖ്ബാൽ (70), മുഷ്ഫിഖുർ റഹീം (61), ഷക്കീബുൽ ഹസ്സൻ (15), മഹ്മൂദുള്ള (21), മൊസെദ്ദെക്ക് ഹുസൈൻ (15) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. തുടക്കത്തിൽ ഭുവനേശ്വറാണ് വിക്കറ്റ് വീഴ്‌ത്തിയതെങ്കിൽ പിന്നീട് കേദർ ജാദവും രവീന്ദ്ര ജഡേജയും ബുംറയും ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഭുവനേശ്വർ, ജാദവ്, ബുംറ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ജഡേജ ഒരു വിക്കറ്റ് നേടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP